121

Powered By Blogger

Sunday, 3 May 2020

ജിയോ പ്ലാറ്റ്‌ഫോംസില്‍ സില്‍വര്‍ ലെയ്ക്കും 5,655 കോടി രൂപ നിക്ഷേപിക്കും

മുംബൈ: ഫേസ്ബുക്കിന് പിന്നാലെ യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സിൽവർ ലെയ്ക്കും ജിയോ പ്ലാറ്റ്ഫോമിൽ വൻനിക്ഷേപം നടത്തും. റിലയൻസ് ഇൻഡസ്ട്രീസിന്റെ സഹോദര സ്ഥാപനമായ ജിയോയിൽ 5,655.75 കോടി രൂപയാണ് ഇവർ നിക്ഷേപിക്കുക. രണ്ടാഴ്ചമുമ്പ് ഫേസ്ബുക്കുമായുള്ള ഡീലിൽ ജിയോ പ്ലാറ്റ്ഫോമിന് ലഭിച്ചത് 5.7 ബില്യൺ ഡോറളിന്റെ നിക്ഷേപമാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെതന്നെ ഭാഗമായിരുന്ന ജിയോ ഡിജിറ്റൽ-ടെലികോം ബിസിനസുകളെ ഒരുകുടക്കീഴിലാക്കി കഴിഞ്ഞ ഒക്ടോബറിലാണ് ജിയോ പ്ലാറ്റ്ഫോംസ് എന്ന കമ്പനി രൂപീകരിച്ചത്. ടെക്നോളജി, ഫിനാൻസ് എന്നീ മേഖലകളിൽ മികവുതെളിയിച്ച സ്ഥാപനമാണ് സിൽവർ ലെയ്ക്ക്. എയർ ബിഎൻബി, ആലിബാബ, ഡെൽ ടെക്നോളജീസ്, ട്വിറ്റർ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിൽ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. Content Highlights:Silver Lake to invest ₹5,655 crore in RILs Jio Platforms

from money rss https://bit.ly/3c33SKj
via IFTTT