121

Powered By Blogger

Sunday, 24 November 2019

എതിര്‍വാതങ്ങള്‍ക്കിടയിലും ദീര്‍ഘകാല ഊര്‍ജ്ജം നിലനിര്‍ത്തി ഇടത്തരം ഓഹരികള്‍

രണ്ടാം പാദ ഫലങ്ങൾ പ്രതീക്ഷിച്ചതിലും മെച്ചമായിരുന്നു. ടെലികോം ഒഴികെ നിഫ്റ്റി 50 ലെ വൻകിട ഓഹരികൾ കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് നികുതിക്കു ശേഷമുള്ള ലാഭം (PAT) പ്രതീക്ഷിച്ചതിലും ഭേദമായാണ് 10 ശതമാനം വളർച്ച രേഖപ്പെടുത്തിയത്. വിശാല വിപണിയിലെ നിഫ്റ്റി 500ൽ കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് 20 ശതമാനവും മുൻപാദത്തെയപേക്ഷിച്ച് 10 ശതമാനവും വളർച്ച രേഖപ്പെടുത്തി മുന്നിട്ടു നിന്നു. കോർപറേറ്റ് നികുതി ഇളവ്, അസംസ്കൃത വസ്തുക്കളുടെ വില കുറച്ച നടപടി, ഇടത്തരം ഓഹരികളിലേയും ബാങ്കുകൾ, ബാങ്കിംങ്ഇതര ധനകാര്യ സ്ഥാപനങ്ങൾ, സിമെന്റ്, അതിവേഗം വിറ്റഴിയുന്ന ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ട ഫലങ്ങൾ തുടങ്ങിയഘടകങ്ങളാണ് ഈ വളർച്ചയ്ക്കു കാരണം. രണ്ടാം പാദ ഫലപ്രഖ്യാപനങ്ങൾക്കു ശേഷം ചെറുകിട, ഇടത്തരം ഓഹരികളുടെ റേറ്റിംഗ് അൽപം മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് പ്രതീക്ഷയുടെ താഴെയായ ഇവയുടെ വിലകളുടെ ദൃഢതയും 2021 സാമ്പത്തിക വർഷത്തിൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയുമാണ് ഈ പ്രവണതയ്ക്കു കാരണം. വില നിർണയം ആകർഷകമാവുകയും ഓഹരി വിൽപനക്കു ശേഷം എണ്ണ സംസ്കരണ ശാലകളുടേയും വിതരണക്കമ്പനികളുടേയും ഓഹരിവിലകൾ വർധിപ്പിക്കുമെന്ന പ്രതീക്ഷയും നില നിൽക്കുന്നതിനാൽ എണ്ണ, വാതക മേഖലയിലും അനുകൂല കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഇൻഷൂറൻസ്, വിൽപനാനന്തര സേവന രംഗങ്ങളിലും ഞങ്ങൾക്കു പ്രതീക്ഷയുണ്ട്. ആദ്യ ഘട്ടത്തിൽ ഈ രംഗത്ത് കൂടുതൽ കടന്നു കയറ്റം ഇല്ലാത്തതിനാൽ ദീർഘകാല കാഴ്ചപ്പാടിൽ ആരോഗ്യകരമായ വളർച്ചയാണു പ്രതീക്ഷിക്കുന്നത്. ദുർബലമായ ധന സ്ഥിതിയും കൂടിയ വിലയുമാണ ഇപ്പോൾ വിപണിയെ നിയന്ത്രിക്കുന്ന പ്രവണതകൾ. എന്നാൽ മുൻവാരത്തെയപേക്ഷിച്ച് ഇതത്ര രൂക്ഷമല്ല. സമ്പദ് വ്യവസ്ഥയുടെ കരുത്ത് വൻതോതിൽ ചുരുങ്ങിയതായി ഈ മാസം ഞങ്ങൾ പുറത്തു വിട്ട സുപ്രധാന കണക്കുകൾ സൂചിപ്പിക്കുന്നു. ഉപഭോക്തൃ വില സൂചിക റിസർവ് ബാങ്കിന്റെ ശരാശരി പ്രവചനത്തേക്കാൾ 4.65 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇടക്കാലത്തേക്ക് സാമ്പത്തിക നയത്തെ ഇതു ബാധിക്കും. എന്നാൽ റിസർവ് ബാങ്ക് വില വർധനയേക്കാൾ ഇടക്കാല പരിധിയിൽ വളർച്ചയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണിട. സെപ്തംബറിൽ വ്യാവസായിക വളർച്ചാ നിരക്ക് കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് -4.3 ശതമാനമായി കുത്തനെ കുറയുകയുണ്ടായി. ഉൽപാദനവും ഉപഭോഗവുമെല്ലാം പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലായി. രണ്ടാം പാദത്തിലെ മൊത്ത അഭ്യന്തര ഉൽപാദനം (GDP) പ്രഖ്യാപിക്കുമ്പോൾ അത് ഒന്നാം പാദത്തിലെ യഥാർത്ഥ നിരക്കായ 5 ശതമാനത്തിൽ താഴെ പോകുമെന്നാണ് കരുതപ്പെടുന്നത്. 2020 സാമ്പത്തിക വർഷത്തേക്കു റിസർവ് ബാങ്ക് കണക്കാക്കിയ വളർച്ചാ നിരക്ക് 6.1 ശതമാനമായിരുന്നു. ഇതിനിയും താഴ്ത്തി 5 ശതമാനത്തിനടുത്താക്കുമെന്നാണ് വിപണി കരുതുന്നത്. അതേസമയം നിഫ്റ്റി 50 ഒരു വർഷം മുന്നോട്ടുള്ള വിലയും വരുമാനവും തമ്മിലുള്ള അനുപാതം (P/E ) 19ഉം26ഉം12 മാസ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ ഹൃസ്വകാലയളവിൽ ഗതിമാറ്റത്തിന് ഏറെ അവസരം നൽകുന്നില്ല. കഴിഞ്ഞ ഒരു മാസം വിപണിയിലെ ഉയർന്ന 100 ഓഹരികൾ 3 ശതമാനം ലാഭം കാണിച്ചിട്ടുണ്ട്. ഇടത്തരം ഓഹരികൾ 5 ശതമാനം ലാഭം രേഖപ്പെടുത്തി. ഒരു വർഷം മുന്നോട്ടുള്ള P/E യിൽ 15ഃ കണക്കിന് വിലയിൽ ഇളവു നൽകിയതുകൊണ്ടും കൂടുതൽ പണം വരാൻ തുടങ്ങിയതോടെ ബാലൻസ്ഷീറ്റ് കരുത്താർജ്ജിച്ചതിനാലുമാണ് ഇതു സംഭവിച്ചത്. നിക്ഷേപകർക്ക് അപകട സാധ്യത നേരിടാനുള്ള കഴിവു ലഭിക്കുകയും ഓഹരികളിലെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുകയും ചെയ്തതോടെ ദീർഘകാലാടിസ്ഥാനത്തിൽ ഈ പ്രകടനം നിലനിർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പലിശ നിരക്കു കുറഞ്ഞതോടെ ഇടനില വ്യാപാരത്തിന് അവസരം ഉണ്ടായിട്ടുണ്ട്. സാമ്പത്തിക നില വഷളായിരുന്നിട്ടും ക്രയവിക്രയം നടക്കുന്നത് ഇതുകൊണ്ടാണ്. അടുത്ത വർഷം വിപണിയിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. എസ്സാർ-NCLT പ്രശ്നത്തിൽ സുപ്രിം കോടതിയിൽ നിന്നുണ്ടായ IBC (Insolvency and bankruptcy code) സംബന്ധിച്ച വിധി ദേശീയ കമ്പനി ട്രിബ്യൂണലിൽ (NCLT) കടം കൊടുക്കുന്നവർക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ട്. കുഴപ്പത്തിലായ ആസ്തികളുടെ കാര്യത്തിൽ ത്വരിത നടപടികളെടുക്കാൻ ഇതു മൂലം സാധ്യമാകും. രാജ്യത്ത് വ്യാപാര അന്തരീക്ഷം സുഗമമാക്കാൻ ഇതു സഹായിക്കും. ഈ സാഹചര്യത്തിൽ നിഫ്റ്റി 50 കമ്പനികളുടെ ഓഹരി വില കൂടിയാലും പ്രാതികൂല്യം പരിമിതമായിരിക്കും. അടുത്ത ഒന്നു രണ്ടാഴ്ചകളിൽ വിപണി പരിധി അടിസ്ഥാനത്തിലായിരിക്കും നീങ്ങുക. അതായത്് നിഫ്റ്റി 50ൽ 11,600 നും 12,000 ത്തിനും ഇടയിലായിരിക്കും ക്രയവിക്രയം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2sc6svz
via IFTTT