121

Powered By Blogger

Thursday 15 July 2021

മാസ്റ്റർകാർഡിന്റെ വിലക്ക്: പ്രധാനമായും ബാധിക്കുക അഞ്ച് സ്വകാര്യ ബാങ്കുകളെ

മാസ്റ്റർ കാർഡിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്ക് പ്രധാനമായും ബാധിക്കുക സ്വകാര്യ ബാങ്കുകളെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും. അഞ്ച് സ്വകാര്യ ബാങ്കുകളെയും ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തെയുമാകും തീരുമാനം കൂടുതൽ ബാധിക്കുക. മറ്റ് കാർഡ് കമ്പനികളിലേയ്ക്ക് മാറേണ്ടിവരുന്നതിനാൽ ഏതാനും മാസം പുതിയ കാർഡുകൾ നൽകുന്നത്തടസ്സപ്പെടനാനിടയുണ്ട്. ആർബിഎൽ ബാങ്ക്, യെസ് ബാങ്ക്, ബജാജ് ഫിൻസർവ് എന്നീ ധനകാര്യ സ്ഥാപനങ്ങളെയാകും പ്രധാനമായും ബാധിക്കുക. ഈസ്ഥാപനങ്ങളുടെ കാർഡ് സംവിധാനം പൂർണമായും മാസ്റ്റർകാർഡുമായി സഹകരിച്ചാണ് നടപ്പാക്കിയിട്ടുളളത്. വിസ, റൂപെ കാർഡുകളുമായി ഈ ബാങ്കുകൾക്ക് കൂട്ടുകെട്ടില്ല. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് എന്നിവയുടെ 40ശതമാനത്തോളം ഇടപാടുകളും മാസ്റ്റർകാർഡുമായി സഹകരിച്ചാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ 45ശതമാനം ക്രഡിറ്റ് കാർഡ് ഇടപാടുകളും മാസ്റ്റർകാർഡുമായുള്ള കൂട്ടുകെട്ടിലാണുള്ളത്. ആർബിഎൽ ബാങ്ക് വിസയുമായി കരാറിലെത്തിയതായി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും നടപടിക്രമങ്ങൾ പൂർത്തിയാക്കി കാർഡ് നൽകുന്നതിന് 8-10ആഴ്ചകൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിമാസം ഒരു ലക്ഷത്തോളം കാർഡുകളാണ് ബാങ്ക് നൽകിവന്നിരുന്നത്. യെസ് ബാങ്ക് മാസ്റ്റർകാർഡുമായി സഹകരിച്ചാണ് ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകിവരുന്നത്. പുതിയ കാർഡുകൾ നൽകുന്നതിന് മറ്റ് പണമിടപാട് ശൃംഖലകളിലേയ്ക്ക് മാറേണ്ടിവരും. എസ്ബിഐ കാർഡ്സിന്റെ 86ശതമാനം ഇടപാടും വിസയുമായി സഹകരിച്ചാണ്. കാർഡുകളുടെയും ഉപഭോക്താക്കളുടെയും ഇടപാടുകളുടെയും വിവരങ്ങൾ ഇന്ത്യയിലെ സെർവറുകളിൽ സൂക്ഷിക്കണമെന്ന മാർഗനിർദേശം പാലിക്കാതിരുന്നതിനെതുടർന്നാണ് അമേരിക്കൻ പണമിടപാട് കാർഡ് കമ്പനിയായ മാസ്റ്റർകാർഡിന് ആർബിഐ വിലക്കേർപ്പെടുത്തിയത്. ജൂലായ് 22നുശേഷം പുതിയ കാർഡുകൾ നൽകരുതെന്നാണ് നിർദേശം. അതേസമയം, നിലവിൽ മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവരെ തീരുമാനം ബാധിക്കില്ല.

from money rss https://bit.ly/3xM7GdQ
via IFTTT

സ്വർണവിലയിൽ വീണ്ടുംവർധന: പവന്റെ വില 36,200 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. പവന്റെ വില 80 രൂപകൂടി 36,200 രൂപയിലെത്തി. ഗ്രാമിന്റെ വില 4525 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,829.14 ഡോളർ നിലവാരത്തിലാണ്. ഈയാഴ്ചമാത്രം വിലയിൽ 1.2ശതമാനമാണ് വർധനവുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിൽ നേരിയ വർധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 48,369 നിലവാരത്തിലാണ്.

