121

Powered By Blogger

Friday 7 August 2020

ഓഹരി ഫണ്ടുകളില്‍നിന്ന് ജൂലായില്‍ നിക്ഷേപകര്‍ പിന്‍വലിച്ചത് 3,500 കോടി രൂപ

കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ തകർച്ചയിൽനിന്ന് വിപണി തിരിച്ചുകയറിയതോടെ ഓഹരി മ്യൂച്വൽ ഫണ്ടുകളിൽനിന്ന് നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചു. ജൂലായ് മാസത്തിൽ 3,500 കോടിയ്ക്കും 4000 കോടി രൂപയ്ക്കുമിടയിലാണ് നിക്ഷേപം പിൻവലിച്ചത്. നാലുവർഷത്തെ ചരിത്രത്തിനിടയിൽ ഇതാദ്യമായാണ് ഇത്രയുംതുക ഒരുമാസം ഓഹരി ഫണ്ടിൽനിന്ന് പിൻവലിക്കുന്നത്. ഹൈബ്രിഡ് ഫണ്ടുകളും ഈ വിഭാഗത്തിൽപ്പെടും. വൻനഷ്ടത്തിൽനിന്ന് കരകയറിയതോടെയാണ് നിക്ഷേപകർ വ്യാപകമായി പണം പിൻവലിച്ചത്. ജൂണിൽ 240 കോടി രൂപയുടെ നിക്ഷേപമാണ് ഈ വിഭാഗങ്ങളിലെ ഫണ്ടുകളിലെത്തിയത്. ആർബിട്രേജ്, ബാലൻസ്ഡ് അഡ്വാന്റേജ്, ഡൈനാമിക് അസറ്റ് അലോക്കേഷൻ തുടങ്ങിയ ഫണ്ടുകളിൽനിന്നായി 3,000 കോടി രൂപയുടെ നിക്ഷേപവും പിൻവലിക്കപ്പെട്ടു. ഇതോടെ ഈവർഷം മൊത്തം 28,000 കോടി രൂപയുടെ നിക്ഷേപമാണ് ഡെറ്റ് ഫണ്ട് വിഭാഗത്തിലുള്ള ഈ ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത്.

