121

Powered By Blogger

Friday, 13 March 2020

എൻ.ആർ.ഐ. പദവി: ബജറ്റു നിർദേശം പുനഃപരിശോധിച്ചേക്കും

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ പദവി ലഭിക്കാൻ നാലുമാസത്തിൽക്കൂടുതൽ രാജ്യത്തു താമസിക്കാൻ പാടില്ലെന്ന ബജറ്റു നിർദേശം കൊറോണയുടെ പശ്ചാത്തലത്തിൽ പുനഃപരിശോധിച്ചേക്കും. കേന്ദ്രമന്ത്രിസഭായോഗത്തിനുശേഷം ധനമന്ത്രി നിർമലാ സീതാരാമൻ മാധ്യമങ്ങളെ അറിയിച്ചതാണിത്. നേരത്തേ വിദേശ ഇന്ത്യക്കാർക്ക് 180 ദിവസം രാജ്യത്തും 180 ദിവസം വിദേശത്തും താമസിക്കാമായിരുന്നു. ഈ ബജറ്റിൽ, വിദേശത്തു താമസിക്കേണ്ട പരിധി 240 ദിവസമായി ഉയർത്തുകയും രാജ്യത്തു താമസിക്കാനുള്ള കാലയളവ് 120 ദിവസമായി കുറയ്ക്കുകയും ചെയ്തു. 120 ദിവസത്തിൽക്കൂടുതൽ രാജ്യത്തു താമസിച്ചാൽ പ്രവാസിയെന്ന അവകാശം നഷ്ടപ്പെടുകയും സാധാരണ പൗരനെന്ന നിലയ്ക്കുള്ള നികുതി നൽകുകയും ചെയ്യണം. ബജറ്റിലെ ഈ നിർദേശം ധനകാര്യ ബിൽ പാസായശേഷം ഏപ്രിൽ ഒന്നിനാണ് നിലവിൽ വരുക. കൊറോണയുടെയും ലോകത്തുമുഴുവൻ യാത്രാവിലക്കുള്ളതിന്റെയും പശ്ചാത്തലത്തിൽ, 120 ദിവസത്തിൽ കൂടുതൽ രാജ്യത്തു തങ്ങിയാൽ എൻ.ആർ.ഐ. പദവി നഷ്ടപ്പെടുമെന്ന നിർദേശം ഇളവുചെയ്യണമെന്ന് ഒട്ടേറെ എം.പി.മാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

from money rss http://bit.ly/2Qej8LH
via IFTTT