121

Powered By Blogger

Saturday 10 October 2020

വായ്പകളുടെ റിസ്‌ക് കുറയ്ക്കുന്നതിന് ആര്‍.ബി.ഐ സ്വീകരിച്ച നടപടികള്‍ ഗുണകരമാകുമോ?

പുതുതായി രൂപീകരിക്കപ്പെട്ട പണനയ സമിതി, പ്രതീക്ഷിച്ചതുപോലെ റിപ്പോ നിരക്ക് മാറ്റമില്ലാതെ 4 ശതമാനത്തിൽതന്നെ നിലനിർത്താൻ തീരുമാനിച്ചു. കഴിഞ്ഞ അഞ്ചുമാസം തുടർച്ചയായി വിലക്കയറ്റ നിരക്ക് 6 ശതമാനത്തിനു മുകളിലായതിനാൽ ഇതിൽ അത്ഭുതമില്ല. വിലക്കയറ്റനിരക്കു നിയന്ത്രിക്കുകയെന്ന ലക്ഷ്യംമുൻനിർത്തി പ്രവർത്തിക്കുന്നതിനാൽ പണനയ സമിതിക്ക് പലിശ നിരക്കുകുറയ്ക്കാൻ കഴിയുമായിരുന്നില്ല. ആഭ്യന്തര സാമ്പത്തികരംഗം ഏറ്റവുംപ്രയാസകരമായ മാന്ദ്യത്തിലൂടെ പോകുന്നതിനാൽ ആവശ്യമുള്ളകാലത്തോളം പലിശനിരക്കുകൾ വർധിപ്പിക്കാതെ റിസർവ് ബാങ്ക് ഉദാരനയം തുടരും. പലിശനിരക്കിൽ മാറ്റംവരുത്തിയില്ലെങ്കിലും രാജ്യത്ത് വായ്പാ വളർച്ചയുണ്ടാക്കുന്നതിനും റിസ്കെടുക്കാനുള്ള ബാങ്കുകളുടെ വൈമുഖ്യം ഇല്ലാതാക്കുന്നതിനുമായി റിസർവ് ബാങ്ക് ഗവർണർ മറ്റുപല പദ്ധതികളും പ്രഖ്യാപിക്കുകയുണ്ടായി. ഉദാര വ്യവസ്ഥയിൽ ദീർഘകാലത്തേക്ക് (TLTRO) ഒരു ലക്ഷംകോടി രൂപമൂല്യമുള്ള സഹായമാണ് നടപ്പാക്കുന്നത്. ഇതനുസരിച്ച് എത്തുന്നപണം കോർപറേറ്റ് ബോണ്ടുകൾക്കും വ്യാപാരരംഗത്ത് പ്രത്യേക മേഖലകളിൽ ഇറക്കുന്ന, വളർച്ച പെരുകുന്നതും മാറ്റാനാവാത്തതുമായ കടപ്പത്രങ്ങൾക്കാണ് ഉപയോഗിക്കേണ്ടത്. എല്ലാ പുതിയ ഭവന വായ്പകളുടേയും റിസ്ക് കുറയ്ക്കുന്നതിന് റിസർവ് ബാങ്ക് അവയുടെ ഘടന യുക്തി ഭദ്രമാക്കിയിട്ടുണ്ട്. 2022 മാർച്ച 31വരെ ഇത്തരം വായ്പകൾ അവയുടെ മൂല്യഅനുപാതവുമായി (LTV) മാത്രം ബന്ധിപ്പിച്ചു. കൂടുതൽ വായ്പകൾ നൽകാൻ ഇതുപോലുള്ള നടപടികൾ ബാങ്കുകളെ പ്രേരിപ്പിക്കുമോ എന്നതാണ് ചോദ്യം. അതോ കിട്ടാക്കടങ്ങളെച്ചൊല്ലിയുള്ള ഭീതി തുടർന്നും ബാങ്കിംഗ് മേഖലയെ വേട്ടയാടുമോ ? ലോൺ മോറട്ടോറിയത്തിന്റെ കാര്യത്തിലുണ്ടായ സുപ്രിം കോടതി വിധിക്ക് ഈഘട്ടത്തിൽ സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നുവേണം കരുതാൻ. