ഒരുവർഷമായി ബാങ്കുകൾ വായ്പ-നിക്ഷേപ പലിശയിൽ കാര്യമായി കുറവുവരുത്തിവരികയാണ്. കോവിഡ് വ്യാപനത്തെതുടർന്ന് വിപണിയിൽ പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് മാർച്ച് 27ന് റിപ്പോ നിരക്ക് മുക്കാൽ ശതമാനം കുറച്ചിരുന്നു. അതിനുശേഷം ബാങ്കുകൾ സ്ഥിര നിക്ഷേപ, എസ്ബി അക്കൗണ്ട് പലികൾ കാര്യമായി തന്നെ കുറച്ചു. എസ്ബിഐ, എസ്ബി അക്കൗണ്ടിലെ ബാലൻസിനുള്ള പലിശ കാൽശതമാനം കുറച്ച് 2.75ശതമാനമാക്കി. ഏപ്രിൽ 15നാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലായത്. ഐസിഐസിഐ ബാങ്ക് എസ്ബി അക്കൗണ്ട് പലിശ(50 ലക്ഷംവരെയുള്ള നിക്ഷേപത്തിന്)കാൽശതമാനം കുറച്ച് 3.25ശതമാനമാക്കി. 50 ലക്ഷത്തിനുമുകളിൽ ബാലൻസുണ്ടെങ്കിൽ 3.75ശതമാനം പലിശയാണ് ലഭിക്കുക. കൊട്ടക് മഹീന്ദ്ര ബാങ്കാകട്ടെ സേവിങ്സ് അക്കൗണ്ട് പലിശ ഏപ്രിൽമാസത്തിൽ രണ്ടുതവണയാണ് കുറച്ചത്. സ്ഥിര നിക്ഷേപ പലിശയിൽ 20 മുതൽ 50 ബേസിസ് പോയന്റുവരെയാണ് കുറവുവരുത്തിയത്. അതായത് പരമാവധി അരശതമാനംവരെ പലിശയിൽ കുറവുവന്നു. ഇതുപ്രകാരം എസ്ബിഐയുടെ ഒരുവർഷത്തെ സ്ഥിര നിക്ഷേപത്തിനുള്ള പലിശ 5.70ശതമാനമായി. 2004നുശേഷം ഇതാദ്യമായാണ് സ്ഥിര നിക്ഷേപത്തിനുള്ള പലിശ ആറുശതമാനത്തിന് താഴെവരുന്നത്. ഒരുവർഷത്തെ സ്ഥിര നിക്ഷേപത്തിന് എസ്ബിഐ നൽകുന്ന പലിശ സേവിങ്സ് ബാങ്ക് അക്കൗണ്ടി(എസ്ബി അക്കൗണ്ട്)ലെ ബാലൻസിന് നൽകുന്ന ബാങ്കുകളുണ്ട്. ഇത് കൗതുകകരമായി തോന്നിയേക്കാം, എന്നാൽ യാഥാർഥ്യമാണ്(പട്ടിക കാണുക). സേവിങ്സ് ബാങ്ക് പലിശ & ശരാശരി പ്രതിമാസ ബാലൻസ് ബാങ്ക് പലിശ(%) ശരാശരി ബാലൻസ്(രൂപ) സ്മോൾ ഫിനാൻസ് ബാങ്കുകൾ ഉത്കർഷ് 7-7.75 10,000*(സ്റ്റാൻഡേർഡ് സേവിങ്സ് അക്കൗണ്ട്) സൂര്യോദയ് 6.25-7 2,000(സേവിങ്സ് ഉജ്ജ്വൽ) ജന 4.50-7.50 2,500 (റഗുലർ സേവിങ്സ് അക്കൗണ്ട്) ഇസാഫ് 6.50-7 ഒരു ലക്ഷമോ കൂടുതലോ ബാലൻസ് ഉണ്ടെങ്കിൽ സ്വകാര്യ മേഖല ബാങ്കുകൾ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 6-7 0(പ്രഥം സേവിങ്സ് അക്കൗണ്ട്) ആർബിഎൽ ബാങ്ക് 5-6.75 0(ബേസിക് സേവിങ്സ് അക്കൗണ്ട്) ബന്ധൻ ബാങ്ക് 4-7.15 5,000(സ്റ്റാൻഡേഡ് സേവിങ്സ് അക്കൗണ്ട്) ഡിബിഎസ് ബാങ്ക് 4-7 0(ഡിജി സേവിങ്സ് അക്കൗണ്ട്) ഇൻഡസിന്റ് ബാങ്ക് 4-6 0(ഇൻഡസ് ഈസി സേവിങ്സ് അക്കൗണ്ട്) *മെട്രോ, അർബൻ ഉപഭോക്താക്കൾക്കുള്ള ശരാശരി പാദവർഷ ബാലൻസ് പലിശ നാമമാത്രമായതിനാൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പണം സൂക്ഷിക്കരുതെന്നാണ് സാമ്പത്തിക ആസുത്രകരുടെ ഉപദേശം. സ്ഥിര നിക്ഷേപ പലിശ അടിക്കടി താഴുമ്പോൾ മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന എസ്ബി അക്കൗണ്ടുകളെ അവഗിച്ചുകൂടാ. അതുകൊണ്ട് ഒരുവർഷത്തെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശയേക്കാൾ കൂടുതൽ എസ്ബി അക്കൗണ്ടിൽനിന്ന് ലഭിക്കുമെങ്കിൽ അത്യാവശ്യത്തിനുള്ള പണം അവിടെ പാർക്ക് ചെയ്യാം. സ്ഥിര നിക്ഷേപമാക്കിയാൽ നിശ്ചിത കാലാവധി കഴിഞ്ഞേ നിങ്ങൾക്ക് നിശ്ചയിച്ച പലിശപ്രകാരം ആദായം ലഭിക്കൂ. നേരത്തെ പിൻവലിച്ചാൽ ഒരുശതമാനംവരെ പിഴപലിശ നൽകേണ്ടിവരും. എന്നാൽ എസ്ബി അക്കൗണ്ടിന് ആ നിബന്ധന ബാധകമല്ല. സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ ഇടയ്ക്കിടെ പരിഷ്കരിക്കാനും സാധ്യതയുണ്ട്. പലിശ കുറയുന്ന സാഹചര്യമുണ്ടായാൽ സ്ഥിര നിക്ഷേപത്തിലേയ്ക്ക് പണംമാറ്റാൻ മറക്കരുത്. അതിനുമപ്പുറം, എസ്ബി അക്കൗണ്ടിന് കൂടുതൽ പലിശ നൽകുന്നത് ഏറെയും സ്മോൾ ഫിനാൻസ് ബാങ്കുകൾ പോലുള്ളവയാണ്. അതുകൊണ്ടുതന്നെ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന ബാങ്കുകൾ തിരഞ്ഞെടുക്കാൻശ്രദ്ധിക്കണം. antony@mpp.co.in
from money rss https://bit.ly/2YwaRI3
via IFTTT
from money rss https://bit.ly/2YwaRI3
via IFTTT