121

Powered By Blogger

Wednesday, 8 January 2020

1600 രൂപയുടെ കാപ്പി വില്‍ക്കുന്ന കോഫി ഷോപ്പ്‌

ഒരു കപ്പ് കാപ്പിക്ക് 1,600 രൂപ! സംഭവം 'നിസ്സാരം' എന്നാണ് വയനാട്ടുകാരനായ നിർമൽ ജെയ്യും എറണാകുളത്തുകാരിയായ ഷീബ മണിശങ്കറും പറയുന്നത്. കൊച്ചി പനമ്പിള്ളി നഗറിലെ അവരുടെ 'കഫേ കോപ്പി ലുവാക്കി'ലെ പ്രധാന ആകർഷണമാണ് ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളിൽ ഒന്നായ 'കോപ്പി ലുവാക്'. സാധാരണ കാപ്പികളിൽ ഉള്ള കയ്പ് കോപ്പി ലുവാക്കിൽ കുറവാണ്. കഫീനിന്റെ അളവ് കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത് കുടിച്ചാൽ മണിക്കൂറുകളോളം ഉന്മേഷം നിലനിൽക്കും. സ്വാദ് ഒരു മണിക്കൂർ വരെ വായിൽ തങ്ങിനിൽക്കുമെന്നാണ് പറയുന്നത്. കൂടാതെ, ധാരാളം ഔഷധഗുണമുണ്ട്. ഇതൊക്കെയാണ് കോപ്പി ലുവാക്കിനെ വിലയേറിയ കാപ്പിയാക്കുന്നത്. 'സിവെറ്റ്' എന്ന വെരുകിന്റെ വർഗത്തിൽപ്പെട്ട മരപ്പട്ടിയുടെ പ്രധാന ഭക്ഷണം കാപ്പിക്കുരുവാണ്. അതും ഏറ്റവും നല്ല കാപ്പിക്കുരുവാണ് സിവെറ്റ് കഴിക്കുക. ഇവയുടെ കാഷ്ഠത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന കാപ്പിക്കുരു സംസ്കരിച്ചാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെ 'സിവെറ്റ് കോഫി' എന്നും പറയുന്നു. ഏഴുതരം സംസ്കരണത്തിന് ശേഷമാണ് കോപ്പി ലുവാക് നിർമിക്കുന്നത്. ഇൻഡൊനീഷ്യയാണ് സിവെറ്റ് കാപ്പിയുടെ പ്രധാന ഉത്പാദകർ. ഇൻഡൊനീഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കാപ്പിയാണ് കൊച്ചിയിൽ ഉപയോഗിക്കുന്നത്. 'കോപ്പി ലുവാക്' എന്ന പേരിൽ ഇന്ത്യയിൽ കാപ്പി വിൽക്കാൻ ലൈസൻസുള്ളത് നിർമലിനും ഷീബയ്ക്കും മാത്രമാണ്. രണ്ടുവർഷം മുമ്പ് കഫേ തുടങ്ങിയപ്പോൾ എന്തെങ്കിലും പ്രത്യേകത വേണമെന്ന നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കോപ്പി ലുവാക് അവതരിപ്പിക്കുന്നതെന്ന് നിർമൽ പറഞ്ഞു. ആളുകൾ ഇപ്പോൾ വേറിട്ട അനുഭവത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാപ്പി കുടിക്കുക എന്നത് ഒരനുഭവമാണ്. ആ അനുഭവം തേടി ആളുകൾ ഇൻഡൊനീഷ്യയിലേക്ക് പോകാറുണ്ട്. കൊച്ചിയിൽ, 'കൊച്ചിൻ കോഫി അഡിക്ട്സ്' എന്ന ഗ്രൂപ്പുതന്നെയുണ്ട്. അവർ കാപ്പികുടിക്കാനായി മാത്രം 36 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് നിർമൽ പറഞ്ഞു. വിലകൂടിയ കാപ്പി മാത്രമല്ല, 30 രൂപ മുതലുള്ള മറ്റു കാപ്പികളും കഫേയിൽ ലഭ്യമാണ്. കോണ്ടിനെന്റൽ, ഇറ്റാലിയൻ, മെക്സിക്കൻ, കേരള വിഭവങ്ങളും ഇവിടെ ലഭിക്കും. വില കൂടുതലായിട്ടു സ്ഥിരം ഉപഭോക്താക്കൾ കോപ്പി ലുവാക്കിനുണ്ട്. അതിൽ ഐ.ടി. പ്രൊഫഷണൽസ്, ബിസിനസുകാർ, ഡോക്ടർമാർ തുടങ്ങിയവരാണ് ഉള്ളത്. കൊച്ചി സന്ദർശിക്കുന്നവർ കാപ്പികുടിക്കാനായി മാത്രം കോഫി ഷോപ്പ് തേടിവരാറുണ്ട്. മണിക്കൂറുകളോളം ഉത്തേജനം ലഭിക്കുന്നതുകൊണ്ട് രാത്രി ശസ്ത്രക്രിയ ഉള്ള ഡോക്ടർമാർ പതിവായി ഇവിടെവന്ന് കാപ്പികുടിക്കാറുണ്ടെന്നും നിർമൽ പറഞ്ഞു. ഇൻഡൊനീഷ്യയിൽ നിന്നുള്ള കാപ്പിപ്പരിപ്പാണ് ഇറക്കുമതി ചെയ്യുന്നത്. പൊടിയാക്കിയാൽ അവ പെട്ടെന്ന് നശിക്കുമെന്നതിനാലാണ് പരിപ്പായി ഇറക്കുമതി ചെയ്യുന്നത്. കാപ്പിയുടെ യഥാർത്ഥ സ്വാദ് കിട്ടാനായി യന്ത്രവത്കൃതത്തിന് പകരം 'ഹാൻഡ് ഗ്രൈൻഡർ' ഉപയോഗിച്ചാണ് ഇവ പൊടിക്കുന്നത്. ഒന്നര വർഷത്തിന് മുമ്പ് നേവൽ ബേസിലും ശാഖ തുറന്നു. ബെംഗളൂരുവിൽ ആറുമാസത്തിനുള്ളിൽ പുതിയ ശാഖ ആരംഭിക്കും. Coffee shop selling coffee worth Rs 1600

from money rss http://bit.ly/2T6s33T
via IFTTT