Story Dated: Wednesday, April 1, 2015 02:13
പാലക്കാട്: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നെല്ല് നല്‍കിയ കര്‍ഷകര്‍ പണം ലഭിക്കാതെ വലയുന്നു. മാര്‍ച്ച് 15ന് ശേഷം സപ്ലൈകോ പുതിയ നിബന്ധന ഏര്‍പ്പെടുത്തിയതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. നെല്ലിന്റെ വില ലഭിക്കാന്‍ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ നിരാക്ഷേപപത്രം സിവില്‍ സപ്ലൈസിന് നല്‍കണമെന്നാണ് പുതിയ നിബന്ധന. ഇത് കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ദേശീയ കര്‍ഷക സമാജം പ്രസിഡന്റ് കെ.എ. പ്രഭാകരന്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് നെല്ലിന്റെ വില ലഭിക്കാതിരിക്കുന്നതിന് പ്രധാന കാരണം സര്‍ക്കാര്‍ കോര്‍പ്പറേഷന് കുടിശിക നല്‍കാത്തതാണ്. ഇതിന് കര്‍ഷകരെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സമാജം ജനറല്‍ സെക്രട്ടറി മുതലാംതോട് മണി പറഞ്ഞു. ബാങ്കുകളില്‍ നിന്ന് നിരാക്ഷേപപത്രം ആവശ്യപ്പെട്ട് പണം നല്‍കുന്നതിന് കാലതാമസമുണ്ടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ സമരത്തിനിറങ്ങാനാണ് കര്‍ഷകര്‍ ഒരുങ്ങുന്നത്.
from kerala news edited
via IFTTT