121

Powered By Blogger

Tuesday 31 March 2015

കുട്ടിക്ക്‌ ഉപ്പുമാവിനൊപ്പം മലം പൊതിഞ്ഞുനല്‍കിയ സംഭവം: ജീവനക്കാരെ പുറത്താക്കി











Story Dated: Wednesday, April 1, 2015 02:12


കോട്ടയം: അംഗന്‍വാടിയില്‍ മലവിസര്‍ജനം നടത്തിയ കുട്ടിയ്‌ക്ക്‌ ഉപ്പുമാവിനൊപ്പം മലം പൊതിഞ്ഞുനല്‍കി കൊടുത്തുവിട്ട സംഭവത്തില്‍ അധ്യാപികയെയും ആയയെയും ജോലിയില്‍നിന്നു മാറ്റിനിര്‍ത്താന്‍ ഉത്തരവ്‌.


നിരുത്തരവാദപരമായി പെരുമാറിയ പള്ളം പത്തൊന്‍പതാം നമ്പര്‍ അംഗന്‍വാടി ജീവനക്കാര്‍ക്കെതിരേയാണു സാമൂഹ്യനീതിവകുപ്പ്‌ ഡയറക്‌ടറുടെ നടപടി. കൂടാതെ അംഗന്‍വാടിയുടെ ചുമതല ഇനിയൊരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ 106-ാം നമ്പര്‍ അംഗന്‍വാടി ജീവനക്കാരെ ഏല്‍പ്പിച്ചു. ഫെബ്രുവരി ഇരുപത്തിയെട്ടിനു പള്ളം വാലേക്കടവ്‌ രാജേഷ്‌ ഭവനില്‍ പി.വി. രാജേഷിന്റെ കുട്ടിക്കാണു ദുരനുഭവം ഉണ്ടായത്‌. രാജേഷിന്റെ ഇളയകുട്ടി അംഗന്‍വാടിയില്‍ മലവിസര്‍ജനം നടത്തിയിരുന്നു.


വൈകിട്ട്‌ കുട്ടിയെ കൂട്ടികൊണ്ടുവരാന്‍ എത്തിയ മൂത്തകുട്ടിയുടെ കൈയില്‍ ജീവനക്കാര്‍ പാത്രത്തില്‍ ഉപ്പുമാവും പ്ലാസ്‌റ്റിക്‌ കവറില്‍ മറ്റൊരു പൊതിയും കൊടുത്തുവിട്ടു. വീട്ടില്‍വന്നു നോക്കിയപ്പോഴാണ്‌ ഉപ്പുമാവിനൊപ്പം നല്‍കിയ കവറില്‍ മലമാണെന്നു തിരിച്ചറിഞ്ഞത്‌. തുടര്‍ന്നു ടീച്ചറെ വിളിച്ചു അന്വേഷിച്ച വീട്ടുകാര്‍ക്കു കുട്ടി മലവിസര്‍ജനം നടത്തിയെന്നും ഇവിടെ ഇങ്ങനെയാണെന്നുമുള്ള മറുപടിയാണു ലഭിച്ചത്‌. അംഗന്‍വാടി ടീച്ചറുടെയും ആയയുടെയും പ്രവൃത്തിക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‌ ഉള്‍പ്പെടെ രാജേഷ്‌ പരാതിനല്‍കിയിരുന്നു.










from kerala news edited

via IFTTT

കാട്ടുപോത്ത്‌ ചത്ത നിലയില്‍











Story Dated: Monday, March 30, 2015 01:51


ഗൂഡല്ലൂര്‍: കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തി. ഓവാലി ചൂണ്ടിയില്‍ സ്വകാര്യ ഏലത്തോട്ടത്തിലാണ്‌ കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്‌. എട്ടു വയസ്‌ പ്രായം വരും. റെയ്‌ഞ്ചര്‍ ചടയപ്പന്‍, ഡോ. കാളിയപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.










from kerala news edited

via IFTTT

അക്ഷര ലക്ഷം സാക്ഷരത പരീക്ഷ: ജില്ലയില്‍ 3680 പേര്‍ എഴുതി











Story Dated: Monday, March 30, 2015 01:51


കല്‍പ്പറ്റ: അക്ഷര ലക്ഷം സാക്ഷരത പരീക്ഷ ജില്ലയില്‍ 3680 പേര്‍ എഴുതി. അതുല്യം പ്രാധമിക വിദ്യാഭ്യാസ പരിപാടിയുടെ മുന്നോടിയായിട്ട്‌ എഴുത്തും വായനയും അിറയാത്തവര്‍ക്ക്‌ വേണ്ടി സംസ്‌ഥാന വ്യാപകമായി നടത്തിയ അക്ഷരലക്ഷം സാക്ഷരത പരീക്ഷയാണ്‌ ജില്ലയില്‍ നിന്നും 3680 പേര്‍ എഴുതിയത്‌.


ആദിവാസി കോളനികളിലും ആള്‍ട്ടര്‍നേറ്റീവ്‌ സ്‌കൂളുകളിലും അംഗണ്‍ വാടികളിലും സാംസ്‌കാരിക നിലയങ്ങളിലും തുടര്‍ വിദ്യാ കോന്ദ്രങ്ങളിലും വെച്ചാണ്‌ പരീക്ഷ നടത്തിയത്‌. അതത്‌ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍, വാര്‍ഡ്‌ മെമ്പര്‍മാര്‍, സാക്ഷരതമിഷന്റെ കെ.ആര്‍.ടി, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സാക്ഷരതസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പഞ്ചായത്തുകള്‍ വിട്ടുകൊടുത്ത വാഹനങ്ങളിലാണ്‌ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ പഠിതാക്കളെ കോളനികളിലും സാംസ്‌കാരിക നിലയങ്ങളിലും എത്തിച്ചത്‌. സംസ്‌ഥാന സാക്ഷരതമിഷനാണ്‌ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്‌.


ജില്ലയില്‍ നടന്ന പരീക്ഷക്ക്‌ ജില്ലാ കോഡിനേറ്റര്‍, അസിസ്‌റ്റന്റ്‌ കോഡിനേറ്റര്‍, വികസന വിദ്യാകേന്ദ്ര പ്രേരക്‌മാര്‍, ഇന്‍സ്‌പെക്‌ടര്‍മാര്‍ തുടങ്ങിയവര്‍ മോണിറ്ററിംഗ്‌ നടത്തി. പനമരം പഞ്ചായത്ത്‌ മാതോത്ത്‌ പൊയില്‍ കോളനിയിലെ ഊര്‌മൂപ്പത്തി കൊച്ചിയമ്മയ്‌ക്ക്(74) സാക്ഷരതമിഷന്‍ മേഖലാകോഡിനേറ്റര്‍ ഷാജു ജോണ്‍ ആദ്യ ചോദ്യപേപ്പര്‍ നല്‍കി. പനമരം പഞ്ചായത്തിലെ 28-ാം വാര്‍ഡ്‌ മെമ്പര്‍ പുഷ്‌പ മാനിയില്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. സാക്ഷരതമിഷന്‍ കോഡിനേറ്റര്‍ സ്വയനാസര്‍ അധ്യക്ഷത വഹിച്ചു. ശാസ്‌താപ്രസാദ്‌, അഷ്‌റഫ്‌, ബിന്ദുകുമാരി, സല്‍മ, സൗമ്യ, ബിന്‍സി, പ്രേമലത എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

തൃപ്രയാര്‍ തേവര്‍ പള്ളിയോടത്തില്‍ പുഴകടന്നു











Story Dated: Tuesday, March 31, 2015 03:56


തൃപ്രയാര്‍: സ്വന്തം ദേശത്തെ ആറാട്ടും പറസ്വീകരിക്കലും കഴിഞ്ഞ്‌ തൃപ്രയാര്‍ തേവര്‍ പള്ളിയോടത്തില്‍ പുഴകടന്നു. ഇന്നലെ വൈകിട്ട്‌ നിയമവെടിക്കുശേഷം തേവരെ പുറത്തേക്ക്‌ എഴുന്നള്ളിച്ചു. ക്ഷേത്രത്തെ മൂന്നുതവണ പ്രദക്ഷിണംവച്ചശേഷം കിഴക്കെ പുഴക്കടവിലേക്ക്‌ തേവരെ എഴുന്നള്ളിച്ചു. പള്ളിയോടത്തില്‍ കുത്തുവിളക്കുവച്ച്‌ പടിയില്‍ ചേങ്ങലയും തേവരുടെ കോലവും വച്ചശേഷം തൃക്കോല്‍ ശാന്തി പത്മനാഭന്‍ എമ്പ്രാന്തിരി ഓടം തുഴഞ്ഞു. കുടശാന്തി കോലം പിടിച്ചു. ഈസമയം ഇരുകരകളില്‍നിന്ന്‌ ശംഖുനാദം മുഴങ്ങി പടിഞ്ഞാറെക്കരയില്‍ തേവരെ യാത്രയയയ്‌ക്കാനും കിഴക്കേക്കരയില്‍ തേവരെ സ്വീകരിക്കാനും വന്‍ ഭക്‌തജനത്തിരക്കായിരുന്നു.


കിഴക്കേക്കരയിലെത്തിയ തേവരെ സ്വീകരിച്ച്‌ കിഴക്കേനട മണ്ഡപത്തില്‍ ഇറക്കി ആമലത്ത്‌ തറവാട്ടുവക പറ സ്വീകരിച്ചശേഷം കിഴക്കെനട പൂരത്തിന്‌ എഴുന്നള്ളിച്ചു. ദേവസ്വംബോര്‍ഡിന്റെ ഗജരത്നം ബലരാമന്‍ തേവരുടെ കോലംവഹിച്ചു. മറ്റുരണ്ടു ഗജവീരന്മാരുടെ അകമ്പടിയോടെ കിഴക്കേനട പൂരത്തിന്‌ എഴുന്നള്ളിച്ചു. പഞ്ചവാദ്യത്തിനുശേഷം ചേലൂര്‍ പൂരത്തിന്‌ പുറപ്പെട്ടു.


ചേലൂര്‍മന, പുന്നപ്പുള്ളി മന, ജ്‌ഞാനപ്പുള്ളിമന, മുറ്റിച്ചൂര്‍ കൊട്ടാരം, കുന്നത്തുമന എന്നീ ഇല്ലങ്ങളിലെ പറകള്‍ സ്വീകരിച്ച്‌ കുട്ടന്‍കുളം ക്ഷേത്രത്തില്‍ ഇറക്കി പൂജയും ആറാട്ടും കഴിഞ്ഞ്‌ ക്ഷേത്രത്തില്‍ തിരിച്ചെത്തുന്ന തേവര്‍ വൈകിട്ട്‌ തന്ത്രി ഇല്ലമായ പടിഞ്ഞാറെ മനയ്‌ക്കലേക്ക്‌ പുറപ്പെടും. ആമലത്ത്‌ പടിക്കലാണ്‌ നിയമവെടി.










from kerala news edited

via IFTTT

വീട്ടുപറമ്പില്‍ പുള്ളിമാന്‍ ചത്തനിലയില്‍; കിണറ്റില്‍വീണ പന്നികളെ രക്ഷിച്ചു











Story Dated: Tuesday, March 31, 2015 03:56


വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ ഊരോക്കാട്‌ മേഖലയില്‍ സ്വകാര്യവ്യക്‌തിയുടെ വീട്ടുപറമ്പില്‍ പുള്ളിമാനെ ചത്തനിലയിലും മറ്റൊരു പറമ്പിലെ കിണറ്റില്‍ കാട്ടുപന്നികള്‍ വീണ നിലയിലും കണ്ടെത്തി. ഊരോക്കാട്‌ പാലിശേരി വത്സല ദേവദാസിന്റെ പറമ്പിലാണ്‌ പുള്ളിമാനെ ചത്തനിലയില്‍ കണ്ടെത്തിയത്‌. അമ്പലപ്പാട്‌ കറുകയില്‍ താഴത്ത്‌ നാരായണന്റെ വീട്ടുകിണറ്റിലാണ്‌ കാട്ടുപന്നികളെ കണ്ടെത്തിയത്‌. കിണറ്റില്‍ വീണ പന്നികളെ വനപാലകര്‍ എത്തി കരയ്‌ക്കുകയറ്റി വനത്തില്‍ വിട്ടയച്ചു. ചത്ത മാനിനെ ഓട്ടുപാറ ഗവ. മൃഗാശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടംചെയ്‌ത് വനത്തില്‍ സംസ്‌കരിച്ചു. കഴിഞ്ഞ ദിവസം മച്ചാട്‌ വനമേഖലയില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചിരുന്നു. തീയില്‍നിന്നു രക്ഷപ്പെടാന്‍ ഓടിയ വന്യമൃഗങ്ങളാണ്‌ കിണറ്റില്‍ വീണ നിലയിലും ചത്തനിലയിലും കണ്ടെത്തിയതെന്ന്‌ സംശയിക്കുന്നു.










