Story Dated: Wednesday, April 1, 2015 02:13
കൊയിലാണ്ടി: ഹെല്‍മറ്റ് വേട്ടയ്‌ക്കിടെ വിദ്യാര്‍ഥികള്‍ക്കെതിരേ കേസ് ചുമത്തി റിമാന്റ് ചെയ്‌ത കൊയിലാണ്ടി എസ്.ഐക്കെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം വൈകീട്ട് തിരുവങ്ങൂരില്‍ ഹെല്‍മറ്റ് വേട്ടയ്‌ക്കിറങ്ങിയ കൊയിലാണ്ടി എസ്.ഐ രാമകൃഷ്‌ണന്‍ കൈ കാട്ടി നിര്‍ത്താതെ പോയെന്നാരോപിച്ചാണ് ബൈക്കില്‍ യാത്ര ചെയ്ുന്ന രയണ്ട് വിദ്യാര്‍ഥികളെ റോഡില്‍ നിന്നു വലിച്ചിറക്കി മര്‍ദിച്ചതെന്നാണ് ആരോപണം.
എസ്.ഐയുടെ നടപടി ചോദ്യം ചെയ്‌തിനാല്‍ ജനരോഷം ഭയന്ന് എസ്.ഐയെ വധിക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് ചാര്‍ത്തി വിദ്യാര്‍ഥികളെ കള്ളകേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്‌തെന്നാണാരോപണം. ഹെല്‍മെറ്റ് വേട്ടയില്‍ നിര്‍ത്താതെ പോവുന്ന വണ്ടി പിന്തുടര്‍ന്ന് പിടിക്കരുതതെന്ന നിര്‍ദേശം ലംഘിച്ചാണ് എസ്.ഐ. വിദ്യാര്‍ഥികളെ പിടികൂടി മര്‍ദിച്ചത്. എസ്.ഐയുടെ നടപടിയില്‍ പ്രതിഷേധം രൂക്ഷമായതോടെയാണ് വിദ്യാര്‍ഥികള്‍ക്കെതിരേ വധശ്രമത്തിന്‌് കേസെടുത്തത് .എസ്.ഐക്കെതിരേ ഉന്നത തലത്തില്‍ പരാതി നല്‍കുമെന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പറഞ്ഞു.
കൊയിലാണ്ടി: വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി റിമാന്റ് ചെയ്‌ത എസ്.ഐയുടെ നടപടിയില്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. ഹെല്‍മറ്റ് വേട്ടയുടെ പേരില്‍ പിടിച്ച വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയും 20 മണിക്കൂറോളം ലോക്കപ്പിലിടുകയും ചെയ്‌തത് പ്രതിഷേധത്തിനിടവന്നതോടെയാണ് എസ്.ഐ വിദ്യാര്‍ഥികള്‍ക്കെതിരേ വധശ്രമമടക്കമുള്ള കേസ് ചുമത്തിയത്.
എസ്.ഐ. ക്കെതിരേ നിരവധി പരാതികള്‍ ഉണ്ടെന്നും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് വി.പി. ഇബ്രാഹിം കുട്ടിയും ജനറല്‍ സെക്രട്ടറി വെങ്ങളം റഷീദും ആവശ്യപ്പെട്ടു.
from kerala news edited
via IFTTT