121

Powered By Blogger

Thursday, 15 July 2021

ഐടി, റിയാൽറ്റി ഓഹരികൾ തുണച്ചു: റെക്കോഡ് നിലവാരത്തിൽ വിപണി ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനങ്ങൾക്കുശേഷം ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നിലവാരത്തിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികളിലെ മുന്നേറ്റവും ഒന്നാം പാദഫലങ്ങളിലെ മികവുമാണ് സൂചികകൾക്ക് കരുത്തായത്. റിയാൽറ്റി, ഐടി, ധനകാര്യം, മെറ്റൽ ഓഹരികളിൽ കുതിപ്പ് പ്രകടമായി. സെൻസെക്സ് 255 പോയന്റ് ഉയർന്ന് 53,158.85ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തിൽ 15,924.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.31 ശതമാനവും 0.43ശതമാനവും നേട്ടമുണ്ടാക്കി. എച്ച്സിഎൽ ടെക് അഞ്ചുശതമാനത്തിലേറെ ഉയർന്നു. എൽആൻഡ്ടി, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, വിപ്രോ, യുപിഎൽ, എച്ച്ഡിഎഫ്സി ലൈഫ്, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഭാരതി എയർടെൽ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയാൽറ്റിയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 4.20ശതമാനം ഉയർന്നു. നിഫ്റ്റി ഐടി 1.29ശതമാനവും നേട്ടമുണ്ടാക്കി. ഓട്ടോ, മീഡിയ, പൊതുമേഖല ബാങ്ക്, ഫാർമ സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3z67fvr
via IFTTT