from kerala news edited

via IFTTT

ഒന്നര കിലോ കഞ്ചാവുമായി വില്‌പനക്കാരന്‍ പിടിയില്‍











Story Dated: Tuesday, March 31, 2015 03:56


വടക്കാഞ്ചേരി: കുന്നംകുളത്ത്‌ വില്‌പന നടത്തുന്നതിനായി ഒന്നര കിലോ കഞ്ചാവുമായി എത്തിയ ഒരാളെ എക്‌സൈസ്‌ സംഘം പിടികൂടി. പാലക്കാട്‌ മണ്ണാര്‍ക്കാട്‌ കോട്ടത്തറ വില്ലേജില്‍ കണ്ണന്‍ മകന്‍ ചിന്നദുരൈ (ചിന്നന്‍-42) ആണ്‌ പിടിയിലായത്‌. എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വൈ. ഷിബുവും തൃശൂര്‍ ഇന്റലിജന്‍സ്‌ പാര്‍ട്ടിയും ചേര്‍ന്നാണ്‌ അറസ്‌റ്റുചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. തമിഴ്‌നാട്ടില്‍നിന്നു കഞ്ചാവ്‌ വാങ്ങി കൊണ്ടുവന്ന്‌ അന്യസംസ്‌ഥാന തൊഴിലാളികളെയും പാരലല്‍ കോളജ്‌ വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട്‌ വിവിധ പ്രദേശങ്ങളില്‍ വില്‌പന നടത്തുകയായിരുന്നു. ഇന്‍സ്‌പെക്‌ടര്‍ എസ്‌.ബി. ആദര്‍ശ്‌, അസി. ഇന്‍സ്‌പെക്‌ടര്‍ സി.വി. വിന്‍സെന്റ്‌, പ്രിവന്റീവ്‌ ഓഫീസര്‍മാര്‍ തോമസ്‌, ദേവസി, ലതിക എന്നിവരും സംഘത്തിലുണ്ടായിരുന്നു.










from kerala news edited

via IFTTT

ആര്യയും കാര്‍ത്തികയും പുറമ്പോക്കില്‍









വധശിക്ഷ എന്നന്നേക്കുമായി റദ്ദാക്കണമെന്ന ചര്‍ച്ച സജീവമാകുന്നകാലത്ത് ഒരു സ്വതന്ത്ര-ജനാധിപത്യ സമൂഹത്തില്‍ വധശിക്ഷയുടെ ആവശ്യകത ചര്‍ച്ചചെയ്യുകയാണ് പുറമ്പോക്ക് എന്ന തമിഴ് ചിത്രം. ഇയര്‍കൈ, ഇ, പെരാണ്മെ തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ വഴിയില്‍ സഞ്ചരിക്കുന്ന എസ്.പി ജനാനാഥന്‍ ഒരുക്കുന്ന ചിത്രമാണ് പുറമ്പോക്ക്. ആര്യയും വിജയ് സേതുപതിയും നായകന്മാരാകുന്ന സിനിമയില്‍ കാര്‍ത്തികയാണ് നായിക.

ജനാനാഥന്റെ ബിനാരി പിക്‌ചേഴ്‌സും യു.ടി.വി മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജീവയേയും ജയം രവിയേയും നായകന്മാരാക്കിയാണ് ഈ ചിത്രം ആദ്യം പ്രഖ്യാപിച്ചത്. നവാഗതനായ വര്‍ഷനാണ് സംഗീത സംവിധാനം.



രാഷ്ട്രീയ ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ സാമൂഹിക നേതാവായിട്ടാണ് ആര്യ അഭിനയിക്കുന്നത്. റെയില്‍വെ ഖലാസിയായിട്ടാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ഭഗത് സിങ്ങിനെ അനുസ്മരിപ്പിക്കുന്ന ഗെറ്റപ്പിലുള്ള ആര്യയുടെ പോസ്റ്ററുകളാണ് പുറത്തുവന്നിരിക്കുന്നത്.


