121

Powered By Blogger

Thursday, 15 July 2021

മാസ്റ്റർകാർഡിന്റെ വിലക്ക്: പ്രധാനമായും ബാധിക്കുക അഞ്ച് സ്വകാര്യ ബാങ്കുകളെ

മാസ്റ്റർ കാർഡിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്ക് പ്രധാനമായും ബാധിക്കുക സ്വകാര്യ ബാങ്കുകളെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും. അഞ്ച് സ്വകാര്യ ബാങ്കുകളെയും ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തെയുമാകും തീരുമാനം കൂടുതൽ ബാധിക്കുക. മറ്റ് കാർഡ് കമ്പനികളിലേയ്ക്ക് മാറേണ്ടിവരുന്നതിനാൽ ഏതാനും മാസം പുതിയ കാർഡുകൾ നൽകുന്നത്തടസ്സപ്പെടനാനിടയുണ്ട്. ആർബിഎൽ ബാങ്ക്, യെസ് ബാങ്ക്, ബജാജ് ഫിൻസർവ് എന്നീ ധനകാര്യ സ്ഥാപനങ്ങളെയാകും പ്രധാനമായും ബാധിക്കുക. ഈസ്ഥാപനങ്ങളുടെ കാർഡ് സംവിധാനം പൂർണമായും മാസ്റ്റർകാർഡുമായി സഹകരിച്ചാണ് നടപ്പാക്കിയിട്ടുളളത്. വിസ, റൂപെ കാർഡുകളുമായി ഈ ബാങ്കുകൾക്ക് കൂട്ടുകെട്ടില്ല. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് എന്നിവയുടെ 40ശതമാനത്തോളം ഇടപാടുകളും മാസ്റ്റർകാർഡുമായി സഹകരിച്ചാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ 45ശതമാനം ക്രഡിറ്റ് കാർഡ് ഇടപാടുകളും മാസ്റ്റർകാർഡുമായുള്ള കൂട്ടുകെട്ടിലാണുള്ളത്. ആർബിഎൽ ബാങ്ക് വിസയുമായി കരാറിലെത്തിയതായി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും നടപടിക്രമങ്ങൾ പൂർത്തിയാക്കി കാർഡ് നൽകുന്നതിന് 8-10ആഴ്ചകൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിമാസം ഒരു ലക്ഷത്തോളം കാർഡുകളാണ് ബാങ്ക് നൽകിവന്നിരുന്നത്. യെസ് ബാങ്ക് മാസ്റ്റർകാർഡുമായി സഹകരിച്ചാണ് ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകിവരുന്നത്. പുതിയ കാർഡുകൾ നൽകുന്നതിന് മറ്റ് പണമിടപാട് ശൃംഖലകളിലേയ്ക്ക് മാറേണ്ടിവരും. എസ്ബിഐ കാർഡ്സിന്റെ 86ശതമാനം ഇടപാടും വിസയുമായി സഹകരിച്ചാണ്. കാർഡുകളുടെയും ഉപഭോക്താക്കളുടെയും ഇടപാടുകളുടെയും വിവരങ്ങൾ ഇന്ത്യയിലെ സെർവറുകളിൽ സൂക്ഷിക്കണമെന്ന മാർഗനിർദേശം പാലിക്കാതിരുന്നതിനെതുടർന്നാണ് അമേരിക്കൻ പണമിടപാട് കാർഡ് കമ്പനിയായ മാസ്റ്റർകാർഡിന് ആർബിഐ വിലക്കേർപ്പെടുത്തിയത്. ജൂലായ് 22നുശേഷം പുതിയ കാർഡുകൾ നൽകരുതെന്നാണ് നിർദേശം. അതേസമയം, നിലവിൽ മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവരെ തീരുമാനം ബാധിക്കില്ല.

from money rss https://bit.ly/3xM7GdQ
via IFTTT