121

Powered By Blogger

Saturday, 10 October 2020

Mammootty To Kickstart Prithviraj Sukumaran-Murali Gopy Project Soon?

Mammootty To Kickstart Prithviraj Sukumaran-Murali Gopy Project Soon?
Mammootty, the megastar has been rumoured to be joining hands with the actor-filmmaker Prithviraj Sukumaran for his next directorial venture. The speculations started doing rounds after writer Murali revealed that he had a quality 3-hour-long conversation with Mammootty. Now, the rumour

* This article was originally published here

ഐഫോണ്‍ 11 വാങ്ങിയാല്‍ 14,900 രൂപയുടെ എയര്‍പോഡ്‌സ് സൗജന്യം: വിശദാംശങ്ങള്‍ അറിയാം

ദീപാവലി ഓഫറിന്റെ ഭാഗമായി ആപ്പിൾ സ്റ്റോറിൽനിന്ന ഐഫോൺ 11 വാങ്ങുന്നവർക്ക് എയർപോഡ്സ് സൗജന്യമായി നൽകും. പുതിയതായി ഇന്ത്യയിൽ ആരംഭിച്ച ഓൺലൈൻ സ്റ്റോറിലെ ഓഫറിന്റെ ഭാഗമായാണിത്. ഒക്ടോബർ 17 മുതലാണ് ഇത് ലഭ്യമാകുക. എയർപോഡിന് 14,900 രൂപയാണ് വില. രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണും ഫ്ളിപ്കാർട്ടും ഉയർത്തുന്ന വെല്ലുവളി മുന്നിൽ കണ്ടാണ് ആപ്പിൾ ഇ-സ്റ്റോർ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. വരാനിരിക്കുന്ന ഫ്ളിപ്കാർട്ടിന്റെ ബിഗ് ബില്യൺ സെയിൽ, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെൽ എന്നിവയിൽ സ്മാർട്ട് ഫോണുകൾക്ക് വൻവിലക്കിഴിവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെലിൽ ഐ ഫോൺ 11ന് ആമസോണിൽ 50,000 രൂപയ്ക്കുതാഴെയായിരിക്കും വിലയെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ആപ്പിൾ സ്റ്റോറിലാകട്ടെ ഐ ഫോൺ 11ന്റെ അടിസ്ഥാന മോഡലിന് 68,300 രൂപയുമാണ് വില. Apple India offers free Apple Airpods on purchase of iPhone 11

from money rss https://bit.ly/34Lby1l
via IFTTT

വായ്പകളുടെ റിസ്‌ക് കുറയ്ക്കുന്നതിന് ആര്‍.ബി.ഐ സ്വീകരിച്ച നടപടികള്‍ ഗുണകരമാകുമോ?

