Story Dated: Wednesday, April 1, 2015 02:12
അഞ്ചല്‍: വേനല്‍ കടുത്തതോടെ കിഴക്കന്‍മേഖല കുടിവെള്ളക്ഷാമത്തിന്റെ പിടിയിലായി. അഞ്ചല്‍ കുടിവെള്ളപദ്ധതി പൂര്‍ണമായും പ്രയോജനരഹിതമായതു പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. ഏരൂര്‍, അലയമണ്‍, അഞ്ചല്‍, ഇടമുളയ്‌ക്കല്‍ പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കോടികള്‍ ചെലവഴിച്ചാണു പദ്ധതി നടപ്പാക്കിയത്. പ്രദേശങ്ങളില്‍ വ്യാപകമായ നിലം നികത്തലും ചെറുതോടുകളും കുളങ്ങളും അപ്രത്യക്ഷമായതും ജലക്ഷാമം വര്‍ധിപ്പിച്ചതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
from kerala news edited
via IFTTT