ജനുവരി 16ന് രാവിലെയാണ് സെൻസെക്സ് ഇതാദ്യമായി 42,000 പോയന്റ് ഭേദിച്ചത്. 41,000ൽനിന്ന് 42,000ലെത്താൻ 36 വ്യാപാര ദിനങ്ങൾമാത്രമാണ് സൂചികയ്ക്ക് വേണ്ടിവന്നത്. മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലെ മുന്നേറ്റമാണ് ഇതിൽ ഏറെ ശ്രദ്ധേയം. ഈ കാലയളവിൽ(നവംബർ 26നുശേഷം) സെൻസെക്സ് 1000 പോയന്റ് ഉയർന്നപ്പോൾ 2.4ശതമാനമായിരുന്നു നേട്ടം. ബിഎസ്ഇ മിഡക്യാപ് സൂചിക 4.8 ശതമാനം ഉയർന്നു. ഇതേകാലയളവിൽ സ്മോൾ ക്യാപ് സൂചികയാകട്ടെ എട്ടുശതമാനമാണ് നേട്ടമുണ്ടാക്കിയത്. ആഗോള കാരണങ്ങൾ, വളർച്ചതോത് വർധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന (ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന) ബജറ്റ് പ്രഖ്യാപനങ്ങളിലെ പ്രതീക്ഷ-എന്നിവയെല്ലാമാണ് വിപണിയെ സ്വാധീനിച്ചത്. ബാറ്റ ഇന്ത്യ, പിടിസി ഇന്ത്യ, ഡിസിബി ബാങ്ക്, അപ്പോളോ പൈപ്പ്സ്, അഗ്രോ ടെക് ഫുഡ്, ജയ്പ്രകാശ് പവർ, ഇന്ത്യബുൾസ് ഇന്റഗ്രേറ്റഡ് സർവീസസ് തുടങ്ങി 314ലേറെ സ്മോൾ ക്യാപ് ഓഹരികൾ 10 മുതൽ 100 ശതമാനംവരെയാണ് നേട്ടമുണ്ടാക്കിയത്. ബെർജർ പെയിന്റ്സ്, ഒബ്റോയ് റിയാൽറ്റി, എൽആൻഡ്ടി ഇൻഫോടെക്, ടാറ്റ് ഗ്ലോബൽ ബീവറേജസ്, ഐസിഐസിഐ സെക്യൂരിറ്റീസ് തുടങ്ങി 24 ഓഹരികൾ ബിഎസ്ഇ മിഡ്ക്യാപ് സൂചികയിലെ താരങ്ങളായി. 10 മുതൽ 40 ശതമാനംവരെ ഈ ഓഹരികൾ നേട്ടമുണ്ടാക്കി. സെൻസെക്സ് ഓഹരികളിൽ ടാറ്റ സ്റ്റീൽ നവംബർ 26നുശേഷം 18 ശതമാനമാണ് ഉയർന്നത്. ഇൻഫോസിസ് 11 ശതമാനവും നേട്ടമുണ്ടാക്കി. സൺ ഫാർമ, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എൽആന്റ്ടി, ഐടിസി, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിന്റെ കണക്കുകളും പറഞ്ഞു. 2019ൽ സെൻസെക്സ് 14 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റിയാകട്ടെ 2 ശതമാനവും. 2020ൽ ഇരട്ടഅക്കശതമാനനേട്ടം സൂചികകൾ നൽകുമെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. അതായത് സെൻസെക്സ് 43,000-44,000 നിലവാരത്തിലേയ്ക്കും നിഫ്റ്റി 14,000 പോയന്റിലേയ്ക്കും കുതിക്കുമെന്നാണ് പ്രതീക്ഷ.
from money rss http://bit.ly/361nwCK
via IFTTT
from money rss http://bit.ly/361nwCK
via IFTTT