121

Powered By Blogger

Tuesday, 31 March 2015

പന്നിയൂരിലെ ഈ സഹസ്രാബ്‌ദത്തിലെ ആദ്യത്തെ അക്കിത്തരിപ്പാട്‌











Story Dated: Wednesday, April 1, 2015 02:13


ആനക്കര: കാവുംപുറം വാസുദേവന്‍ അക്കിത്തരിപ്പാട്‌ സഹസ്രാബ്‌ദത്തിന്റെ പുണ്യം ഏറ്റുവാങ്ങിയതിന്റെ ധന്യതയിലാണ്‌. സാഗ്നികമതിരാത്രത്തിന്റെ പത്താം ദിവസം അര്‍ധ രാത്രിക്കാണ്‌ വാസുദേവന്‍ സോമയാജിപ്പാടിനെ അക്കിത്തരിപ്പാടായി അഭിഷേകം ചെയ്‌തത്‌. യജമാനനെ ചിതിയുടെ താഴെ വെങ്ങാഹാരത്തില്‍ വെള്ളിത്തളികയിലിരുത്തി തലയില്‍ ഹസ്‌ത്രം ചുറ്റിക്കെട്ടി അതില്‍ സ്വര്‍ണം വച്ച്‌ തലേ ദിവസം നടന്ന വാജ പ്രസവീയ ഹോമത്തിലെ ഹോമ ശിഷ്‌ടംകൊണ്ട്‌ അഭിഷേകം ചെയ്‌തു.


ഭാര്‍ഗവ ഗോത്രക്കാരനായ നാരായണന്റെ നപ്‌താവും, നാരായണന്റെ പൗത്രനും, നീലക്കണ്‌ഠന്റെ പുത്രനുമായ വാസുദേവന്‍ അഭിഷിക്‌തനായി എന്ന്‌ അധ്വര്യം പ്രഖ്യാപിച്ചതോടെ വാസുദേവന്‍ സോമയാജിപ്പാട്‌ വാസുദേവന്‍ അക്കിത്തരിപ്പാടാവുകയും അവിടെ കൂടിയിരുന്നവര്‍ അക്കിത്തരേ എന്ന്‌ ആര്‍ത്തു വിളിക്കുകയും ചെയ്‌തു. ഒരു കാലത്ത്‌ മൂന്നു വേദങ്ങളിലുംപെട്ട മഹാ പണ്ഡിതന്മാരും അനേകം ശ്രൗതികളും ഉണ്ടായിരുന്ന പന്നിയൂര്‍ ഗ്രാമത്തിനായിരുന്നു എല്ലാ നിലക്കും മുമ്പും കയ്യും എന്തോ ചില കാരണങ്ങളാല്‍ സാമൂഹികവും രാഷ്‌ട്രീയവുമായ കാരണങ്ങളാല്‍ പന്നിയൂര്‍ ഗ്രാമക്കാര്‍ക്ക്‌ പതിത്വമുണ്ടാവുകയും അവര്‍ പിന്തള്ളപ്പെടുകയും ചെയ്‌തുവെന്ന്‌ ഐതിഹ്യം പറയുന്നു. ബാഹുനരൂടെ ഇടയില്‍ ശുകപുരത്തുകാര്‍ മുമ്പും കയ്യും നേടുകയും ചെയ്‌തു. ഈ പാതിത്യം കൊണ്ടായിരിക്കാം കഴിഞ്ഞ ഒരു സഹസ്രാബ്‌ദത്തോളം പന്നിയൂരില്‍ ശ്രൗത കര്‍മ്മങ്ങള്‍ നടന്നിട്ടില്ലത്രെ.


അതിനൊരു മാറ്റം വരുത്തിക്കൊണ്ട്‌ തവനൂര്‍ പരമേശ്വരന്‍ സോമയാജിപ്പാടിന്റെ സോമയാഗം 2007 ല്‍ പന്നിയൂരില്‍ നടന്നു. 2013 ല്‍ കാവുംപുറത്തിന്റെ സോമയാഗം ശുകപുരത്തും നടന്നു. വിപ്ലവകരമായ ഒരു തീരുമാനമായിരുന്നു തവനൂര്‍ ദമ്പതിമാരുടെ. എന്നാല്‍ പന്നിയൂര്‍ ഗ്രാമത്തില്‍ ആയിരം കൊല്ലത്തിനിടക്ക്‌ അതിരാത്രം നടന്നതായി കേട്ടിട്ടില്ല. കാവുംപുറം വാസുദേവന്‍ സോമയാജിപ്പാടിന്റെ ഗൗരി പത്തിനാടിക്കുമാണ്‌ അതിന്റെ നിയോഗം. പഴയ ഗ്രാമ വഴക്കുകളെല്ലാം മറന്ന്‌ ശുകപുരം, ഇരിഞ്ഞാലക്കുട, പെരുവനം, പന്നിയൂര്‍ ഗ്രാമക്കാര്‍ ഒരേ മനസോടെ പങ്കാളികളാവുകയും ചെയ്‌തു. മാത്രമല്ല ജാതിമത ഭേതമന്യേ എല്ലാവരുടേയും സഹകരണവും എടുത്തു പറയേണ്ട കാര്യമാണ്‌.


പതിനായിരക്കണക്കിനു ഭക്‌തജനങ്ങളാണ്‌ ദിവസേന യജ്‌ഞശാല സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത്‌. ഈ ധന്യം നിറഞ്ഞ സാഹചര്യത്തിലാണ്‌ ഇദ്ദേഹം കഴിഞ്ഞ ഒരായിരം കൊല്ലത്തിനിടക്ക്‌ ആര്‍ക്കും നേടാന്‍ കഴിയാത്ത സ്‌ഥാനത്തിന്‌ അര്‍ഹനായത്‌. പന്നിയൂര്‍ ഗ്രാമത്തിന്‌ പതിത്വം കല്‌പിക്കപ്പെട്ട അന്നു തന്നെ ആയിരം കൊല്ലം കഴിഞ്ഞാല്‍ ഇതെല്ലാം അവസാനിക്കുമെന്ന്‌ പ്രവചിച്ചിരുന്നതും യാഥാര്‍ത്യമായി. ഈ നേട്ടത്തിനു നാല്‌ ഗ്രാമ ദേവതമാരുടേയും, ഭഗവതിയുടേയും അനുഗ്രഹമാണ്‌ കാരണമെന്ന്‌ യജമാനന്‍ അനുസ്‌മരിച്ചു.










from kerala news edited

via IFTTT