from money rss https://bit.ly/31v0zb0
via IFTTT

കൊറോണക്കാലത്ത് വാങ്ങിക്കൂട്ടിയത് ഇവ

കൊച്ചി: കൊറോണ മൂലമൂള്ള അടച്ചിടൽ മിക്ക വ്യവസായങ്ങളുടെയും നടുവൊടിച്ചു. എന്നാൽ, ചില ഉത്പന്നങ്ങളുടെ വില്പന പല മടങ്ങ് ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി ഉയർത്തുന്ന പരമ്പരാഗത ഉത്പന്നങ്ങൾ മുതൽ നൂഡിൽസും സാനിറ്റൈസറും വരെ ഇതിൽ പെടുന്നു. ച്യവനപ്രാശവും തേനും പ്രതിരോധന ശേഷി കൂട്ടാനായി ഇന്ത്യക്കാർ വൻതോതിലാണ് ച്യവനപ്രാശം വാങ്ങിക്കൂട്ടിയത്. ഏപ്രിൽ-ജൂൺ കാലയളവിൽ ഇവയുടെ വില്പനയിൽ 700 ശതമാനത്തിലേറെ വർധനയാണ് ഉണ്ടായതെന്ന് പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ നീൽസൺ ഹോൾഡിങ്സിന്റെ പഠനം വ്യക്തമാക്കുന്നു. കൊറോണ പിടിക്കാതിരിക്കാൻ പ്രതിരോധ ശേഷി കൂട്ടണമെന്നും ഇതിന് ച്യവനപ്രാശം ഉത്തമമാണെന്നും കണ്ടാണ് ഇത്. ഡാബർ, ഹിമാലയ തുടങ്ങിയ ദേശീയ ബ്രാൻഡുകൾക്കു പുറമെ, കേരളത്തിന്റെ സ്വന്തം ആയുർവേദ ശാലകളും ഇവയുടെ വില്പനയിൽ മികച്ച വളർച്ച കൈവരിച്ചു. മഞ്ഞൾപൊടിയുടെ കൂടെ കലക്കിക്കുടിക്കാനായി തേനും ഇന്ത്യക്കാർ വൻതോതിൽ വാങ്ങി. ബിസ്കറ്റും നൂഡിൽസും ലോക്ഡൗണിൽ കുടുംബവും കുട്ടികളും വീട്ടിൽ തന്നെ കഴിയേണ്ടി വന്നതോടെ പാക്കേജ് ഭക്ഷ്യോത്പന്നങ്ങളുടെ വില്പനയും പല മടങ്ങ് ഉയർന്നു. മാഗി നൂഡിൽസിന്റെ വില്പന ഉയർന്നതോടെ നെസ്ലേയുടെ വരുമാനം തന്നെ ഉയർന്നു. കിറ്റ്കാറ്റ്, മഞ്ച് തുടങ്ങിയ ചോക്ലേറ്റുകളുടെ വില്പനയും കൂടി. പ്രമുഖ ബിസ്കറ്റ് നിർമാതാക്കളായ ബ്രിട്ടാനിയയ്ക്കും വില്പനയിൽ മുന്നേറ്റം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. പാർലെയുടെ പാർലെ-ജി ബിസ്കറ്റുകൾക്ക് ഏപ്രിൽ-മേയ് കാലയളവിൽ റെക്കോഡ് വില്പനയായിരുന്നു. ഡെറ്റോളും സാനിറ്റൈസറും ശുചി ഉത്പന്നങ്ങളുടെ വില്പനയിൽ റെക്കോഡ് മുന്നേറ്റമാണ് ഇക്കഴിഞ്ഞ മാർച്ച് മുതൽ ഇന്ത്യയിൽ രേഖപ്പെടുത്തിയത്. ഡെറ്റോൾ, ഹാർപിക് ടോയ്ലറ്റ് ക്ലീനർ എന്നിവയുടെ വില്പന കൂടിയതോടെ റെക്കിറ്റ് ബെൻകൈസറിന്റെ വരുമാനത്തിൽ 10 ശതമാനത്തിനടുത്ത് വളർച്ചയുണ്ടായി. ടോയ്ലറ്റ് ക്ലീനിങ് ഉത്പന്നങ്ങൾ, സാനിറ്റൈസർ, സോപ്പ് എന്നിവയുടെയെല്ലാം വില്പന വൻതോതിൽ കൂടിയിട്ടുണ്ട്. മൊബൈലും ലാപ്ടോപ്പും അടച്ചിടലിൽ ജനം വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ അത് മാറ്റാൻ അവർ വാങ്ങിക്കൂട്ടിയ ഉത്പന്നങ്ങളാണ് മൊബൈൽ ഫോണും ലാപ്ടോപ്പും. ഓൺലൈൻ പഠനവും ഇവയുടെ വില്പന കൂടാൻ സഹായിച്ചു. വീട്ടുജോലിക്കാർ എത്താതായതോടെ ഡിഷ് വാഷർ, വാക്വം ക്ലീനർ, വാഷിങ് മെഷീൻ എന്നിവയുടെ വില്പന താരതമ്യേന കൂടി. എന്നാൽ, ആവശ്യത്തിന് സ്റ്റോക് ഇല്ലാത്തത് ചിലയിടങ്ങളിൽ വ്യാപാരികളെയും നിർമാതാക്കളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

