121

Powered By Blogger

Sunday 24 November 2019

ആധര്‍ ആപ്പ് പരിഷ്‌കരിച്ചു: പുതിയത് ഡൗണ്‍ലോഡ് ചെയ്യാം

പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി ആധാർ മൊബൈൽ ആപ്പ് പരിഷ്കരിച്ചു. ആധാർ നമ്പറിനൊപ്പം പേര്, ജനന തിയതി, വിലാസം, ഫോട്ടോ, വിലാസം തുടങ്ങിയവ വിവരങ്ങൾ ആപ്പിൽ ലഭിക്കും. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് യുഐഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഫോണിലും പുതിയ ആപ്പ് ലഭ്യമാണ്. Uninstall any previously installed versions of the #mAadhaar app from your mobile. Download and install the #NewmAadhaarApp from: http://bit.ly/37yAUjN (Android) http://bit.ly/2OIPUD0 (iOS) pic.twitter.com/InTs5NwakL — Aadhaar (@UIDAI) November 19, 2019 പുതിയ ആപ്പിലെ സവിശേഷതകൾ 1. ആധാർ സർവീസ് ഡാഷ്ബോർഡ്; ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിനുള്ള വിഭാഗം. 2. മൈ ആധാർ സെക് ഷൻ: നിങ്ങളുടെ വ്യക്തി വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും കാണുന്നതിനുമുള്ള ഭാഗം. എംആധാർ ആപ്പ് ഡൗൺലോഡ് ചെയ്താലുള്ള നേട്ടം 1.നിങ്ങൾ എവിടെപോയാലും ആധാർ കാർഡ് കൂടെകൊണ്ടുപോകേണ്ടതില്ല. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾക്കെല്ലാം എംആധാർ ആപ്പ് മതി. 2. ബയോമെട്രിക് വിവരങ്ങൾ താൽക്കാലികമായി ലോക്ക് ചെയ്യാനും ലോക്ക് മാറ്റാനുമുള്ള സൗകര്യം. The #NewmAadhaarApp has two major sections: Aadhaar Services Dashboard - Single window for all Aadhaar online services applicable to any Aadhaar holder My Aadhaar Section - Personalised space for the Aadhaar profiles you add on your App for the selected profile. pic.twitter.com/kK3W3T9boY — Aadhaar (@UIDAI) November 20, 2019 3. ഏതെങ്കിലും കാരണത്താൽ ഒടിപി ഫോണിൽ ലഭിച്ചില്ലെങ്കിൽ ടൈം ബേസ്ഡ് ഒടിപി(ടിഒടിപി)ഉപയോഗിക്കാനുള്ള സൗകര്യം. 30സെക്കൻഡ് മാത്രമായിരിക്കും ഇതിന് സമയം ലഭിക്കുക. 4. വിവരങ്ങൾ ചോരാതെതന്നെ ക്യുആർ കോഡ് ഉപയോഗിച്ച് വിശദാംശങ്ങൾ ഷെയർ ചെയ്യാനുള്ള അവസരം. 5. സന്ദേശംവഴിയോ ഇ-മെയിൽവഴിയോ ഇ-കെവൈസി ഷെയർ ചെയ്യാൻ ആപ്പിലൂടെ കഴിയും.

from money rss http://bit.ly/33ayAMw
via IFTTT

സെന്‍സെക്‌സില്‍ 200 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെതുടക്കം. സെൻസെക്സ് 200 ലേറെ പോയന്റ് ഉയർന്ന് 40,561 പോയന്റിലെത്തി. 11,975 നിലവാരത്തിലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസാണ് മികച്ച നേട്ടത്തിൽ. ടാറ്റ സ്റ്റീൽ, സൺ ഫാർമ, ഭാരതി എയർടെൽ, വേദാന്ത തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യോപ് ഓഹരികൾ 0.4 ശതമാനത്തോളം ഉയർന്നു. സീ എന്റർടെയ്ൻമെന്റ്, ബിപിസിഎൽ, വിപ്രോ, ബ്രിട്ടാനിയ, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 200 pts