പുതുതായി രൂപീകരിക്കപ്പെട്ട പണനയ സമിതി, പ്രതീക്ഷിച്ചതുപോലെ റിപ്പോ നിരക്ക് മാറ്റമില്ലാതെ 4 ശതമാനത്തിൽതന്നെ നിലനിർത്താൻ തീരുമാനിച്ചു. കഴിഞ്ഞ അഞ്ചുമാസം തുടർച്ചയായി വിലക്കയറ്റ നിരക്ക് 6 ശതമാനത്തിനു മുകളിലായതിനാൽ ഇതിൽ അത്ഭുതമില്ല. വിലക്കയറ്റനിരക്കു നിയന്ത്രിക്കുകയെന്ന ലക്ഷ്യംമുൻനിർത്തി പ്രവർത്തിക്കുന്നതിനാൽ പണനയ സമിതിക്ക് പലിശ നിരക്കുകുറയ്ക്കാൻ കഴിയുമായിരുന്നില്ല. ആഭ്യന്തര സാമ്പത്തികരംഗം ഏറ്റവുംപ്രയാസകരമായ മാന്ദ്യത്തിലൂടെ പോകുന്നതിനാൽ ആവശ്യമുള്ളകാലത്തോളം പലിശനിരക്കുകൾ വർധിപ്പിക്കാതെ റിസർവ് ബാങ്ക് ഉദാരനയം തുടരും. പലിശനിരക്കിൽ മാറ്റംവരുത്തിയില്ലെങ്കിലും രാജ്യത്ത് വായ്പാ വളർച്ചയുണ്ടാക്കുന്നതിനും റിസ്കെടുക്കാനുള്ള ബാങ്കുകളുടെ വൈമുഖ്യം ഇല്ലാതാക്കുന്നതിനുമായി റിസർവ് ബാങ്ക് ഗവർണർ മറ്റുപല പദ്ധതികളും പ്രഖ്യാപിക്കുകയുണ്ടായി. ഉദാര വ്യവസ്ഥയിൽ ദീർഘകാലത്തേക്ക് (TLTRO) ഒരു ലക്ഷംകോടി രൂപമൂല്യമുള്ള സഹായമാണ് നടപ്പാക്കുന്നത്. ഇതനുസരിച്ച് എത്തുന്നപണം കോർപറേറ്റ് ബോണ്ടുകൾക്കും വ്യാപാരരംഗത്ത് പ്രത്യേക മേഖലകളിൽ ഇറക്കുന്ന, വളർച്ച പെരുകുന്നതും മാറ്റാനാവാത്തതുമായ കടപ്പത്രങ്ങൾക്കാണ് ഉപയോഗിക്കേണ്ടത്. എല്ലാ പുതിയ ഭവന വായ്പകളുടേയും റിസ്ക് കുറയ്ക്കുന്നതിന് റിസർവ് ബാങ്ക് അവയുടെ ഘടന യുക്തി ഭദ്രമാക്കിയിട്ടുണ്ട്. 2022 മാർച്ച 31വരെ ഇത്തരം വായ്പകൾ അവയുടെ മൂല്യഅനുപാതവുമായി (LTV) മാത്രം ബന്ധിപ്പിച്ചു. കൂടുതൽ വായ്പകൾ നൽകാൻ ഇതുപോലുള്ള നടപടികൾ ബാങ്കുകളെ പ്രേരിപ്പിക്കുമോ എന്നതാണ് ചോദ്യം. അതോ കിട്ടാക്കടങ്ങളെച്ചൊല്ലിയുള്ള ഭീതി തുടർന്നും ബാങ്കിംഗ് മേഖലയെ വേട്ടയാടുമോ ? ലോൺ മോറട്ടോറിയത്തിന്റെ കാര്യത്തിലുണ്ടായ സുപ്രിം കോടതി വിധിക്ക് ഈഘട്ടത്തിൽ സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നുവേണം കരുതാൻ. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ കനത്ത സാമ്പത്തിക ഞെരുക്കം നേരിടുമ്പോൾ സർക്കാരിന് കൂടുതൽ വായ്പാസൗകര്യം അനുവദിക്കുന്ന പദ്ധതി റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന് ചിലവുകൾക്കുള്ള മുൻകൂർ പണം (WMA) 1.25 ലക്ഷം കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾക്കുള്ള ഇത്തരം മുൻകൂർ തുകയിൽ വരുത്തിയ 60 ശതമാനം വർധന 2021 മാർച്ച് 31വരെ നീട്ടുകയുംചെയ്തു. ഓഹരി വിപണിയിലെ സർക്കാർ സെക്യൂരിറ്റികളുടെ അമിതമായ വിതരണം ബോണ്ട് യീൽഡുകളിൽ സമ്മർദ്ദമുണ്ടാക്കിയിട്ടുണ്ട്. ഈ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി 20,000 കോടി രൂപയുടെ തുറന്ന വിപണി പ്രവർത്തനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിപണിയിൽനിന്ന് കുറഞ്ഞ ചിലവിൽ വായ്പകൾനേടാൻ കഴിയുമെന്നതുകൊണ്ട് ബോണ്ട് യീൽഡിലെപതനം സ്വകാര്യ മേഖലയ്ക്ക് ഗുണകരമാണ്. സംസ്ഥാന സർക്കാരുകളുടെ വായ്പയെടുപ്പ് സുഗമമാക്കുന്നതിന് സംസ്ഥാന വികസന വായ്പകളിൽ (SDL) പ്രത്യേക പരിഗണനനൽകി തുറന്ന വിപണി പ്രവർത്തനം (OMO) നടപ്പാക്കുമെന്നും ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരുകൾ വിപണിയിൽ നിന്നുള്ള വായ്പയെടുപ്പ് വർധിപ്പിച്ചതിനാൽ യീൽഡുകൾ പരിധിവിടാതെ നോക്കാൻ റിസർവ് ബാങ്ക് കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തിയേക്കാം. 2021 സാമ്പത്തികവർഷം ജിഡിപി വളർച്ചാ നിരക്ക് 9.5 ശതമാനം ചുരുങ്ങുമെന്നും ഇതേവർഷം നാലാം പാദം മുതൽ വളർച്ച അനുകൂലമാകുമെന്നും ആർബിഐ കരുതുന്നു. സാമ്പത്തിക രംഗത്ത് പുതിയ തളിരുകൾ കാണാനുണ്ടെങ്കിലും സാമ്പത്തികമേഖല വീണ്ടെടുപ്പിന്റെ പാതയിലാണെന്നു ഇനിയും പറയാറായിട്ടില്ല. 2021 സാമ്പത്തികവർഷം നാലാംപാദം മുതൽ നാണയപ്പെരുപ്പം ലക്ഷ്യത്തിനടുത്താവുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രതീക്ഷ. പ്രാദേശിക ലോക്ഡൗണുകൾ കാരണം വിതരണ ശൃംഖലയിലുണ്ടായ തടസമാണ് ഇപ്പോൾ വിലക്കയറ്റ നിരക്കു വർധിക്കാൻ കാരണം. ഇക്കാര്യത്തിൽ സാധാരണനില പുനസ്ഥാപിക്കപ്പെടുന്നതുവരെ വിലക്കയറ്റത്തിന്റെ സമ്മർദ്ദം നിലനിൽക്കും. നിരക്കുകൾ കുറച്ചത് ഗുണമുണ്ടാക്കിയിട്ടുണ്ട്, വിപണിയിൽ ആവശ്യത്തിനു പണമെത്തി. മറ്റുകാര്യങ്ങളിലായിരിക്കണം ഇനിയുള്ള ശ്രദ്ധ. ഇതാണ് ഏറ്റവും പുതിയ ദ്വൈമാസ യോഗത്തിൽ പണനയ സമിതി ഉചിതമായി നിർവഹിച്ചത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക കാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/3iM94oF
via IFTTT

