തുടക്കത്തിൽ 3000ലേറെ പോയന്റ് ഇടിഞ്ഞ വിപണിയിൽ താൽക്കാലികമായി വ്യാപാരം നിർത്തിവെച്ചിരുന്നു. മുംബൈ: ദിനവ്യാപാരത്തിൽ ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തി ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1325.34 പോയന്റ് (4.04ശതമാനം)നേട്ടത്തിൽ 34,103.48ലും നിഫ്റ്റി 433.55(4.52ശതമാനം)ഉയർന്ന് 10023.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽനിന്ന് സെൻസെക്സ് കുതിച്ചത് 4600ലേറെ പോയന്റ്. ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം കൊറോണ ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചതിനെതുടർന്ന് കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോഴാകട്ടെ സെൻസെക്സ് മൂക്കുകുത്തിയത് 3090 പോയന്റ്. നിഫ്റ്റിയാകട്ടെ 966 പോയന്റും നഷ്ടത്തിലായി. കനത്ത ഇടിവിനെതുടർന്ന് 10.20വരെ വ്യാപാരം നിർത്തിവെച്ചു. തുടർന്നങ്ങോട്ട് ചാഞ്ചാട്ടത്തിന്റെ മണിക്കൂറുകളായിരുന്നു. ഉച്ചയ്ക്കുശേഷം രണ്ടുമണിയോടെ സെൻസെക്സ് 1400 പോയന്റ് നേട്ടത്തിലെത്തി. നിഫ്റ്റി 403 പോയന്റും ഉയർന്നു. അതോടെ കനത്ത നഷ്ടത്തിലായിരുന്ന പല ഓഹരികളും നഷ്ടം തിരിച്ചുപിടിച്ചു. 184 പോയന്റുവരെ താഴ്ന്ന എസ്ബിഐ 242 രൂപയിലേയ്ക്ക് തിരിച്ചെത്തി. ടാറ്റസ്റ്റീൽ 14 ശതമാനവും എച്ച്ഡിഎഫ്സി 13.50ശതമാനവും ബിപിസിഎൽ 10 ശതമാനവും സൺ ഫാർമ 8.29ശതമാനവും സിപ്ല 7.80ശതമാനവും ഹിൻഡാൽകോ 6 ശതമാനവും ഭാരതി എയർടെൽ 5.79ശതമാനവും നേട്ടമുണ്ടാക്കി. യുപിഎൽ(7 ശതമാനം), സീ എന്റർടെയൻമെന്റ്(4 ശതമാനം), നെസ് ലെ(3.69ശതമാനം), ഏഷ്യൻ പെയിന്റ്സ്(2.48ശതമാനം) ഹീറോ മോട്ടോർകോർപ്(1.22ശതമാനം), ഹിന്ദുസ്ഥാൻ യുണിലിവർ(1.11ശതമാനം)തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Indices witness biggest intra-day recovery
from money rss http://bit.ly/2WbOnuO
via
IFTTT