from money rss https://bit.ly/3ikBtEd
via IFTTT

പുതിയ ഉയരംകുറിച്ച് സെൻസെക്‌സ് 53,250 കടന്നു: കിറ്റക്‌സിൽ ഇന്നും തകർച്ച

മുംബൈ: ആഗോള വിപണികളിലെ തളർച്ച ബാധിക്കാതെ സൂചികകൾ. സെൻസെക്സ് 103 പോയന്റ് ഉയർന്ന് 53,262ലും നിഫ്റ്റി 29 പോയന്റ് നേട്ടത്തിൽ 15,953ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐടിസി, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ്, ഭാരതി എയർടെൽ, സൺ ഫാർമ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കിറ്റക്സിന്റെ ഓഹരി രണ്ടാംദിവസവും തകർച്ചനേരിട്ടു. നാലുശതമാനത്തോളം താഴ്ന്ന് 177 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എച്ച്ഡിഎഫ്സി എഎംസി, ഡെൻ നെറ്റ് വർക്സ്, ജസ്റ്റ് ഡയൽ, എൽആൻഡ്ടി ഫിനാൻസ് തുടങ്ങി 18 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/36CAn0P
via IFTTT

വിപണിയിൽ തരംഗമായി ചക്കപ്പായസത്തെ വെല്ലുന്ന മാമ്പഴപ്പായസക്കൂട്ടും

തൃശ്ശൂരിലെ സ്ഥാപനത്തിൽ മാമ്പഴവരട്ടിതയ്യാറാക്കുന്നു തൃശ്ശൂർ: ചക്കപ്പായസത്തിന്റെ രുചിയെ വെല്ലുന്നമാമ്പഴപ്പായസക്കൂട്ടും വിപണിയിൽ. ചക്ക വരട്ടുന്ന രീതിയിൽ മാന്പഴവും വരട്ടിയെടുത്താണ് മാമ്പഴ വരട്ടിയുണ്ടാക്കുന്നത്.ചക്ക വരട്ടുംപോലെ അനായാസമല്ല, മാമ്പഴവരട്ടിയുണ്ടാക്കുന്നത്. നീലം, പ്രിയൂർ, മൽഗോവ എന്നിവ മാത്രമേ വരട്ടാൻ ഉപയോഗിക്കാനാകൂ. തുടർച്ചയായ അഞ്ചുദിവസം വരട്ടിയാലേ മാമ്പഴവരട്ടി പാകമാകൂ. ചക്ക വരട്ടുംപോലെ ഉണ്ടശർക്കരയും നെയ്യും ചുക്കും ഉപയോഗിക്കണം. ഉരുളിയിൽ വരട്ടുമ്പോഴാണ് നല്ല രുചി കിട്ടുക. പത്ത് കിലോഗ്രാം മാന്പഴം വരട്ടിയാൽ ഒരു കിലോഗ്രാം മാമ്പഴവരട്ടി കിട്ടും. വിദേശത്തേക്ക് പഴവർഗങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന് കോവിഡ് കാലത്ത് കയറ്റുമതി പ്രതിസന്ധിയുണ്ടായപ്പോഴാണ് മാങ്ങ വരട്ടി എന്ന ആശയം സ്ഥാപനമുടമ കൊക്കൻ ലാസർ ഉണ്ണിക്ക് തോന്നിയത്. സ്ഥാപനത്തിൽത്തന്നെ സ്റ്റൗവും ഉരുളിയും തയ്യാറാക്കി ജീവനക്കാരുടെ സഹായത്തോടെമാമ്പഴം വരട്ടി തയ്യാറാക്കി. ഇപ്പോൾ സ്റ്റാർ ഹോട്ടലുകളിൽനിന്നുൾപ്പെടെ നല്ല ആവശ്യക്കാരുണ്ട്. വിദേശവിപണിയിൽനിന്ന് വിളിയെത്തുന്നുണ്ട്.