from money rss https://bit.ly/3ixkvB1
via IFTTT

കോവിഡ് പ്രതിസന്ധി അകലുന്നു: ഉണരാനൊരുങ്ങി ഹോട്ടൽ വ്യവസായം

കൊച്ചി: കോവിഡുമായി പൊരുത്തപ്പെട്ട് ജീവിതം തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ പല മേഖലകളിലും തുടരുമ്പോൾ ആകർഷകമായ പാക്കേജുകളും സുരക്ഷാ സംവിധാനങ്ങളുമൊരുക്കി സംസ്ഥാനത്തെ ഹോട്ടൽ ശൃംഖലകൾ പതിയെ സജീവമാകുകയാണ്. കോവിഡ്-19 മഹാമാരിയും തുടർന്നുണ്ടായ ലോക്ഡൗണും ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ മേഖലകളിലൊന്നായിരുന്നു ഹോട്ടൽ വ്യവസായം. ആകർഷകമായ നിരക്കിളവുകളിലൂടെയും പെയ്ഡ് ക്വാറന്റീൻ പാക്കേജുകളിലൂടെയും ഈ നഷ്ടം നികത്താനുള്ള ശ്രമത്തിലാണ് ഹോട്ടലുകൾ. കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ക്വാറന്റീൻ പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്. സ്വന്തം വീടുകളിലോ സംസ്ഥാന സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രങ്ങളിലോ താമസിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് ഇത്തരത്തിൽ ഹോട്ടലുകളിലേക്ക് പോകുന്നത്. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെ.ടി.ഡി.സി.) നിയന്ത്രണത്തിലുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും ടൂറിസ്റ്റ് ഹോമുകളിലും നേരത്തെ തന്നെ പെയ്ഡ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ സൗകര്യം ഒരുക്കിയിരുന്നു. ഇതിനു പുറമെയാണ് മറ്റ് മുൻനിര ഹോട്ടൽ ശൃംഖലകളും ഈ രീതിയിൽ ബിസിനസിലേക്ക് തിരിച്ചു കയറിത്തുടങ്ങിയിരിക്കുന്നത്. ഭക്ഷണവും താമസവും അടക്കം ഒരു ദിവസത്തേക്ക് ശരാശരി 3,500-5,000 രൂപയാണ് നക്ഷത്ര ഹോട്ടലുകൾ പലതും ഈടാക്കുന്നത്. ക്വാറന്റീൻ അല്ലാതെയും നിലവിൽ ഉപഭോക്താക്കൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ബിസിനസ്, വ്യക്തിഗത ആവശ്യങ്ങൾക്കായി എത്തുന്നവരാണ് ഇവരിൽ കൂടുതലും. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായാണ് ഇത്തരം ബുക്കിങ്ങുകൾ നടക്കുന്നതെന്ന് ഹോട്ടലുകാർ അറിയിച്ചു. കൂടുതൽ ബുക്കിങ്ങുകളും നടക്കുന്നത് ഓൺലൈനായാണ്. ഇതിനു പുറമെ െറസ്റ്റോറന്റ് സേവനങ്ങളും വൻകിട ഹോട്ടലുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. വലിയ തോതിൽ ബുക്കിങ്ങുകൾ നടക്കുന്നില്ലെങ്കിലും സാധാരണ നിലയിലേക്ക് തിരിച്ചുകയറുന്നതിന്റെ സൂചനകളാണിത്. ഷിപ്പിങ് ഏജൻസികളിൽ നിന്നുള്ള ബുക്കിങ് സംസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രവും തുറമുഖ ഹബ്ബുമായ കൊച്ചിയിൽ ഹോട്ടൽ ശൃംഖലകൾക്ക് ആശ്വാസമായിട്ടുള്ളത് ഷിപ്പിങ് ഏജൻസികളിൽ നിന്നുള്ള ബൾക്ക് ബുക്കിങ്ങാണ്. ഡ്യൂട്ടി കഴിഞ്ഞിട്ടും തിരിച്ചുപോകാനാകാത്ത ജീവനക്കാർക്കായുള്ള ബുക്കിങ്ങാണ് ഷിപ്പിങ് ഏജൻസികൾ വഴി നടക്കുന്നത്. മാർച്ച് മുതൽ തന്നെ ഈ മേഖലയിൽ നിന്നുള്ള ബുക്കിങ് വരുന്നുണ്ടെന്നാണ് ഹോട്ടലുകളിൽ നിന്നുള്ള വിവരം. അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കുന്നതോടെ ഇത് കുറയും. എന്നാൽ, അതോടെ സാധാരണ ഗതിയിലുള്ള ബിസിനസ് വന്നു തുടങ്ങുമെന്നാണ് ഹോട്ടൽ ഉടമകളുടെ പ്രതീക്ഷ.

from money rss https://bit.ly/2DMcwR8
via IFTTT

Top 5 Malayalam Movies That Give Major Friendship Goals!