from money rss http://bit.ly/2XKr3mv
via IFTTT

എതിര്‍വാതങ്ങള്‍ക്കിടയിലും ദീര്‍ഘകാല ഊര്‍ജ്ജം നിലനിര്‍ത്തി ഇടത്തരം ഓഹരികള്‍

രണ്ടാം പാദ ഫലങ്ങൾ പ്രതീക്ഷിച്ചതിലും മെച്ചമായിരുന്നു. ടെലികോം ഒഴികെ നിഫ്റ്റി 50 ലെ വൻകിട ഓഹരികൾ കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് നികുതിക്കു ശേഷമുള്ള ലാഭം (PAT) പ്രതീക്ഷിച്ചതിലും ഭേദമായാണ് 10 ശതമാനം വളർച്ച രേഖപ്പെടുത്തിയത്. വിശാല വിപണിയിലെ നിഫ്റ്റി 500ൽ കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് 20 ശതമാനവും മുൻപാദത്തെയപേക്ഷിച്ച് 10 ശതമാനവും വളർച്ച രേഖപ്പെടുത്തി മുന്നിട്ടു നിന്നു. കോർപറേറ്റ് നികുതി ഇളവ്, അസംസ്കൃത വസ്തുക്കളുടെ വില കുറച്ച നടപടി, ഇടത്തരം ഓഹരികളിലേയും ബാങ്കുകൾ, ബാങ്കിംങ്ഇതര ധനകാര്യ സ്ഥാപനങ്ങൾ, സിമെന്റ്, അതിവേഗം വിറ്റഴിയുന്ന ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ട ഫലങ്ങൾ തുടങ്ങിയഘടകങ്ങളാണ് ഈ വളർച്ചയ്ക്കു കാരണം. രണ്ടാം പാദ ഫലപ്രഖ്യാപനങ്ങൾക്കു ശേഷം ചെറുകിട, ഇടത്തരം ഓഹരികളുടെ റേറ്റിംഗ് അൽപം മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് പ്രതീക്ഷയുടെ താഴെയായ ഇവയുടെ വിലകളുടെ ദൃഢതയും 2021 സാമ്പത്തിക വർഷത്തിൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയുമാണ് ഈ പ്രവണതയ്ക്കു കാരണം. വില നിർണയം ആകർഷകമാവുകയും ഓഹരി വിൽപനക്കു ശേഷം എണ്ണ സംസ്കരണ ശാലകളുടേയും വിതരണക്കമ്പനികളുടേയും ഓഹരിവിലകൾ വർധിപ്പിക്കുമെന്ന പ്രതീക്ഷയും നില നിൽക്കുന്നതിനാൽ എണ്ണ, വാതക മേഖലയിലും അനുകൂല കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഇൻഷൂറൻസ്, വിൽപനാനന്തര സേവന രംഗങ്ങളിലും ഞങ്ങൾക്കു പ്രതീക്ഷയുണ്ട്. ആദ്യ ഘട്ടത്തിൽ ഈ രംഗത്ത് കൂടുതൽ കടന്നു കയറ്റം ഇല്ലാത്തതിനാൽ ദീർഘകാല കാഴ്ചപ്പാടിൽ ആരോഗ്യകരമായ വളർച്ചയാണു പ്രതീക്ഷിക്കുന്നത്. ദുർബലമായ ധന സ്ഥിതിയും കൂടിയ വിലയുമാണ ഇപ്പോൾ വിപണിയെ നിയന്ത്രിക്കുന്ന പ്രവണതകൾ. എന്നാൽ മുൻവാരത്തെയപേക്ഷിച്ച് ഇതത്ര രൂക്ഷമല്ല. സമ്പദ് വ്യവസ്ഥയുടെ കരുത്ത് വൻതോതിൽ ചുരുങ്ങിയതായി ഈ മാസം ഞങ്ങൾ പുറത്തു വിട്ട സുപ്രധാന കണക്കുകൾ സൂചിപ്പിക്കുന്നു. ഉപഭോക്തൃ വില സൂചിക റിസർവ് ബാങ്കിന്റെ ശരാശരി പ്രവചനത്തേക്കാൾ 4.65 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇടക്കാലത്തേക്ക് സാമ്പത്തിക നയത്തെ ഇതു ബാധിക്കും. എന്നാൽ റിസർവ് ബാങ്ക് വില വർധനയേക്കാൾ ഇടക്കാല പരിധിയിൽ വളർച്ചയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണിട. സെപ്തംബറിൽ വ്യാവസായിക വളർച്ചാ നിരക്ക് കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് -4.3 ശതമാനമായി കുത്തനെ കുറയുകയുണ്ടായി. ഉൽപാദനവും ഉപഭോഗവുമെല്ലാം പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലായി. രണ്ടാം പാദത്തിലെ മൊത്ത അഭ്യന്തര ഉൽപാദനം (GDP) പ്രഖ്യാപിക്കുമ്പോൾ അത് ഒന്നാം പാദത്തിലെ യഥാർത്ഥ നിരക്കായ 5 ശതമാനത്തിൽ താഴെ പോകുമെന്നാണ് കരുതപ്പെടുന്നത്. 2020 സാമ്പത്തിക വർഷത്തേക്കു റിസർവ് ബാങ്ക് കണക്കാക്കിയ വളർച്ചാ നിരക്ക് 6.1 ശതമാനമായിരുന്നു. ഇതിനിയും താഴ്ത്തി 5 ശതമാനത്തിനടുത്താക്കുമെന്നാണ് വിപണി കരുതുന്നത്. അതേസമയം നിഫ്റ്റി 50 ഒരു വർഷം മുന്നോട്ടുള്ള വിലയും വരുമാനവും തമ്മിലുള്ള അനുപാതം (P/E ) 19ഉം26ഉം12 മാസ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ ഹൃസ്വകാലയളവിൽ ഗതിമാറ്റത്തിന് ഏറെ അവസരം നൽകുന്നില്ല. കഴിഞ്ഞ ഒരു മാസം വിപണിയിലെ ഉയർന്ന 100 ഓഹരികൾ 3 ശതമാനം ലാഭം കാണിച്ചിട്ടുണ്ട്. ഇടത്തരം ഓഹരികൾ 5 ശതമാനം ലാഭം രേഖപ്പെടുത്തി. ഒരു വർഷം മുന്നോട്ടുള്ള P/E യിൽ 15ഃ കണക്കിന് വിലയിൽ ഇളവു നൽകിയതുകൊണ്ടും കൂടുതൽ പണം വരാൻ തുടങ്ങിയതോടെ ബാലൻസ്ഷീറ്റ് കരുത്താർജ്ജിച്ചതിനാലുമാണ് ഇതു സംഭവിച്ചത്. നിക്ഷേപകർക്ക് അപകട സാധ്യത നേരിടാനുള്ള കഴിവു ലഭിക്കുകയും ഓഹരികളിലെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുകയും ചെയ്തതോടെ ദീർഘകാലാടിസ്ഥാനത്തിൽ ഈ പ്രകടനം നിലനിർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പലിശ നിരക്കു കുറഞ്ഞതോടെ ഇടനില വ്യാപാരത്തിന് അവസരം ഉണ്ടായിട്ടുണ്ട്. സാമ്പത്തിക നില വഷളായിരുന്നിട്ടും ക്രയവിക്രയം നടക്കുന്നത് ഇതുകൊണ്ടാണ്. അടുത്ത വർഷം വിപണിയിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. എസ്സാർ-NCLT പ്രശ്നത്തിൽ സുപ്രിം കോടതിയിൽ നിന്നുണ്ടായ IBC (Insolvency and bankruptcy code) സംബന്ധിച്ച വിധി ദേശീയ കമ്പനി ട്രിബ്യൂണലിൽ (NCLT) കടം കൊടുക്കുന്നവർക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ട്. കുഴപ്പത്തിലായ ആസ്തികളുടെ കാര്യത്തിൽ ത്വരിത നടപടികളെടുക്കാൻ ഇതു മൂലം സാധ്യമാകും. രാജ്യത്ത് വ്യാപാര അന്തരീക്ഷം സുഗമമാക്കാൻ ഇതു സഹായിക്കും. ഈ സാഹചര്യത്തിൽ നിഫ്റ്റി 50 കമ്പനികളുടെ ഓഹരി വില കൂടിയാലും പ്രാതികൂല്യം പരിമിതമായിരിക്കും. അടുത്ത ഒന്നു രണ്ടാഴ്ചകളിൽ വിപണി പരിധി അടിസ്ഥാനത്തിലായിരിക്കും നീങ്ങുക. അതായത്് നിഫ്റ്റി 50ൽ 11,600 നും 12,000 ത്തിനും ഇടയിലായിരിക്കും ക്രയവിക്രയം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2sc6svz
via IFTTT