വിദേശത്തെ കള്ളപ്പണം: സ്വിസ് ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു

ന്യൂഡൽഹി: കള്ളപ്പണത്തിനെതിരെയുള്ള നടപടികളിൽ ഒരുചുവടുകൂടിവെച്ച് സർക്കാർ. സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട പട്ടിക കേന്ദ്രസർക്കാരിന് ലഭിച്ചു. ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ( എ.ഇ.ഒ.ഐ) കരാറിന്റെ ഭാഗമായാണ് വിവരങ്ങൾ ലഭിച്ചത്. ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷനാണ് ഇന്ത്യയുൾപ്പെടെയുള്ള 86 രാജ്യങ്ങൾക്ക് വിവരം നൽകിയത്. 31 ലക്ഷം അക്കൗണ്ടുകളുടെ വിവരങ്ങളാണ് കൈമാറിയതെന്ന് ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ പേര് പട്ടികയിൽ പറയുന്നില്ലെങ്കിലും മുൻപ് വിവരം ലഭിച്ചിട്ടുള്ള രാജ്യമായതിനാൽ ഇന്ത്യക്കും വിവരം ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. രഹസ്യാത്മക നിബന്ധനകൾ ചൂണ്ടിക്കാട്ടി ഇന്ത്യക്കാരുടെ അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ചോ, ആസ്തികളുടെ അളവിനെക്കുറിച്ചോ വിവരങ്ങൾ അധികൃതർ വ്യക്തമാക്കിയില്ല. ഉടമകളുടെ പേര്, വിലാസം, താമസിക്കുന്ന രാജ്യം, നികുതി നമ്പർ എന്നിങ്ങനെയുള്ള വിവരങ്ങളാണു നൽകിയത്. ആദ്യഘട്ട വിവരങ്ങൾ 2019 സെപ്റ്റംബറിൽ ലഭിച്ചിരുന്നു. അടുത്ത ഘട്ടം വിവരങ്ങൾ 2021 സെപ്റ്റംബറിൽ നൽകും.

from money rss https://bit.ly/3dhqtEl
via IFTTT

സ്വര്‍ണവില പവന് 240 രൂപകൂടി 37,800 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ രണ്ടാം ദിവസവും വർധന. പവന് 240 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്. വെള്ളിയാഴ്ച പവന് 360 രൂപൂടി 37,560 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലെത്തിയിരിക്കുയാണ് ശനിയാഴ്ച സ്വർണവില. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് രാജ്യത്തെ സ്വർണവിലയും വർധിച്ചത്. സ്പോട്ട് ഗോൾഡ് വിലയിൽ ശനിയാഴ്ച 35 ഡോളറാണ് കൂടിയത്. ഇതോടെ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 1,930.33 ഡോളറായി ഉയർന്നു. ഡോളർ ദുർബലമായതാണ് ആഗോള വിപണിയിൽ സ്വർണ വില ഉയരാൻ കാരണമായത്.

from money rss https://bit.ly/3jHPGKJ
via IFTTT