121

Powered By Blogger

Thursday, 15 July 2021

മറ്റൊരു ഏറ്റെടുക്കലിനുകൂടി റിലയൻസ്: ഇടപാട് 6,600 കോടിയുടെ

ഫ്യൂച്ചർ റീട്ടെയിലുമായുള്ള കരാർ പാതിവഴിയിൽ അനിശ്ചിതത്വത്തിലായതിനുപിന്നാലെ റിലയൻസ് ഇൻഡസ്ട്രീസ് മറ്റൊരു ഏറ്റെടുക്കലിനൊരുങ്ങുന്നു. പ്രമുഖ ഇന്റർനെറ്റ് മർച്ചന്റ് സർച്ച് സ്ഥാപനമായ ജസ്റ്റ് ഡയലിനെ ഏറ്റെടുക്കുന്നതുമായുള്ള ചർച്ച അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 5,920-6600 കോടി രൂപ(900 മില്യൺ ഡോളർ)യുടേതാകും ഇടപാടെന്നാണ് സൂചന. രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ ഡാറ്റബെയ്സ് സ്വന്തമാക്കി റീട്ടെയിൽ ബിസനസിൽ പ്രയോജനപ്പെടുത്തുകയെന്നതാണ് റിലയൻസിന്റെ ലക്ഷ്യം. പ്രാദേശികതലത്തിൽ പ്രവർത്തനംവ്യാപിപ്പിക്കാൻ ഇതിലുടെ കഴിയുമെന്നാണ് റിലയൻസിന്റെ കണക്കുകൂട്ടൽ. ജൂലായ് 16ന് നടക്കുന്ന ജസ്റ്റ് ഡയലിന്റെ ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണറിയുന്നത്. പ്രൊമോട്ടറായ വിഎസ്എസ് മണിക്കും കുടുംബത്തിനും കമ്പനിയിൽ 35.5ശതമാനം ഓഹരികളാണുള്ളത്. മണിയിൽനിന്ന് ഭാഗികമായി ഓഹരികൾ വാങ്ങുന്നതോടൊപ്പം ഓപ്പൺ ഓഫറിലൂടെ 26ശതമാനം ഓഹരികൾ സ്വന്തമാക്കാനുമാണ് റിലയൻസിന്റെ പദ്ധതി. ജസ്റ്റ് ഡയലിന്റെ ഓഹരിവില 52.4ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 1,138 രൂപയിലെത്തി. റിലയൻസുമായുള്ള ഇപാട് വാർത്തകളാണ് ഓഹരി വിലയിൽ അടുത്തിയിടെ കുത്തിപ്പുണ്ടാകാനിടയാക്കിയത്. രാജ്യത്തെ മുൻനിര പ്രാദേശിക സർച്ച് എൻജിനുകളിലൊന്നാണ് ജസ്റ്റ് ഡയൽ. 15 കോടിയോളം ശരാശരി പാദവാർഷിക സന്ദർശകർ സൈറ്റിലും മൊബൈൽ ആപ്പിലുമായുണ്ടെന്നാണ് കണക്ക്.

from money rss https://bit.ly/3z55PRP
via IFTTT