121

Powered By Blogger

Tuesday, 31 March 2015

ജലക്ഷാമം: കണ്ടലേരു അണക്കെട്ടില്‍നിന്ന് രണ്ട് ടി.എം.സി. വെള്ളം തുറന്നുവിടണം -മുഖ്യമന്ത്രി








ജലക്ഷാമം: കണ്ടലേരു അണക്കെട്ടില്‍നിന്ന് രണ്ട് ടി.എം.സി. വെള്ളം തുറന്നുവിടണം -മുഖ്യമന്ത്രി


Posted on: 01 Apr 2015


ചെന്നൈ: ചെന്നൈയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കൃഷ്ണനദിയില്‍നിന്ന് രണ്ട് ടി.എം.സി. വെള്ളം തുറന്നുവിടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ചെന്നൈയിലെ ജലസ്രോത സ്സുകളായ പൂണ്ടി, പുഴല്‍, ചെമ്പരമ്പാക്കം, ചോഴവാരം എന്നീ തടാകങ്ങളില്‍ ജലനിരപ്പ് തീര്‍ത്തും താഴ്ന്നുകൊണ്ടിരിക്കയാണ്. ജലക്ഷാമം പരിഹരിക്കാന്‍ ആന്ധ്ര പ്രദേശിലെ കൃഷ്ണനദിക്ക് കുറകെയുള്ള കണ്ടലേരു അണക്കെട്ടില്‍നിന്ന് പൂണ്ടി തടാകത്തിലേക്ക് രണ്ട് ടി.എം.സി. വെള്ളം തുറന്നുവിടണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

ജനവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ നാല് ടി.എം.സി. വെള്ളം തുറന്നുവിടുമെന്ന് ആന്ധ്രപ്രദേശ് സമ്മതിച്ചതാണ്. എന്നാല്‍ 1.34 ടി.എം.സി. വെള്ളംമാത്രമേ തമിഴ്‌നാടിന് ലഭിച്ചിട്ടുള്ളൂ. ജലക്ഷാമം കണക്കിലെടുത്ത് രണ്ട് ടി.എം.സി. വെള്ളം അടിയന്തരമായി തുറന്നുവിടണം.

തെലുങ്ക്-ഗംഗാജല പദ്ധതിക്ക് തമിഴ്‌നാട് ഇതുവരെ 25 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും അടുത്ത ഗഡുവായി 25 കോടി രൂപ ഉടന്‍ നല്‍കുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.











from kerala news edited

via IFTTT