സ്റ്റണ്ട് സീനുകളിലൊക്കെ കാര്‍ത്തിക ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹിമാചല്‍, രാജസ്ഥാന്‍, ചെന്നൈ എന്നിവടങ്ങളിലായിരുന്നു ഷൂട്ടിങ്. മെയ് ഒന്നിന് ചിത്രം റിലീസ് ചെയ്യും.











from kerala news edited

via IFTTT

കൃഷിയിടത്തില്‍ വിജയഗാഥയുമായി വിജയഭാനു











Story Dated: Wednesday, April 1, 2015 02:13


ചിറ്റാര്‍: ന്യൂജനറേഷന്‍ കാലഘട്ടത്തില്‍ കൃഷിയില്‍ നിന്നു യുവാക്കള്‍ ഒളിച്ചോടുമ്പോള്‍ പ്രായത്തെ വെല്ലുവിളിച്ച്‌ വിജയഭാനു തന്റെ കൃഷിയിടത്തില്‍ നൂറുമേനി വിളവ്‌ കൊയ്യുന്നു.


ആങ്ങമൂഴി കോട്ടമണ്‍പാറയില്‍ മണ്ണില്‍ വീട്ടില്‍ വിജയഭാനു (72) പ്രായത്തെ ലവലേശം കൂസാതെയാണ്‌ കൃഷിയിടത്തില്‍ വിയര്‍പ്പൊഴുക്കുന്നത്‌. തന്റെ 40 സെന്റ്‌ ഭൂമിയില്‍ 240 മൂട്‌ പാവല്‍, 80 മൂട്‌ ഏത്തവാഴ, 110 മൂട്‌ കാച്ചില്‍, 40 മൂട്‌ ചേന, 100 മൂട്‌ ചേമ്പ്‌, 50 മൂട്‌ നനകിഴങ്ങ്‌, 50 മൂട്‌ കൈതച്ചക്ക എന്നിവയാണ്‌ കൃഷി ചെയ്യുന്നത്‌.

എയര്‍ഫോഴ്‌സില്‍നിന്നു വിരമിച്ചിട്ട്‌ 36 വര്‍ഷമായി. അന്നു മുതല്‍ തുടങ്ങിയതാണ്‌ വിജയഭാനുവിന്റെ കൃഷിപ്പണി.

പുലര്‍ച്ചെ 5.30 ന്‌ കൃഷിത്തോട്ടത്തിലെത്തി പണിതുടങ്ങും. 10.30 വരെ ജോലിചെയ്‌തശേഷം കൃഷിയിടത്തിലെ കാവല്‍പുരയില്‍ വിശ്രമിക്കും. വീണ്ടും വൈകിട്ട്‌ 6.30 വരെ അധ്വാനം തുടരും. ആരുടേയും സഹായമില്ലാതെ ഒറ്റയ്‌ക്കാണ്‌ ജോലിചെയ്യുക.


എല്ലാവര്‍ഷവും കൃഷിചെയ്യും. കക്കാട്ടാറില്‍ നീരൊഴുക്ക്‌ കുറവായതിനാല്‍ ആറ്റുതിട്ടയിലാണ്‌ 240 മൂട്‌ പാവല്‍ കൃഷി ചെയ്യുന്നത്‌. കൃഷിക്കാവശ്യമായ ജലം കക്കാട്ടാറില്‍ നിന്നു മോട്ടോര്‍വച്ച്‌ പമ്പ്‌ചെയ്‌താണ്‌ ഉപയോഗിക്കുന്നത്‌. ആഴ്‌ചയില്‍ ആയിരം കിലോ പാവയ്‌ക്ക ഇതിനുമുമ്പ്‌ വിളവ്‌ കിട്ടിയിട്ടുണ്ട്‌.


കാട്ടുപന്നി, കുരങ്ങ്‌ എന്നിവ കൃഷി വ്യാപകമായി നശിപ്പിക്കുന്നതിനാല്‍ ഇവയെ ഓടിക്കുന്നതിന്‌ പലപ്പോഴും ഉറക്കമിളച്ച്‌ കാവല്‍പുരയിലിരിക്കും. ആഴികൂട്ടിയും പാട്ടകൊട്ടിയുമാണ്‌ മൃഗങ്ങളെ ഓടിക്കുന്നത്‌.

