121

Powered By Blogger

Tuesday, 31 March 2015

ശുകപുരം അതിരാത്രശാല അഗ്നിയെ വരിച്ചു











Story Dated: Wednesday, April 1, 2015 02:13


ആനക്കര: ശുകപുരം അതിരാത്രത്തിനു സമാപനം കുറിച്ച്‌ അതിരാത്രശാല അഗ്നിക്ക്‌ സമര്‍പ്പിച്ചു. ഇതോടെ പന്ത്രണ്ട്‌ ദിനം നീണ്ടു നിന്ന അതിരാത്രത്തിന്‌ സമാപമായി. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പന്നിയൂര്‍ ശുകപുരം കൂറ്‌ മത്സരത്തിന്‌ അന്ത്യവുമായി. ഇത്‌ എനിക്ക്‌ വേണ്ടിയല്ല മറിച്ച്‌ ലോക നന്മക്ക്‌ വേണ്ടിയാണന്ന്‌ വിളംബരം ചെയ്യുന്നതായിരുന്നു അതിരാത്രം. ജാതിമതഭേദമന്യേ സര്‍വരും യജ്‌ഞത്തില്‍ പങ്കാളിയായി എന്നതും എടുത്ത്‌ പറയേണ്ടകാര്യമാണ്‌.


സമാപനദിവസം രാവിലെ എട്ട്‌ മണിയോടെയാണ്‌ ചടങ്ങുകള്‍ തുടങ്ങിയത്‌. ഏകാദശ പശുവിന്റെ അനുയാജഹോമം ചെയ്യുന്നതോടെയാണ്‌ ചടങ്ങുകള്‍ തുടങ്ങിയത്‌. അധ്വര്യു അടമൂടിയ പ്രസ്‌തരങ്ങളും വിറകും തീയിടുന്നു ഉന്നേതന്‍ ആഗ്രയണത്തില്‍ ബാക്കിയുളള സോമം ദ്രോണ കലശത്തിലാക്കുന്നു. വറുത്ത ബര്‍ലി അതിലിടുന്നു. ഇതിന്‌ ശേഷം കലശം തലയില്‍ വച്ച്‌ അഗ്നിയുടെ പടിഞ്ഞാറ്‌ കാലുകള്‍ പിണച്ചു നിന്ന്‌ ഇന്ദ്രഹരിവന്തന്‌ കലത്തില്‍ നിന്ന്‌ തലയില്‍ വച്ച്‌ കൊണ്ടുതന്നെ രണ്ട്‌ ആഹുതി കൊടുക്കുന്നു. യജമാനന്‍ അപ്പോള്‍ വറുത്തെടുത്ത ബാര്‍ലി ആഹുതി ചെയ്യുന്നു.


ഇതിന്‌ ശേഷം അവഭ്യസ്‌നാനം എന്ന ചടങ്ങാണ്‌ നടന്നത്‌. യാഗം തുടങ്ങി ദീക്ഷ എടുത്തതിന്‌ ശേഷം ആദ്യമായിട്ടാണ്‌ യജമാനനും പത്നിയും കുളിക്കുന്നത്‌. ഏറെ പ്രധാനമുളള ചടങ്ങാണ്‌ മുങ്ങികുളി. ഇതില്‍ എല്ലാവര്‍ക്കും ഇവര്‍ക്കൊപ്പം മുങ്ങികുളിക്കാം. യജ്‌ഞഫലത്തില്‍ മുഴുവന്‍ പേര്‍ക്കും പുണ്യംകിട്ടുന്ന ചടങ്ങാണിത്‌. യജ്‌ഞശാലയില്‍ നിന്ന്‌ വാളും പരിചയുമുള്ള അകമ്പടിയോടെയാണ്‌ നീരാട്ടിനുളള യാത്രപോകുക. ഏറെ ആഘോഷത്തോടെ വരണന്‌ ഇഷ്‌ടി ചെയ്യുന്നു. വെള്ളത്തെ അഗ്നിയായി കണകാക്കി കൊണ്ടാണ്‌ ഈ ചടങ്ങ്‌ നടക്കുന്നത്‌. കുളികഴിഞ്ഞ ശേഷം പ്രാചീനവംശത്തില്‍ തിരിച്ചെത്തിയശേഷം ഉദയനീയേഷ്‌ടി നടന്നു. ഇതിന്‌ ശേഷം മൈത്രാവാവരുണേഷ്‌ടി പശുഇഷ്‌ടിയായി ചെയ്യുന്നു.


