121

Powered By Blogger

Wednesday 17 March 2021

സെൻസെക്‌സിൽ 438 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,850ന് മുകളിൽ

മുംബൈ: തളർച്ചയിൽനിന്നുയർന്ന് ഓഹരി സൂചികകൾ. സെൻസെക്സ് 438 പോയന്റ് നേട്ടത്തിൽ 50,239ലും നിഫ്റ്റി 134 പോയന്റ് ഉയർന്ന് 14,855ലുമാണ് വ്യാപാരം ആരംഭിച്ചത്. സമ്പദ്ഘടനയിൽ വളർച്ച പ്രകടമായ സാഹചര്യത്തിൽ പലിശ നിരക്കുകളിൽമാറ്റംവരുത്തേണ്ടെന്ന യുഎസ് ഫെഡ് റിസർവിന്റെ തീരുമാനമാണ് ആഗോളതലത്തിൽ വിപണികളെ സ്വാധീനിച്ചത്. ബിഎസ്ഇയിലെ 1023 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 240 ഓഹരികൾ നഷ്ടത്തിലുമാണ്. 50 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഒഎൻജിസി, എസ്ബിഐ, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി, എച്ച്ഡിഎഫ്സി, മാരുതി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex zooms 438 points, Nifty tops 14,850

from money rss https://bit.ly/3rYLevi
via IFTTT

കേരളത്തിലെ പ്രവാസി ബാങ്ക് നിക്ഷേപത്തിൽ 14ശതമാനം വർധന

കൊച്ചി: കേരളത്തിലെ ബാങ്ക് ശാഖകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ (എൻ.ആർ.ഐ. നിക്ഷേപം) റെക്കോഡ്. 2020 ഡിസംബർ 31-ലെ കണക്കനുസരിച്ച് 2,27,430 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. 2019 ഡിസംബറിനെ അപേക്ഷിച്ച് പ്രവാസി നിക്ഷേപത്തിൽ 14 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (എസ്.എൽ.ബി.സി.) കണക്കുകൾ വ്യക്തമാക്കുന്നു. 2019 ഡിസംബറിൽ കേരളത്തിലെ ബാങ്കുകളിലെ എൻ.ആർ.ഐ. നിക്ഷേപം 1,99,781 കോടി രൂപയായിരുന്നു. 2020 സെപ്റ്റംബറിൽ ഇത് 2,22,029 കോടി രൂപയായി ഉയർന്നു. 2017 ഡിസംബറിൽ 1.61 ലക്ഷം കോടി രൂപയും 2018 ഡിസംബറിൽ 1.86 ലക്ഷം കോടി രൂപയുമായിരുന്ന പ്രവാസി നിക്ഷേപമാണ് ഇപ്പോൾ 2.27 ലക്ഷം കോടി രൂപയിലെത്തി നിൽക്കുന്നത്. സംസ്ഥാനത്തെ ബാങ്ക് ശാഖകളിൽ പ്രവാസി മലയാളികൾ നടത്തിയിട്ടുള്ള നിക്ഷേപത്തിന്റെ കണക്കാണിത്. 2020 ഡിസംബറിലെ കണക്ക് പ്രകാരം പൊതുമേഖലാ വാണിജ്യ ബാങ്കുകളിൽ 1,05,326 കോടി രൂപയുടെ പ്രവാസി നിക്ഷേപമാണുള്ളത്. കേരള ഗ്രാമീൺ ബാങ്കിൽ 1,738 കോടി രൂപയുടെ നിക്ഷേപവും സ്വകാര്യ ബാങ്കുകളിൽ 1,18,613 കോടി രൂപയുടെ നിക്ഷേപവുമാണ് എത്തിയിട്ടുള്ളത്. സ്മോൾ ഫിനാൻസ് ബാങ്കുകളിൽ 1,754 കോടി രൂപയുടെ പ്രവാസി നിക്ഷേപമുണ്ട്. കേരളത്തിലേക്കെത്തുന്ന പ്രവാസി നിക്ഷേപത്തിൽ 52.15 ശതമാനവും സ്വകാര്യ മേഖലാ ബാങ്കുകളിലാണെന്ന് എസ്.എൽ.ബി.സി.യുടെ ഈ കണക്കുകൾ വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകളിലെ വിഹിതം 46.31 ശതമാനമാണ്.

