121

Powered By Blogger

Sunday, 3 May 2020

മൂന്നിരട്ടി നിരക്ക് വർധനയ്ക്കൊരുങ്ങി വിമാനക്കമ്പനികൾ

തൃശ്ശൂർ: യാത്രാനിരക്ക് കുത്തനെ ഉയർത്താനൊരുങ്ങി വിമാനക്കമ്പനികൾ. നിരക്കിൽ മൂന്നിരട്ടിയോളം വർധനയുണ്ടായേക്കും. സാമൂഹിക അകലം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ പാലിക്കാൻ യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി ചുരുക്കേണ്ടിവരുമെന്നതിനാലാണ് നിരക്ക് കൂട്ടാനുള്ള ആലോചന. ആഭ്യന്തര യാത്രനിരക്കിലും വൻവർധനയുണ്ടായേക്കും. കോവിഡ് നിയന്ത്രണമനുസരിച്ച് വിമാനത്തിലെ മൂന്നുസീറ്റുകളുള്ള ഒരു നിരയിൽ ഒരാളെ മാത്രമേ ഇരുത്താൻ കഴിയൂ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) പുതിയ നിർദേശം ഇത്തരത്തിലുള്ളതാണ്. കേന്ദ്രസർക്കാർ ഇടപെട്ട് നിരക്കുവർധന ഒഴിവാക്കിയില്ലെങ്കിൽ വൻതുക തിരിച്ചുവരവിനായി ഓരോ പ്രവാസിയും നൽകേണ്ടിവരും. നിരക്ക് വർധന ഉറപ്പ് വിമാനക്കമ്പനികൾ പലതും നഷ്ടത്തിലാണ്. നഷ്ടം സഹിച്ച് സർവീസ് നടത്താൻ തയ്യാറാവില്ലെന്നതിനാൽ നിരക്ക് വർധന ഉറപ്പാണ്. അന്താരാഷ്ട്ര, ആഭ്യന്തരസർവീസുകളിലും ഇത് പ്രതിഫലിക്കും. പ്രവാസികളുടെ തിരിച്ചുവരവിന് കുറഞ്ഞ സീറ്റുകളുള്ള എയർബസുകൾക്കൊപ്പം 300-400 സീറ്റുകളുള്ള വൈഡ് ബോഡി വിമാനങ്ങൾ ഉപയോഗിക്കാനാകണം. എന്നാൽ, അവ എണ്ണത്തിൽ കുറവാണ്. ദിവസം 17 മണിക്കൂറെങ്കിലും സർവീസ് നടത്തിയാലേ ഒരു വിമാനം ലാഭത്തിലാകൂ. -പൗലോസ് കെ. മാത്യു, ചെയർമാൻ, കേരള ചാപ്റ്റർ, ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ Content Highlights:Airlines are preparing for a three-fold hike

from money rss https://bit.ly/3b4p0i6
via IFTTT