പിന്നീട്‌ ചിതിയുടെ താഴത്ത്‌ യജമാനന്‍ സംയുക്‌ത ഹോമം ചെയ്യുന്നു. ചിതൃാഗ്നിക്കു ചുറ്റും കാട്ടുതീയായി സങ്കല്‍പ്പിച്ചാണ്‌ അരിവറുത്ത്‌ പൊടിച്ചത്‌ ഹോമിക്കുന്നത്‌. പിന്നെ അദ്വര്യു ചീത്യാഗ്നിയില്‍ വിമോകഹോമം ചെയ്‌ത് ഒരാഹുതികൊണ്ട്‌ അഗ്നിയെ മോചിപ്പിക്കുന്നു.


ഹേ അഗ്നി നീവെളളത്തില്‍ ലയിക്കുക ജലമേ നീ സമുദ്രത്തില്‍ ചേരുക എന്ന്‌ ഉച്ചരിച്ചതിനു ശേഷം യജമാനന്‍ അഗ്നിയോടായി മണ്ണിലടങ്ങിയ തീ ഭൂമിയില്‍ പ്രവേശിച്ചു. അഗ്നേ നീയാണ്‌ ജീവന്റെ പ്രേരണ, ഞാന്‍ മനസുകൊണ്ടും തപസ്സുകൊണ്ടും ദീക്ഷകൊണ്ടും ഉപസത്തുക്കളെ കൊണ്ടും, സോമരസം കൊണ്ട്‌, ദക്ഷിണകൊണ്ട്‌ അവഭ്യഥസ്‌നാനം കൊണ്ട്‌, വസകൊണ്ട്‌ സ്വാഹാകാരം കൊണ്ട്‌ നിന്നെ സ്വന്തമാക്കിയിരിക്കുന്നു. ഇത്രയും പറഞ്ഞ്‌ കൊണ്ട്‌ യജമാനന്‍ മൂന്ന്‌ അഗ്നികളെയും ചമതയിലേക്കാവാഹിക്കുന്നു. ഇതിന്‌ ശേഷം അഗ്നിശാലയില്‍ നിന്ന്‌ പുറത്തേക്ക്‌ കടന്ന്‌ വീട്ടിലേക്ക്‌ പോകുന്നെന്ന പോലെ നില്‍ക്കുന്നു.


ഇതിന്‌ ശേഷം ശാലയുടെ വിവിധ ഭാഗങ്ങളിലായി പരികര്‍മ്മികള്‍ തീകൊളുത്തി അതിരാത്രശാലയെ കത്തിച്ചു കളയുന്നതോടെ അതിരാത്രത്തിന്‌ സമാപമായി. ഇതിന്‌ ശേഷം വഴിയില്‍ ഒരു സ്‌ഥലത്തു വച്ച്‌ അരണികടഞ്ഞ്‌ തീയുണ്ടാക്കി അധ്വര്യും അതില്‍ പൂര്‍ണാഹുതി ചെയ്യുന്നു. അപ്പോള്‍ യജമാനനും ബ്രഹ്‌മനും തെക്ക്‌ ഭാഗത്തുണ്ടാകും. ഇതില്‍ നിന്ന്‌ മൂന്നഗ്നി എടുത്ത്‌ കൊണ്ട്‌ യജമാനനും പത്നിയും വീട്ടിലേക്ക്‌ മടങ്ങുന്നു. ഇനി ഇവരുടെ ജീവിതം മുഴുവന്‍ അഗ്നിയെ ഉപാസിക്കാനായിട്ടാണ്‌ ഈ അഗ്നിയെ കൊണ്ടുപോകുന്നത്‌.


സി.കെ. ശശിപച്ചാട്ടിരി










from kerala news edited

via IFTTT