from money rss https://bit.ly/3eSD1VI
via IFTTT

കല്യാൺ ജൂവലേഴ്‌സ് ഐ.പി.ഒ.; 122 ശതമാനം സബ്‌സ്‌ക്രിപ്ഷൻ

കൊച്ചി: കല്യാൺ ജൂവലേഴ്സിന്റെ പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) വ്യാഴാഴ്ച അവസാനിക്കും. രണ്ട് ദിവസം പൂർത്തിയായപ്പോൾ തന്നെ വില്പനയ്ക്ക് െവച്ചതിനെക്കാൾ കൂടുതൽ ഓഹരികൾക്ക് ആവശ്യക്കാരായി. 122 ശതമാനമാണ് രണ്ടു ദിവസം കൊണ്ടുള്ള സബ്സ്ക്രിപ്ഷൻ. റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗത്തിൽ നീക്കിെവച്ചത് 4.71 കോടി ഓഹരികളാണെങ്കിൽ 9.05 കോടി ഓഹരികൾക്ക് ആവശ്യക്കാരായിക്കഴിഞ്ഞു. അതായത് ഇരട്ടിയാണ് ഈ വിഭാഗത്തിലെ ഡിമാൻഡ്. അർഹരായ ജീവനക്കാർക്കായുള്ള ഓഹരികളിലും ഇരട്ടിയുടെ അടുത്ത് ഡിമാൻഡ് ഉണ്ട്. ഐ.പി.ഒ.യ്ക്ക് തൊട്ടുമുമ്പ് സിങ്കപ്പൂർ സർക്കാരിന്റെ നിക്ഷേപക സ്ഥാപനം, കേന്ദ്ര ബാങ്ക് എന്നിവ ഉൾപ്പെടെ 15 ആങ്കർ നിക്ഷേപകർക്കായി 352 കോടി രൂപയുടെ ഓഹരികൾ അലോട്ട് ചെയ്തിട്ടുണ്ട്. ഇതൊഴികെയുള്ള കണക്കെടുത്താൽ 9.46 കോടി ഓഹരികളാണ് വില്പനയ്ക്ക് െവച്ചിരിക്കുന്നത്. 11.57 കോടി ഓഹരികൾക്ക് ആവശ്യക്കാരായി. മൊത്തം 1,175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ.യിൽ 10 രൂപ മുഖവിലയുള്ള ഓഹരികൾ 86-87 രൂപയ്ക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. 172 ഓഹരികളാണ് ഒരു മാർക്കറ്റ് ലോട്ട്. ഇതിന് 14,964 രൂപ വേണം. ഓഹരികളുടെ അലോട്ട്മെന്റ് 23-ന് പൂർത്തിയാക്കി 26-ന് ബോംബേ സ്റ്റോക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യും. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമൻ 1993-ൽ തൃശ്ശൂർ നഗരത്തിൽ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയതാണ് കല്യാൺ ജൂവലേഴ്സ്. ഇന്ന് ഇന്ത്യയിൽ 107 ഷോറൂമുകളും ഗൾഫ് രാജ്യങ്ങളിൽ 30 ഷോറൂമുകളുമുണ്ട്. ഇതിനു പുറമെ, 766 മൈ കല്യാൺ ഔട്ട്ലെറ്റുകളും. മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ 'ടെക്നോപാക്കി'ന്റെ റിപ്പോർട്ട് അനുസരിച്ച് സ്വർണാഭരണ വ്യാപാര രംഗത്ത് ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള ടൈറ്റൻ കമ്പനിയുടെ ജൂവലറി ഡിവിഷനായ 'തനിഷ്ക്' കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് കല്യാൺ.