വളരെ വൃത്തിയോടും വെടിപ്പോടെയുമാണ്‌ കൃഷിയിടം ഒരുക്കിയിരിക്കുന്നത്‌.സര്‍ക്കാരില്‍നിന്നു കൃഷിക്ക്‌ യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന്‌ വിജയഭാനു പറഞ്ഞു. കഴിയുന്നത്രകാലം കൃഷിപ്പണി തുടരാനാണ്‌ തീരുമാനം.










from kerala news edited

via IFTTT

ഇടതു ചിന്തകന്റെ ഒറ്റയാന്‍ സമരം











Story Dated: Wednesday, April 1, 2015 02:13


കൊടുമണ്‍: പൗരോഹിത്യ ചൂഷണത്തിലും അന്ധവിശ്വാസ പ്രചാരണത്തിലും ശബ്‌ദശല്യത്തിനുമെതിരേ ഇടതു ചിന്തകന്‍ വായമൂടിക്കെട്ടി നിരാഹാര സത്യഗ്രഹം അനുഷ്‌ഠിച്ചു.അങ്ങാടിക്കല്‍ വടക്ക്‌ നവകേരളാ ഗ്രന്ഥശാലയുടെ സമീപത്ത്‌ റിട്ട. പ്രിന്‍സിപ്പാളും ഇടതുചിന്തകനും ജനശക്‌തി വാരികയുടെ എഡിറ്ററുമായിരുന്ന പ്രഫ. എം. സുഗതനാണ്‌ വായ മൂടിക്കെട്ടി സത്യഗ്രഹം നടത്തിയത്‌.


ഇന്നലെ രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറു വരെയായിരുന്നു സത്യഗ്രഹം.നാടിന്റെ നവോഥാനത്തിനും സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കുന്നതിന്ഥനും വേണ്ടിയായിരുന്നു സമരം നടത്തിയത്‌.ഇരുപാര്‍ട്ടികളും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അനാചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും മുന്‍കൈ എടുക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.










from kerala news edited

via IFTTT

പന്നിയൂരിലെ ഈ സഹസ്രാബ്‌ദത്തിലെ ആദ്യത്തെ അക്കിത്തരിപ്പാട്‌











Story Dated: Wednesday, April 1, 2015 02:13


ആനക്കര: കാവുംപുറം വാസുദേവന്‍ അക്കിത്തരിപ്പാട്‌ സഹസ്രാബ്‌ദത്തിന്റെ പുണ്യം ഏറ്റുവാങ്ങിയതിന്റെ ധന്യതയിലാണ്‌. സാഗ്നികമതിരാത്രത്തിന്റെ പത്താം ദിവസം അര്‍ധ രാത്രിക്കാണ്‌ വാസുദേവന്‍ സോമയാജിപ്പാടിനെ അക്കിത്തരിപ്പാടായി അഭിഷേകം ചെയ്‌തത്‌. യജമാനനെ ചിതിയുടെ താഴെ വെങ്ങാഹാരത്തില്‍ വെള്ളിത്തളികയിലിരുത്തി തലയില്‍ ഹസ്‌ത്രം ചുറ്റിക്കെട്ടി അതില്‍ സ്വര്‍ണം വച്ച്‌ തലേ ദിവസം നടന്ന വാജ പ്രസവീയ ഹോമത്തിലെ ഹോമ ശിഷ്‌ടംകൊണ്ട്‌ അഭിഷേകം ചെയ്‌തു.