Top 5 Malayalam Movies That Give Major Friendship Goals!
They say friendship is not just about sharing a joke or a cup of coffee, it also means to share an honest and true part of yourself. The film industry be it Hollywood or Indian, has time and again proven the

* This article was originally published here

ഇനി 'ഫേസ് ലസ് ഇ-അസസ്‌മെന്റ്': ആദായനികുതി വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാകും

ആദായനികുതി വകുപ്പ് കേരളത്തിലും ഫേസ് ലെസ് അസസ്മെന്റ് രീതി ഉടനെ നടപ്പാക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ രബീന്ദ്ര കുമാറാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ആദായനികുതി റിട്ടേണുകൾ കംപ്യൂട്ടർ അൽഗോരിതം ഉപയോഗിച്ച് തിരഞ്ഞെടുത്ത് പരിശോധിച്ച് ആവശ്യമെങ്കിൽ സൂഷ്മപരിശോധന നടത്തുന്നതാണ് രീതി. അറിയിപ്പ് ലഭിച്ചാൽ ആദായനികുതി ദായകർ ഇനി ഉദ്യോഗസ്ഥരെ കാണേണ്ടതില്ല. അതിനായി വകുപ്പിന്റെ ഓഫീസുകളിൽ കയറിയിറങ്ങേണ്ടതുമില്ല. നേരിട്ടുള്ള ഇടപെടലില്ലാതയാകും നടപടിക്രമങ്ങൾ പൂർത്തിയാക്കുക. ഉദ്യോഗസ്ഥരുടെ വിവേചനാധികാരമോ വ്യക്തിപരമായ തീരുമാനങ്ങളോ ബാധിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള പദ്ധതി ആവിഷ്കരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നികുതിദായകരുമായി അനഭിമതമായ ഇപെടലുകൾക്കുള്ള സാഹചര്യം ഇതിൽനിന്ന് ഒഴിവാകും. വകുപ്പിന്റെ ഇടപെടൽ കൂടുതൽ സുതാര്യവും സൗഹൃദപരവുമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ സമയംകൊണ്ട് നടപടികൾ പൂർത്തിയാക്കാനുമാകും. വ്യക്തികൾ നടത്തുന്ന വസ്തു ഇടപാട് അടക്കമുള്ള ഉയർന്ന മൂല്യമുള്ള പണമിടപാടുകൾ പുതുക്കിയ ഫോം 26എഎസിൽ നിന്ന് വ്യക്തമാകും. ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന ഫേസ് ലസ് അസസ്മെന്റിന് ഇത് ഉപകരിക്കും. Faceless E-Assessment for a taxpayer

from money rss https://bit.ly/3kluFpL
via IFTTT

കാര്യമായ നേട്ടമില്ലാതെ വിപണി: നിഫ്റ്റി 11,214ല്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനം ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 15.12 പോയന്റ് ഉയർന്ന് 38,040.57ലും നിഫ്റ്റി 13.80 പോയന്റ് നേട്ടത്തിൽ 11214ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1660 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1041 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, യുപിഎൽ, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഗെയിൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടൈറ്റാൻ കമ്പനി, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, സൺ ഫാർമ, ഐഒസി, വിപ്രോ, എൽആൻഡ്ടി, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. വിചാറ്റ്, ടിക് ടോക് എന്നീ ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ യുഎസ്-ചൈന സംഘർഷമൂലം ആഗോള വിപണികൾ തകർച്ചനേരിട്ടു.

