121

Powered By Blogger

Tuesday, 30 November 2021

കെ.ത്രി.എ സംസ്ഥാന സമ്മേളനവും ജന്മദിന വാര്‍ഷികാഘോഷവും

കൊച്ചി: കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ (കെ.ത്രി.എ.) സംസ്ഥാന സമ്മേളനവും പതിനെട്ടാം ജന്മദിന വാർഷികാഘോഷവും കൊച്ചിയിൽ ആരംഭിച്ചു. 2022-24 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി രാജു മേനോൻ (മൈത്രി അഡ്വർടൈസിങ്, കൊച്ചി), ജനറൽ സെക്രട്ടറിയായി രാജീവൻ എളയാവൂർ (ദേവപ്രിയ കമ്മ്യൂണിക്കേഷൻസ്, കണ്ണൂർ), ട്രഷററായി ലാൽജി വർഗീസ് (ലാൽജി പ്രിന്റേഴ്സ് & അഡ്വർടൈസേർസ്, കോട്ടയം) തുടങ്ങിയവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജോൺസ് പോൾ വളപ്പില, പ്രസൂൺ രാജഗോപാൽ, ദേവൻ നായർ തുടങ്ങിയവരെയും ജോയിന്റ് സെക്രട്ടറിമാരായി അനീഷ് എം.വി., സന്ധ്യാ രാജേന്ദ്രൻ എന്നിവരെയും അഡൈ്വസറി ബോർഡ് ചെയർമാനായി ശാസ്തമംഗലം മോഹനൻ, മെമ്പർമാരായി രാജീവ് മന്ത്ര, പി.എം. മാത്യു എന്നിവരെയും തിരഞ്ഞെടുത്തു. ജന്മദിന ആഘോഷ സമ്മേളനം ജെയിംസ് വളപ്പിലയുടെ അധ്യക്ഷതയിൽ സിനിമാതാരം മഞ്ജു വാര്യർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സി.ഐ.ഐ. കേരള ചാപ്റ്റർ ചെയർമാനും ബ്രാഹ്മിൻസ് ഫുഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു മുഖ്യപ്രഭാഷണം നടത്തി. ചീഫ് പേട്രൺ ജോസഫ് ചാവറ, രാജു മേനോൻ, പി.ടി. അബ്രഹാം, ജെയിംസ് വളപ്പില, എം. രാമപ്രസാദ്, രാജീവൻ എളയാവൂർ തുടങ്ങിയവർ പ്രസംഗിച്ചു. പരസ്യമേഖലയിൽ 25 വർഷം പൂർത്തിയാക്കിയ കെത്രിഎ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കെ.ത്രി.എ.യുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. ലോഗോ രൂപകൽപന ചെയ്ത മഹേഷ് മാറോളിയെ (ലാവ കമ്മ്യൂണിക്കേഷൻസ്, കണ്ണൂർ) ചടങ്ങിൽ അനുമോദിച്ചു. സന്ദീപ് നായർ, രാജീവ് മന്ത്ര, ഷൈൻ പോൾ, പ്രജീഷ്, കൃഷ്ണകുമാർ, ജോസ് കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകിയ ആഘോഷ പരിപാടികൾ കൈരളി ഓർക്കസ്ട്ര ഒരുക്കിയ കലാ-സംഗീത വിരുന്നോടുകൂടി സമാപിച്ചു.

from money rss https://bit.ly/3ljpAQU
via IFTTT