121

Powered By Blogger

Wednesday, 8 January 2020

വളര്‍ച്ചാ നിരക്ക് ആറുശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറച്ച് ലോക ബാങ്ക്

ന്യൂഡൽഹി: മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് ആറ് ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി ലോക ബാങ്ക് താഴ്ത്തി. 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. അടുത്തസാമ്പത്തിക വർഷം വളർച്ച 5.8 ശതമാനമായിരിക്കുമെന്നുമാണ് വേൾഡ് ബാങ്കിന്റെ അനുമാനം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസും വളർച്ചാ നിരക്ക് അഞ്ചുശതമാനമായി കുറയുമെന്ന് വിലയിരുത്തിയിട്ടുണ്ട്. 2008ലെ ആഗോള സാമ്പത്തികമാന്ദ്യംമുതലുള്ള കാലയളവിലെ ഏറ്റവും മോശം വളർച്ചയായിരിക്കും ഈ വർഷത്തേതെന്നാണ് വിലയിരുത്തൽ. ഉത്പാദനമേഖലയുമായി ബന്ധപ്പെട്ട ആശങ്കയാണ് കുറഞ്ഞ സാമ്പത്തിക വളർച്ചയ്ക്ക് പ്രാധാനകാരണം. നടപ്പ് സാമ്പത്തിക വർഷം ഉത്പാദനമേഖലയിൽ രണ്ടുശതമാനംമാത്രം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2018-19ൽ 6.9 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. World Bank pegs India's growth for FY20 at 5%

from money rss http://bit.ly/36BJGwF
via IFTTT

Related Posts:

  • സ്വര്‍ണവില കുതിക്കുന്നു: പവന് 35,680 രൂപയായിസംസ്ഥാനത്ത് സ്വർണവില ദിനംപ്രതി റെക്കോഡ് നിലവരാത്തിലേയ്ക്ക് ഉയരുന്നു. തിങ്കളാഴ്ച പവന് 160 രൂപകൂടി എക്കാലത്തെയും ഉയർന്ന വിലയായ 35,680 രൂപയിലെത്തി. 4460 രൂപയാണ് ഗ്രാമിന്റെ വില. ശനിയാഴ്ച രണ്ടുതവണയായാണ് വിലയിൽ വർധനവുണ്ടായത്. രാവില… Read More
  • വില കുതിക്കുന്നു: സ്വര്‍ണം പവന് 36,160 രൂപയായിസ്വർണവില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 36,000 കടന്നു. ബുധനാഴ്ച പവന് 360 രൂപകൂടി 36,160 രൂപയായി. 4,520 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ … Read More
  • മലയാളി സ്റ്റാർട്ട് അപ്പിൽ 100 കോടിയുടെ മൂലധന നിക്ഷേപംകൊച്ചി: മലയാളിയായ റെൻ മേനോന്റെ നേതൃത്വത്തിൽ യു.എസിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഓർത്തോ എഫ്.എക്സ്.' എന്ന സ്റ്റാർട്ട് അപ്പ് 1.3 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ് നേടി. 100 കോടി രൂപയ്ക്കടുത്ത് വരുമിത്. സ്റ്റാർട്ട് അപ… Read More
  • സ്വര്‍ണവില കുതിക്കുന്നു; പവന് 35,400 രൂപയായിസംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും ഉയരംകുറിച്ച് പവന് 35,400 രൂപയായി. 4425 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച വൈകീട്ട് 120 രൂപകൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. ശനിയാഴ്ച വീണ്ടും 160 രൂപയാണ് വർധിച്ചത്. ഈവർഷംമാ… Read More
  • മാതൃഭൂമി ഡോട്ട് കോം- മാക്‌സ്എഡ് വെബ്ബിനാര്‍ സീരിസിലെ മൂന്നാം ഭാഗം ശനിയാഴ്ചമാതൃഭൂമി ഡോട്ട്കോം മാക്സ് എഡ് വെബിനാർ പരമ്പരയിലെ മൂന്നാം ഭാഗം ശനിയാഴ്ച നടക്കും. ജൂലായ് 19ന് വൈകീട്ട് ആറ് മണിക്ക് സൂം ആപ്പ് വഴിയാണ് വെബിനാർ നടക്കുന്നത്. രജിസ്ട്രേഷൻ സൗജന്യമാണ്. പരസ്യ വിപണി നേരിടുന്ന വെല്ലുവിളികൾ എന്നാണ് വെബി… Read More