121

Powered By Blogger

Tuesday, 31 March 2015

സംസ്‌ഥാനത്തെ ആദ്യ ടോര്‍ച്ച്‌ ബോംബ്‌ കേസ്‌ : പ്രതിയെ വെറുതെ വിട്ടു











Story Dated: Wednesday, April 1, 2015 02:13


വടകര: സംസ്‌ഥാനത്തെ ആദ്യത്തെ ടോര്‍ച്ച്‌ ബോബ്‌ സ്‌ഫോടന കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു.അരൂരിലെ കൊക്കാലുകണ്ടി സ്‌നിഷിന്‍ലാല്‍എന്ന കുട്ടനെയാണ്‌ വടകര അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജ് അനില്‍ കെ.ഭാസ്‌കരന്‍ വെറുതെ വിട്ടത്‌.2006 ജനുവരി 22 പുലര്‍ച്ചെ ആറരക്ക്‌ അരൂര്‍ കെ.വി.നാരായണന്‍ സ്‌മാരക ലൈബ്രറിയിലാണ്‌ സ്‌ഫോടനമുണ്ടായത്‌. രാവിലെ പത്രം വായിക്കാനെത്തിയ തുണ്ടിയില്‍ ബാലകൃഷ്‌ണനാണ്‌ സ്‌ഫോടനത്തില്‍ കൈപത്തിക്ക്‌ പരുക്ക്‌ പറ്റിയത്‌.


ബാലകൃഷ്‌ണന്‍ ലൈബ്രറിക്ക്‌ പുറത്ത്‌ രണ്ട്‌ ഭാഗമായി കണ്ട വിദേശ നിര്‍മ്മിത ടോര്‍ച്ച്‌ പരസ്‌പരം ബന്ധിപ്പിച്ചപ്പോള്‍ പൊട്ടിതെറിക്കുകയായിരുന്നു. കൈക്ക്‌ പരുക്ക്‌ പറ്റിയ ബാലകൃഷ്‌ണന്‍ ഏറെ കാലം ചികിത്സയിലായിരുന്നു. സംസ്‌ഥാനത്ത്‌ ആദ്യമായി നടന്ന ടോര്‍ച്ച്‌ ബോംബ്‌ സ്‌ഫോടനം ഏറെ വിവാദമായിരുന്നു. പോലീസിന്റെ ഉയര്‍ന്ന ഉദ്യോഗസ്‌ഥരും ബോംബ്‌ സ്‌ക്വാഡ്‌ വിദഗ്‌ദരും മറ്റും സ്‌ഥലത്തെത്തിയിരുന്നു. ആദ്യം നാദാപുരം എസ്‌.ഐയായിരുന്ന ചന്ദ്രമോഹനന്റെ നേതൃത്വത്തിലുള്ള ലോക്കല്‍ പോലീസും പിന്നെ ഡി.സി.ആര്‍ബി : ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ പ്രത്യക സംഘവും അന്വേഷിച്ചു. തുടര്‍ന്നു കേസില്‍ അന്വേഷണം നിലച്ചു. വീണ്ടും ലോക്കല്‍ പോലീസിനെ കേസ്‌ ഏല്‍പ്പിച്ചത്‌ ഏറെ വിവാദമായിരുന്നു.


ഓഗസ്‌റ്റ് 26 ന്‌ വടകര വച്ചാണ്‌ സ്‌നിഷിന്‍ലാലിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.18 സാക്ഷികളെയാണ്‌് കേസില്‍ കോടതിയില്‍ വിസ്‌തരിച്ചത്‌. ടോര്‍ച്ച്‌ നന്നാക്കുന്നവര്‍, ഇത്തരം ടോര്‍ച്ചിനുടമകള്‍ ഉള്‍പ്പെടെ നിരവധി പേരെ പോലീസ്‌ ചോദ്യം ചെയ്‌തിരുന്നു. ചിലരെ സാക്ഷികളുമാക്കി. സ്‌നിഷിന്‍ലാലിനു വേണ്ടി അഡ്വ.മനോജ്‌ അരൂര്‍ ഹാജരായി.










from kerala news edited

via IFTTT