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ കനത്ത സാമ്പത്തിക ഞെരുക്കം നേരിടുമ്പോൾ സർക്കാരിന് കൂടുതൽ വായ്പാസൗകര്യം അനുവദിക്കുന്ന പദ്ധതി റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന് ചിലവുകൾക്കുള്ള മുൻകൂർ പണം (WMA) 1.25 ലക്ഷം കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾക്കുള്ള ഇത്തരം മുൻകൂർ തുകയിൽ വരുത്തിയ 60 ശതമാനം വർധന 2021 മാർച്ച് 31വരെ നീട്ടുകയുംചെയ്തു. ഓഹരി വിപണിയിലെ സർക്കാർ സെക്യൂരിറ്റികളുടെ അമിതമായ വിതരണം ബോണ്ട് യീൽഡുകളിൽ സമ്മർദ്ദമുണ്ടാക്കിയിട്ടുണ്ട്. ഈ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി 20,000 കോടി രൂപയുടെ തുറന്ന വിപണി പ്രവർത്തനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിപണിയിൽനിന്ന് കുറഞ്ഞ ചിലവിൽ വായ്പകൾനേടാൻ കഴിയുമെന്നതുകൊണ്ട് ബോണ്ട് യീൽഡിലെപതനം സ്വകാര്യ മേഖലയ്ക്ക് ഗുണകരമാണ്. സംസ്ഥാന സർക്കാരുകളുടെ വായ്പയെടുപ്പ് സുഗമമാക്കുന്നതിന് സംസ്ഥാന വികസന വായ്പകളിൽ (SDL) പ്രത്യേക പരിഗണനനൽകി തുറന്ന വിപണി പ്രവർത്തനം (OMO) നടപ്പാക്കുമെന്നും ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരുകൾ വിപണിയിൽ നിന്നുള്ള വായ്പയെടുപ്പ് വർധിപ്പിച്ചതിനാൽ യീൽഡുകൾ പരിധിവിടാതെ നോക്കാൻ റിസർവ് ബാങ്ക് കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തിയേക്കാം. 2021 സാമ്പത്തികവർഷം ജിഡിപി വളർച്ചാ നിരക്ക് 9.5 ശതമാനം ചുരുങ്ങുമെന്നും ഇതേവർഷം നാലാം പാദം മുതൽ വളർച്ച അനുകൂലമാകുമെന്നും ആർബിഐ കരുതുന്നു. സാമ്പത്തിക രംഗത്ത് പുതിയ തളിരുകൾ കാണാനുണ്ടെങ്കിലും സാമ്പത്തികമേഖല വീണ്ടെടുപ്പിന്റെ പാതയിലാണെന്നു ഇനിയും പറയാറായിട്ടില്ല. 2021 സാമ്പത്തികവർഷം നാലാംപാദം മുതൽ നാണയപ്പെരുപ്പം ലക്ഷ്യത്തിനടുത്താവുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രതീക്ഷ. പ്രാദേശിക ലോക്ഡൗണുകൾ കാരണം വിതരണ ശൃംഖലയിലുണ്ടായ തടസമാണ് ഇപ്പോൾ വിലക്കയറ്റ നിരക്കു വർധിക്കാൻ കാരണം. ഇക്കാര്യത്തിൽ സാധാരണനില പുനസ്ഥാപിക്കപ്പെടുന്നതുവരെ വിലക്കയറ്റത്തിന്റെ സമ്മർദ്ദം നിലനിൽക്കും. നിരക്കുകൾ കുറച്ചത് ഗുണമുണ്ടാക്കിയിട്ടുണ്ട്, വിപണിയിൽ ആവശ്യത്തിനു പണമെത്തി. മറ്റുകാര്യങ്ങളിലായിരിക്കണം ഇനിയുള്ള ശ്രദ്ധ. ഇതാണ് ഏറ്റവും പുതിയ ദ്വൈമാസ യോഗത്തിൽ പണനയ സമിതി ഉചിതമായി നിർവഹിച്ചത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക കാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/3iM94oF
via IFTTT