ബി.പി.സി.എല്ലിന് എട്ടു ലക്ഷം കോടിയുടെ ആസ്തി; വിൽക്കാനൊരുങ്ങുന്നത് തുച്ഛ വിലയ്ക്ക്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ വിൽക്കുക തുച്ഛമായ വിലയ്ക്കെന്ന് സൂചന. കൊച്ചി റിഫൈനറി ഉൾപ്പെടെ നാല് എണ്ണശുദ്ധീകരണ ശാലകളിൽ നിന്നായി 3.83 കോടി ടൺ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ള ബി.പി.സി.എല്ലിന് എട്ടു ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ ഓഹരി വില അനുസരിച്ച് കമ്പനിയുടെ വിപണിമൂല്യം ഏതാണ്ട് 1.10 ലക്ഷം കോടി രൂപ മാത്രം. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 53.29 ശതമാനം ഓഹരികളാണ് വിറ്റൊഴിയുന്നത്. നിലവിലെ വിപണിവില അനുസരിച്ച് ഇതിന് ലഭിക്കുക 60,000 കോടി രൂപയിൽ താഴെ മാത്രമാണ്. 25 ശതമാനം പ്രീമിയം ലഭിച്ചാൽപ്പോലും വില 75,000 കോടി രൂപയിലൊതുങ്ങും. ഗുജറാത്തിൽ ഒരു റിഫൈനറി മാത്രമുള്ള എസ്സാർ ഓയിലിനെ 2017-ൽ 86,000 കോടി രൂപയ്ക്കാണ് റഷ്യയിലെ റോസ്നെഫ്റ്റും പങ്കാളികളും ചേർന്ന് ഏറ്റെടുത്തത്. കടബാധ്യതയിൽപ്പെട്ട് ഉലഞ്ഞ എസ്സാറിന് ഉണ്ടായിരുന്നത് വെറും 3,500 ഇന്ധന പമ്പുകൾ മാത്രമായിരുന്നു. ആ സ്ഥാനത്താണ് 15,087 വിപണന കേന്ദ്രങ്ങളും 6,000 കോടി പാചകവാതക വിതരണ ഏജൻസികളും 52 എൽ.പി.ജി. ബോട്ടിലിങ് കേന്ദ്രങ്ങളും 56 വിമാന ഇന്ധന (എ.ടി.എഫ്.) വിതരണ കേന്ദ്രങ്ങളും 11 അനുബന്ധ കമ്പനികളുമുള്ള ബി.പി.സി.എല്ലിനെ തുച്ഛമായ വിലയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നത്. ഇതിനുപുറമെ, കണ്ണൂർ വിമാനത്താവള കമ്പനിയിൽ 21.6 ശതമാനവും പെട്രോനെറ്റ് എൽ.എൻ.ജി.യിൽ 12.5 ശതമാനവും ഓഹരി ഉൾപ്പെടെ 22 സംയുക്ത സംരംഭങ്ങളുമുണ്ട്. 2018-19 സാമ്പത്തിക വർഷം 7,802 കോടിയും 2017-18-ൽ 9,008 കോടി രൂപയുമായിരുന്നു കമ്പനിയുടെ അറ്റാദായം. വാർഷിക വിറ്റുവരവ് 3.50 ലക്ഷം കോടി രൂപയ്ക്കടുത്താണ്. മൂല്യനിർണയത്തിന് 50 ദിവസം സ്വകാര്യവത്കരണത്തിന് മുന്നോടിയായി ബി.പി.സി.എല്ലിന്റെ മൂല്യനിർണയത്തിന് കേന്ദ്രം ഉടൻതന്നെ ഏജൻസിയെ ചുമതലപ്പെടുത്തും. ഇതിനായുള്ള താത്പര്യപത്രം ഈയാഴ്ച ക്ഷണിക്കും. ബി.