121

Powered By Blogger

Thursday, 16 January 2020

മാനുഫാക്ചറിംഗ് സ്ഥാപനങ്ങള്‍ക്കായി കൊച്ചിയില്‍ ക്വാളിറ്റി കോണ്‍ക്ലേവ് 23ന്

കൊച്ചി: മാനുഫാക്ചറിംഗ് വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനമികവ് വർധിപ്പിക്കുന്നതിന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രിയും(ഫിക്കി) ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയും (ക്യു സി ഐ) ചേർന്ന് ജനുവരി 23ന് രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെ എറണാകുളം മറൈൻഡ്രൈവിലെ ഹോട്ടൽ ടാജ് ഗേറ്റ്വേയിൽ ക്വാളിറ്റി കോൺക്ലേവ് സംഘടിപ്പിക്കുന്നു. മാനുഫാക്ചറിംഗ് വ്യവസായ മേഖലയയുടെ പ്രവർത്തന മികവ് ഉയർത്തുന്നതിലൂടെ ലോകനിലവാരത്തിൽ മത്സരശേഷി കൈവരിക്കുന്നതിനാവശ്യമായ തന്ത്രങ്ങളെക്കുറിച്ച് കോൺക്ലേവിൽ വിദഗ്ധർ ക്ലാസെടുക്കും. ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തിക്കൊണ്ട് എങ്ങനെ ആഗോള മത്സരക്ഷമത കൈവരിക്കാം, ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്സിലൂടെ (ഐ ഐ ഒ ടി) പ്രവർത്തനമികവ് എങ്ങനെ വർധിപ്പിക്കാം, ഡിസൈനിംഗ് മികവ് പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത, വ്യക്തികളുടെ കഴിവുകൾ എങ്ങനെ പ്രവർത്തനമികവിനായി ഉപയോഗപ്പെടുത്താം എന്നീ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കും. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ ബിജു ഐ എ എസ് മുഖ്യപ്രഭാഷണം നടത്തും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർkesc@ficci.comഎന്ന ഇ മെയിലിൽ ജനുവരി 21നകം രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് 04844058041/42, 09746903555 എന്നീ ഫോൺ നമ്പറുകളിൽ ഫിക്കി സ്റ്റേറ്റ് കൗൺസിലുമായി ബന്ധപ്പെടാം.

from money rss http://bit.ly/2R04b0x
via IFTTT