from money rss https://bit.ly/2Dnx4jo
via IFTTT

പോര്‍ട്‌ഫോളിയോ വൈവിധ്യം നിലനിര്‍ത്താം: ദീര്‍ഘകാലത്തേയ്ക്ക്‌ മികച്ചത് ഓഹരിതന്നെ

രണ്ടുവർഷമായി സ്വർണത്തിന്റെ പ്രകടനം ശരിക്കും കണ്ണഞ്ചിക്കുന്നതാണ്. അനിശ്ചിതത്വത്തിന്റേയും ആശയക്കുഴപ്പത്തിന്റേതുമായ ഇക്കാലത്ത് സ്വർണം ഒരു സുരക്ഷിത നിക്ഷേപം മാത്രമല്ല, മറ്റുള്ള നിക്ഷേപങ്ങളെമറികടന്ന് പ്രകടനം നടത്തുന്ന ഒരു ആസ്തി കൂടിയാണെന്നു തെളിയിച്ചിരിക്കുന്നു. റെക്കാഡ് ഉയരങ്ങളിലേക്കുള്ള സ്വർണത്തിന്റെ കുതിപ്പ് ശ്രദ്ധേയമായൊരു വാർത്തയായിരുന്നു, പ്രത്യേകിച്ച് സ്വർണ പ്രേമികളുടെ നാടായ ഇന്ത്യയിൽ. എന്നാൽ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം പണം നിക്ഷേപിക്കുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ വ്യത്യസ്ത ആസ്തി വർഗങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കണം. മികച്ചരീതിയിൽ വൈവിധ്യം പുലർത്തുന്ന പോർട്ഫോളിയോ സൃഷ്ടിക്കുകയെന്നത് പ്രധാനമാണ്. ഇതിൽ സ്വർണം തീർച്ചയായും ഒരു അവിഭാജ്യ ഘടകമായിരിക്കണം. എല്ലാ മുട്ടകളും സ്വർണക്കുട്ടയിൽ നിക്ഷേപിക്കുന്നത് അവിവേകമായിരിക്കും. സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തിയായിരിക്കണം നിക്ഷേപത്തിന് ആസ്തികൾ തെരഞ്ഞെടുക്കേണ്ടത്. ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്ന ചെറുപ്പക്കാരെ സംബന്ധിച്ചേടത്തോളം മികച്ച പ്രകടനം നടത്തുന്ന ആസ്തികൾക്കായിരിക്കണം പ്രാമുഖ്യം. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനം നടത്തുന്ന ആസ്തി ആഗോള തലത്തിൽ, വിരളമായ അപവാദങ്ങൾ മാറ്റിനിർത്തിയാൽ, ദീർഘകാലത്തേക്ക് ഏറ്റവും മികച്ച ആസ്തിവർഗം എന്നും ഓഹരികൾ തന്നെയായിരുന്നു. 30 വർഷത്തേക്കായാലും 50 വർഷത്തേക്കായാലും 100 വർഷത്തേക്കായാലും ഇതുതന്നെ സ്ഥിതി. ഇന്ത്യയെപ്പോലൊരു വികസ്വര വിപണിയിൽ സ്വർണം എന്നും നല്ലലാഭം നൽകിയിട്ടുണ്ട്. ആഗോള സ്വർണവിലയിൽ മാറ്റമില്ലാതിരുന്നപ്പോഴും രൂപയുടെ മൂല്യശോഷണം കാരണം സ്വർണത്തിൽനിന്ന് നമുക്കുനല്ലലാഭം ലഭിച്ചു. ഇങ്ങിനെയൊക്കെയാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനം നടത്തുന്ന ആസ്തി സ്വർണമല്ല, ഓഹരി തന്നെയാണ്. താഴെ കാണുന്ന പട്ടികയിൽനിന്ന് സ്വർണം, ബാങ്ക് സ്ഥിര നിക്ഷേപം, പബ്ളിക് പ്രൊവിഡന്റ് ഫണ്ട്, ഓഹരി എന്നീ ആസ്തികളുടെ ആപേക്ഷിക പ്രകടനം വ്യക്തമാണ്. 1979 ഏപ്രിൽ ഒന്നിന് ബാങ്ക് സ്ഥിര നിക്ഷേപത്തിലും പബ്ളിക് പ്രൊവിഡന്റ് ഫണ്ടിലും 1000 രൂപ നിക്ഷേപിച്ചതായി കണക്കാക്കുന്നു. 