from money rss https://bit.ly/2VSLmkZ
via IFTTT

ഐടി, റിയാൽറ്റി ഓഹരികൾ തുണച്ചു: റെക്കോഡ് നിലവാരത്തിൽ വിപണി ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനങ്ങൾക്കുശേഷം ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നിലവാരത്തിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികളിലെ മുന്നേറ്റവും ഒന്നാം പാദഫലങ്ങളിലെ മികവുമാണ് സൂചികകൾക്ക് കരുത്തായത്. റിയാൽറ്റി, ഐടി, ധനകാര്യം, മെറ്റൽ ഓഹരികളിൽ കുതിപ്പ് പ്രകടമായി. സെൻസെക്സ് 255 പോയന്റ് ഉയർന്ന് 53,158.85ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തിൽ 15,924.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.31 ശതമാനവും 0.43ശതമാനവും നേട്ടമുണ്ടാക്കി. എച്ച്സിഎൽ ടെക് അഞ്ചുശതമാനത്തിലേറെ ഉയർന്നു. എൽആൻഡ്ടി, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, വിപ്രോ, യുപിഎൽ, എച്ച്ഡിഎഫ്സി ലൈഫ്, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഭാരതി എയർടെൽ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയാൽറ്റിയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 4.20ശതമാനം ഉയർന്നു. നിഫ്റ്റി ഐടി 1.29ശതമാനവും നേട്ടമുണ്ടാക്കി. ഓട്ടോ, മീഡിയ, പൊതുമേഖല ബാങ്ക്, ഫാർമ സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3z67fvr
via IFTTT

മറ്റൊരു ഏറ്റെടുക്കലിനുകൂടി റിലയൻസ്: ഇടപാട് 6,600 കോടിയുടെ

ഫ്യൂച്ചർ റീട്ടെയിലുമായുള്ള കരാർ പാതിവഴിയിൽ അനിശ്ചിതത്വത്തിലായതിനുപിന്നാലെ റിലയൻസ് ഇൻഡസ്ട്രീസ് മറ്റൊരു ഏറ്റെടുക്കലിനൊരുങ്ങുന്നു. പ്രമുഖ ഇന്റർനെറ്റ് മർച്ചന്റ് സർച്ച് സ്ഥാപനമായ ജസ്റ്റ് ഡയലിനെ ഏറ്റെടുക്കുന്നതുമായുള്ള ചർച്ച അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 5,920-6600 കോടി രൂപ(900 മില്യൺ ഡോളർ)യുടേതാകും ഇടപാടെന്നാണ് സൂചന. രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ ഡാറ്റബെയ്സ് സ്വന്തമാക്കി റീട്ടെയിൽ ബിസനസിൽ പ്രയോജനപ്പെടുത്തുകയെന്നതാണ് റിലയൻസിന്റെ ലക്ഷ്യം. പ്രാദേശികതലത്തിൽ പ്രവർത്തനംവ്യാപിപ്പിക്കാൻ ഇതിലുടെ കഴിയുമെന്നാണ് റിലയൻസിന്റെ കണക്കുകൂട്ടൽ. ജൂലായ് 16ന് നടക്കുന്ന ജസ്റ്റ് ഡയലിന്റെ ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണറിയുന്നത്. പ്രൊമോട്ടറായ വിഎസ്എസ് മണിക്കും കുടുംബത്തിനും കമ്പനിയിൽ 35.5ശതമാനം ഓഹരികളാണുള്ളത്. മണിയിൽനിന്ന് ഭാഗികമായി ഓഹരികൾ വാങ്ങുന്നതോടൊപ്പം ഓപ്പൺ ഓഫറിലൂടെ 26ശതമാനം ഓഹരികൾ സ്വന്തമാക്കാനുമാണ് റിലയൻസിന്റെ പദ്ധതി. ജസ്റ്റ് ഡയലിന്റെ ഓഹരിവില 52.4ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 1,138 രൂപയിലെത്തി. റിലയൻസുമായുള്ള ഇപാട് വാർത്തകളാണ് ഓഹരി വിലയിൽ അടുത്തിയിടെ കുത്തിപ്പുണ്ടാകാനിടയാക്കിയത്. രാജ്യത്തെ മുൻനിര പ്രാദേശിക സർച്ച് എൻജിനുകളിലൊന്നാണ് ജസ്റ്റ് ഡയൽ. 15 കോടിയോളം ശരാശരി പാദവാർഷിക സന്ദർശകർ സൈറ്റിലും മൊബൈൽ ആപ്പിലുമായുണ്ടെന്നാണ് കണക്ക്.

from money rss https://bit.ly/3z55PRP
via IFTTT