from money rss https://bit.ly/38NcrcP
via IFTTT

സെൻസെക്‌സിലെ നഷ്ടം 562 പോയന്റ്: നിഫ്റ്റി 14,720ൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി റിയാൽറ്റി, മെറ്റൽ, പൊതുമേഖ ബാങ്ക് സൂചികകൾ മൂന്നുശതമാനത്തോളം താഴെപ്പോയി. സ്വകാര്യ ബാങ്ക്, ഓട്ടോ സൂചികകൾ രണ്ടുശതമാനവും നഷ്ടത്തിലായി. സെൻസെക്സ് 562.34 പോയന്റ് നഷ്ടത്തിൽ 49,801.62ലും നിഫ്റ്റി 189.20 പോയന്റ് താഴ്ന്ന് 14,721.30ലുമാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കൂടുന്ന കോവിഡ് കേസുകളും വരാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് മോണിറ്ററി പോളിസിയും കരുതലെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഒഎൻജിസി, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ഗെയിൽ, സൺ ഫാർമ, എസ്ബിഐ, ടാറ്റ സ്റ്റീൽ, സിപ്ല, ബജാജ് ഓട്ടോ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഐടിസി, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends near 14,700, Sensex declines 562 pts

from money rss https://bit.ly/2OYTQDu
via IFTTT

ഏഴുവർഷത്തിനിടെ ഇതാദ്യമായി മ്യൂച്വൽ ഫണ്ടുകൾ ഓഹരികളുടെ അറ്റവിൽപനക്കാരായി

2020-21 സാമ്പത്തികവർഷത്തിൽ മ്യൂച്ച്വൽ ഫണ്ടുകൾ വിറ്റഴിച്ച ഓഹരികളുടെ മൂല്യത്തിൽ റെക്കോഡ് വർധന. 1.27 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ഈകാലയളവിൽ ഫണ്ടുകമ്പനികൾ വിറ്റത്. കഴിഞ്ഞ ഏഴുവർഷത്തിനിടെ ഇതാദ്യമായാണ് എഎംസികൾ അറ്റ വില്പനക്കാരാവുന്നത്. കഴിഞ്ഞ ആറ് സാമ്പത്തികവർഷവും ഓഹരികൾ വാങ്ങിക്കൂട്ടുന്നതിലായിരുന്നു ഫണ്ടുകൾ മുന്നിൽ. 2018 സാമ്പത്തികവർഷത്തിൽ 1.41 ലക്ഷം കോടി രൂപയാണ് ഫണ്ടുകൾ ഓഹരിയിൽ നിക്ഷേപിച്ചത്. 2019ൽ ഇത് 88,152 കോടി രൂപയും 2020ൽ 91,814 കോടി രൂപയുമായിരുന്നു അറ്റനിക്ഷേപം. ഇതിനുമുമ്പ് 2014ലിലാണ് 21,159 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ച് അറ്റവില്പനക്കാരായത്. അതേസമയം, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 2.6 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തികവർഷം രാജ്യത്തെ ഓഹരിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ(2015-20)മ്യൂച്വൽ ഫണ്ടുകൾ 4.85 ലക്ഷംകോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടേതിനേക്കാൾ 2.6 ഇരട്ടിയോളംവരുമിത്. കഴിഞ്ഞ മെയ്മാസത്തിനുശേഷം വിപണി ഉയരാൻ തുടങ്ങിയപ്പോൾ ഫണ്ടുകൾവിറ്റ് നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതും പോർട്ട്ഫോളിയോ ക്രമപ്പെടുത്തിയതുമാണ് ഓഹരികൾ വിറ്റഴിക്കേണ്ട സാഹചര്യമുണ്ടാക്കിയത്.

from money rss https://bit.ly/3tuTaVy
via IFTTT