പി.സി.എല്ലിന്റെ വിവിധ റിഫൈനറികളുടെയും പമ്പുകളുടെയും മറ്റ് ആസ്തികളുടെയും മൂല്യനിർണയം നടത്തി റിപ്പോർട്ട് നൽകാൻ 50 ദിവസത്തെ സമയമാകും ഇവർക്ക് ലഭിക്കുക. അതിനുശേഷമാകും ബി.പി.സി.എല്ലിന്റെ ഓഹരികൾക്കായി താത്പര്യപത്രം ക്ഷണിക്കുക. ഇത് രണ്ട് ഘട്ടങ്ങളായാകും പൂർത്തിയാക്കുക. കൊച്ചി റിഫൈനറിക്ക് മാത്രം ഒന്നരക്കോടിയുടെ ആസ്തി ബി.പി.സി.എല്ലിന്റെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ കൊച്ചി റിഫൈനറിക്ക് ഒന്നരക്കോടി രൂപയുടെ ആസ്തി മൂല്യമുണ്ടെന്നാണ് കരുതുന്നത്. എറണാകുളത്ത് അമ്പലമുകളിൽ ഏതാണ്ട് 1,500 ഏക്കറിലാണ് കൊച്ചി എണ്ണശുദ്ധീകരണ ശാല വ്യാപിച്ചുകിടക്കുന്നത്. വർഷം 1.55 കോടി ടൺ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ളതാണ് കൊച്ചി റിഫൈനറി. വിവിധ പെട്രോകെമിക്കൽ പദ്ധതികൾ ഉൾപ്പെടെ 33,000 കോടി രൂപയുടെ വികസന പദ്ധതികൾ ഇവിടെ പുരോഗമിക്കുന്നുണ്ട്. റിലയൻസിന്റെ റിഫൈനറിബിസിനസ് മേധാവിഇന്ന് കൊച്ചിയിൽ ബി.പി.സി.എല്ലിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കം പുരോഗമിക്കുന്നതിനിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ റിഫൈനറി ബിസിനസ് വിഭാഗം പ്രസിഡന്റ് പി.രാഘവേന്ദ്രൻ തിങ്കളാഴ്ച കൊച്ചിയിൽ എത്തുന്നു. ബി.പി.സി.എല്ലിനെ ഏറ്റെടുക്കാൻ റിലയൻസ് ഇൻഡസ്ട്രിയും രംഗത്തുണ്ടാകുമെന്ന വാർത്തകൾക്കിടയിലാണ് സന്ദർശനം. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ 'സൗദി അരാംകോ'യുമായി ചേർന്നാവും ബി.പി.സി.എല്ലിന്റെ ഓഹരികൾക്കായി റിലയൻസ് ബിഡ് ചെയ്യുകയെന്നാണ് അറിയുന്നത്. കേരള മാനേജ്മെന്റ് അസോസിയേഷൻ (കെ.എം.എ.) സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന രാഘവേന്ദ്രൻ കൊച്ചി റിഫൈനറി മേധാവികളുമായി രഹസ്യചർച്ച നടത്തുന്നുണ്ട്. റിഫൈനറി സന്ദർശിക്കുമോ എന്ന് വ്യക്തമല്ല. roshan@mpp.co.in content highlights:bpcl privatisation

from money rss http://bit.ly/2XIKPyE
via IFTTT