1980 ഏപ്രിൽ ഒന്നിന് സെൻസെക്സ് 100 ആയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ വ്യത്യസ്ത ആസ്തികളുടെ മൂല്യവർധനയിലുണ്ടായിട്ടുള്ള വ്യത്യാസം ശ്രദ്ധിക്കുക. 1981 മുതൽ 2020 വരെ സ്വർണം, എഫ്ഡി, പിപിഎഫ്, സെൻസെക്സ് എന്നിവ നൽകിയ ലാഭം RETURN FROM DIFFERENT ASSETS​ Date Gold* FD PPF Sensex 31-3-1981 1670 1085 1085 173 31-3-1985 2130 1532 1525 354 31-3-1990 3200 2422 2639 718 31-3-1995 4680 4044 4650 3261 31-3-2000 4380 6844 8195 5001 31-3-2005 6180 9571 12322 6491 31-3-2010 16320 14026 18105 17590 31-3-2015 26220 21075 27097 27957 31-3-2020 43251 29668 39671 29468 Average annual Return (%) 8.7% 8.85% 9.67% 14.08% *value per 10 gram.അവലംബം : Hand book of Statistics on Indian Economy, RBI. ഈ 40 വർഷക്കാലത്തെ ശരാശരി നാണയപ്പെരുപ്പം 6.69 ശതമാനമായിരുന്നു. വ്യത്യസ്ത കാലയളവിൽ വ്യത്യസ്ത ആസ്തികൾ വ്യത്യസ്ത പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത് എന്നത് പ്രാധാന്യമർഹിക്കുന്നു. ഉദാഹരണത്തിന് സ്വർണവില 4680ൽ നിന്ന് 4380 ആയി കുറഞ്ഞ 1995 മുതൽ 2005 വരെയുള്ള കാലയളവിൽ സ്വർണത്തിൽ നിന്നു നഷ്ടമാണുണ്ടായത്. എന്നാൽ 2005 മുതൽ 2010 വരെ 250 ശതമാനത്തിലധികം ലാഭമാണ് സ്വർണം നൽകിയത്. 1980 മുതൽ 2020 വരെയുള്ള എല്ലാ പഞ്ചവത്സരങ്ങളിലും സെൻസെക്സ് ലാഭംനൽകി. എന്നാൽ 2000 മുതൽ 2005 വരെ അതിന്റെ പ്രകടനം താഴ്ന്നനിലവാരത്തിലായിരുന്നു. 1990 മുതൽ 95 വരെയുള്ള കാലയളവിൽ സെൻസെക്സ് 400 ശതമാനത്തിലധികം ലാഭം നൽകി. 2005 മുതൽ 2010 വരെയുള്ള അഞ്ചു വർഷം ഇത് 250 ശതമാനത്തിലധികമായിരുന്നു. അങ്ങനെ നോക്കുമ്പോൾ ദീർഘകാല പ്രകടനമാണ് പ്രാധാന്യമർഹിക്കുന്നത്. 40 വർഷത്തിനടുത്ത കാലയളവു പരിശോധിക്കുമ്പോൾ പ്രതിവർഷം ശരാശരി 14.08 ശതമാനം ലാഭവുമായി സെൻസെക്സ് ആണ് ജേതാവ്. പ്രൊവിഡന്റ് ഫണ്ട് 9.67 ശതമാനവും ബാങ്ക് സ്ഥിര നിക്ഷേപം 8.85 ശതമാനവും സ്വർണം 8.7 ശതമാനവുമാണ് ലാഭം നൽകിയത്. ധനകാര്യ ചരിത്രത്തിൽ നിന്നുള്ള ഈ പാഠത്തിനു വലിയ പ്രാധാന്യമുണ്ട്. നിക്ഷേപകർ അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുയോജ്യമായ ആസ്തികൾ അടങ്ങുന്ന പോർട്ഫോളിയോ നിർമ്മിക്കുകയാണുവേണ്ടത്. ദീർഘകാല ലക്ഷ്യങ്ങളുള്ള യുവ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ഏറ്റവും ലാഭകരമായ ആസ്തി ഓഹരി തന്നെയാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/30zjkun
via IFTTT