Story Dated: Tuesday, March 31, 2015 08:53
മുബൈ: അന്വേഷണത്തിന്റെ പേരില്‍ സ്‌റ്റേഷനില്‍ നിന്നും തടവുകാരുമായി ബാറില്‍ പോയി മദ്യപിച്ചതിന് മുംബൈയില്‍ രണ്ട് പോലീസ് ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ് ചെയ്‌തു. ഒരു രാത്രി മുഴുവനും ഉദ്യോഗസ്‌ഥര്‍ തടവുകാരുമായി നഗരത്തില്‍ ചിലവഴിച്ചതായും കണ്ടെത്തി.
കേസിന്റെ തുടര്‍ അന്വേഷണങ്ങളുടെ ഭാഗമായി പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗസ്‌ഥര്‍ രണ്ട് തടവുകാരുമായി നഗരം ചുറ്റാനിറങ്ങിയത്. തുടര്‍ന്ന് തടവുകാരുമൊത്ത് നഗരത്തിലെ ബാറില്‍ ഏഴുമണിക്കൂറോളം ഉദ്യോഗസ്‌ഥര്‍ ചിലവഴിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതികളെ തെളിവെടുപ്പിന് പുറത്തുകൊണ്ടുപോകുന്നു എന്നുകാണിച്ച് ഉദ്യോഗ്‌സഥര്‍ നല്‍കിയ റിപ്പോര്‍ട്ട് സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തിയതായി കമ്മീഷണര്‍ എസ്. ജയകുമാര്‍ വ്യക്‌തമാക്കി. ഉദ്യോഗസ്‌ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തതായും വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞയാഴ്‌ച തടവുപുള്ളിയെ ഉപേക്ഷിച്ച് വേശ്യാലയത്തില്‍ പോയ നാല് പോലീസ് ഉദ്യോഗസ്‌ഥര്‍ മുംബൈയില്‍ നടപടി നേരിട്ടിരുന്നു.
from kerala news edited
via IFTTT