121

Powered By Blogger

Tuesday, 30 November 2021

ഒമിക്രോൺ ഭീതി ആഗോളതലത്തിൽ വിപണികളെ ബാധിച്ചു; നിഫ്റ്റി 17,000ന് താഴെയെത്തി| Market Closing

മുംബൈ: കോവിഡ് 19 വാക്സിനുകൾ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമാകില്ലെന്ന യുഎസ് ഫാർമ കമ്പനിയായ മൊഡേണയുടെ നരീക്ഷണം ആഗോളതലത്തിൽ സൂചികകളെ ബാധിച്ചു. നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 195.71 പോയന്റ് നഷ്ടത്തിൽ 57,064.87ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 81.40 പോയന്റ് താഴ്ന്ന് 16,972.60ലുമെത്തി. ദിനവ്യാപാരത്തിലെ ഉയർന്നനിലാവാരമായ 17,325ൽനിന്ന് നിഫ്റ്റി 394 പോയന്റാണ് താഴെപ്പോയത്. ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, മാരുതി സുസുകി, ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. പവർഗ്രിഡ്, ടൈറ്റാൻ, ബജാജ് ഫിൻസർവ്, സൺ ഫാർമ, ആക്സിസ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. പ്രധാന സൂചികകൾ നഷ്ടംനേരിട്ടപ്പോഴും തിരഞ്ഞെടുത്ത ഓഹരികളിൽ മുന്നേറ്റം പ്രകടമായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3ശതമാനവും സ്മോൾ ക്യാപ് സൂചിക 1.5ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇയിൽ 1772 ഓഹരികൾ മികവുകാട്ടിയപ്പോൾ 1,478 ഓഹരികളാണ് നഷ്ടംനേരിട്ടത്. മെറ്റൽ സൂചിക രണ്ടുശതമാനം താഴ്ന്നു. ബാങ്ക്, ഓട്ടോ, പവർ സൂചികകളും നഷ്ടംനേരിട്ടു. ഐടി, റിയാൽറ്റി, എഫ്എംസിജി ഓഹരികൾ നേട്ടമുണ്ടാക്കി. വിപണിയിൽ ലിസ്റ്റ്ചെയ്ത ഗോ ഫാഷൻ(ഇന്ത്യ)ഓഹരി ഇഷ്യുവിലയായ 690 രൂപയിൽനിന്ന് 81 ശതമാനം ഉയർന്ന് 1,249 രൂപവരെയെത്തി. 1,341-1,144 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3xEW9O9
via IFTTT