ഭാര്‍ഗവ ഗോത്രക്കാരനായ നാരായണന്റെ നപ്‌താവും, നാരായണന്റെ പൗത്രനും, നീലക്കണ്‌ഠന്റെ പുത്രനുമായ വാസുദേവന്‍ അഭിഷിക്‌തനായി എന്ന്‌ അധ്വര്യം പ്രഖ്യാപിച്ചതോടെ വാസുദേവന്‍ സോമയാജിപ്പാട്‌ വാസുദേവന്‍ അക്കിത്തരിപ്പാടാവുകയും അവിടെ കൂടിയിരുന്നവര്‍ അക്കിത്തരേ എന്ന്‌ ആര്‍ത്തു വിളിക്കുകയും ചെയ്‌തു. ഒരു കാലത്ത്‌ മൂന്നു വേദങ്ങളിലുംപെട്ട മഹാ പണ്ഡിതന്മാരും അനേകം ശ്രൗതികളും ഉണ്ടായിരുന്ന പന്നിയൂര്‍ ഗ്രാമത്തിനായിരുന്നു എല്ലാ നിലക്കും മുമ്പും കയ്യും എന്തോ ചില കാരണങ്ങളാല്‍ സാമൂഹികവും രാഷ്‌ട്രീയവുമായ കാരണങ്ങളാല്‍ പന്നിയൂര്‍ ഗ്രാമക്കാര്‍ക്ക്‌ പതിത്വമുണ്ടാവുകയും അവര്‍ പിന്തള്ളപ്പെടുകയും ചെയ്‌തുവെന്ന്‌ ഐതിഹ്യം പറയുന്നു. ബാഹുനരൂടെ ഇടയില്‍ ശുകപുരത്തുകാര്‍ മുമ്പും കയ്യും നേടുകയും ചെയ്‌തു. ഈ പാതിത്യം കൊണ്ടായിരിക്കാം കഴിഞ്ഞ ഒരു സഹസ്രാബ്‌ദത്തോളം പന്നിയൂരില്‍ ശ്രൗത കര്‍മ്മങ്ങള്‍ നടന്നിട്ടില്ലത്രെ.


അതിനൊരു മാറ്റം വരുത്തിക്കൊണ്ട്‌ തവനൂര്‍ പരമേശ്വരന്‍ സോമയാജിപ്പാടിന്റെ സോമയാഗം 2007 ല്‍ പന്നിയൂരില്‍ നടന്നു. 2013 ല്‍ കാവുംപുറത്തിന്റെ സോമയാഗം ശുകപുരത്തും നടന്നു. വിപ്ലവകരമായ ഒരു തീരുമാനമായിരുന്നു തവനൂര്‍ ദമ്പതിമാരുടെ. എന്നാല്‍ പന്നിയൂര്‍ ഗ്രാമത്തില്‍ ആയിരം കൊല്ലത്തിനിടക്ക്‌ അതിരാത്രം നടന്നതായി കേട്ടിട്ടില്ല. കാവുംപുറം വാസുദേവന്‍ സോമയാജിപ്പാടിന്റെ ഗൗരി പത്തിനാടിക്കുമാണ്‌ അതിന്റെ നിയോഗം. പഴയ ഗ്രാമ വഴക്കുകളെല്ലാം മറന്ന്‌ ശുകപുരം, ഇരിഞ്ഞാലക്കുട, പെരുവനം, പന്നിയൂര്‍ ഗ്രാമക്കാര്‍ ഒരേ മനസോടെ പങ്കാളികളാവുകയും ചെയ്‌തു. മാത്രമല്ല ജാതിമത ഭേതമന്യേ എല്ലാവരുടേയും സഹകരണവും എടുത്തു പറയേണ്ട കാര്യമാണ്‌.


പതിനായിരക്കണക്കിനു ഭക്‌തജനങ്ങളാണ്‌ ദിവസേന യജ്‌ഞശാല സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത്‌. ഈ ധന്യം നിറഞ്ഞ സാഹചര്യത്തിലാണ്‌ ഇദ്ദേഹം കഴിഞ്ഞ ഒരായിരം കൊല്ലത്തിനിടക്ക്‌ ആര്‍ക്കും നേടാന്‍ കഴിയാത്ത സ്‌ഥാനത്തിന്‌ അര്‍ഹനായത്‌. പന്നിയൂര്‍ ഗ്രാമത്തിന്‌ പതിത്വം കല്‌പിക്കപ്പെട്ട അന്നു തന്നെ ആയിരം കൊല്ലം കഴിഞ്ഞാല്‍ ഇതെല്ലാം അവസാനിക്കുമെന്ന്‌ പ്രവചിച്ചിരുന്നതും യാഥാര്‍ത്യമായി. ഈ നേട്ടത്തിനു നാല്‌ ഗ്രാമ ദേവതമാരുടേയും, ഭഗവതിയുടേയും അനുഗ്രഹമാണ്‌ കാരണമെന്ന്‌ യജമാനന്‍ അനുസ്‌മരിച്ചു.










from kerala news edited

via IFTTT