Story Dated: Wednesday, April 1, 2015 02:13
കൊടുമണ്‍: പൗരോഹിത്യ ചൂഷണത്തിലും അന്ധവിശ്വാസ പ്രചാരണത്തിലും ശബ്‌ദശല്യത്തിനുമെതിരേ ഇടതു ചിന്തകന്‍ വായമൂടിക്കെട്ടി നിരാഹാര സത്യഗ്രഹം അനുഷ്‌ഠിച്ചു.അങ്ങാടിക്കല്‍ വടക്ക് നവകേരളാ ഗ്രന്ഥശാലയുടെ സമീപത്ത് റിട്ട. പ്രിന്‍സിപ്പാളും ഇടതുചിന്തകനും ജനശക്‌തി വാരികയുടെ എഡിറ്ററുമായിരുന്ന പ്രഫ. എം. സുഗതനാണ് വായ മൂടിക്കെട്ടി സത്യഗ്രഹം നടത്തിയത്.
ഇന്നലെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയായിരുന്നു സത്യഗ്രഹം.നാടിന്റെ നവോഥാനത്തിനും സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കുന്നതിന്ഥനും വേണ്ടിയായിരുന്നു സമരം നടത്തിയത്.ഇരുപാര്‍ട്ടികളും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അനാചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും മുന്‍കൈ എടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT