Story Dated: Tuesday, March 31, 2015 08:25
ഇന്ത്യാന: എഴുമാസം പ്രായമുള്ള നവജാത ശിശുവിനെ പ്ലാസ്‌റ്റിക്ക് പേപ്പറില്‍ പൊതിഞ്ഞ് ജീവനോടെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജയ്‌ക്ക് യു.എസ്. കോടതി 30 വര്‍ഷം തടവിന് വിധിച്ചു. അവിവാഹിതയായ പര്‍വി പട്ടേലി(33)നെയാണ് സൗത്ത് വെസ്‌റ്റ് സെന്റ് ജോസഫ് കോടതി തടവിന് വിധിച്ചത്.
പിതാവിന്റെ ഹോട്ടലിലെ ജിവനക്കാരനുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്നാണ് പര്‍വി പട്ടേല്‍ ഗര്‍ഭിണിയാകുന്നത്. തുടര്‍ന്ന് ഗര്‍ഭം മറ്റുള്ളവരില്‍ നിന്നും യുവതി മറച്ചുപിടിച്ചു. എന്നാല്‍ ഭ്രുണം വളര്‍ന്ന് ഏഴുമാസം എത്തിയതോടെ പര്‍വി തന്റെ ഗര്‍ഭം നശിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി ആശുപത്രിയില്‍ എത്തിയാല്‍ മറ്റുള്ളവര്‍ വിവരം അറിയുമെന്ന് ഭയന്ന യുവതി ഇന്റര്‍നെറ്റിലൂടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കണ്ടെത്തി.
മരുന്നു കഴിച്ചതിനെ തുടര്‍ന്ന് പര്‍വിയുടെ ഗര്‍ഭാശയത്തില്‍ നിന്നും കുഞ്ഞ് പുറത്തെത്തി. തുടര്‍ന്ന് ഭയന്നുപോയ യുവതി കുഞ്ഞിനെ ഒരു പ്ലാസ്‌റ്റിക് പേപ്പറില്‍ പൊതിഞ്ഞ് അടുത്തുള്ള കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഗര്‍ഭം അലസിയതിലൂടെ യുവതിയിലെ രക്‌തസ്രാവം നിയന്ത്രണാതീതമാകാന്‍ തുടങ്ങി. തുടര്‍ന്ന് യുവതി സമീപത്തെ ആശുപത്രിയിലെത്തിയതോടെയാണ് സംഭവം പുറത്താകുന്നത്.
ആശുപത്രിയിലെത്തിയ യുവതി ഗര്‍ഭഛിദ്രം നടത്തിയത് അധികൃതരില്‍ നിന്നും മറച്ചുപിടിച്ചു. എന്നാല്‍ ഡോക്‌ടര്‍മാരുടെ ചോദ്യംചെയ്യലില്‍ പര്‍വി നടന്ന സംഭവങ്ങള്‍ വ്യക്‌തമാക്കി. ഉപേക്ഷിക്കുമ്പോള്‍ കുട്ടിക്ക് ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു എന്നാണ് യുവതി ആശുപത്രിയിലും പോലീസിലും മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോസ്‌റ്റുമോര്‍ട്ടത്തില്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നു എന്ന് കണ്ടെത്തി.
from kerala news edited
via IFTTT