Story Dated: Tuesday, March 31, 2015 03:56
പയേ്ോളി: മേപ്പയൂരിലെ വ്യാപാരി തയ്യുള്ളതില്‍ വേണുഗോപാലനെ(45) വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ കൃത്യത്തില്‍ പങ്കെടുത്ത ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോട്ടപ്പള്ളി കണ്ണമ്പത്ത്‌കര പടിക്കല്‍ ജി.എസ്. സൂരജ് (27) ആണ് അറസ്‌റ്റിലായത്. ഇന്നലെ വൈകുന്നേരം ഏഴര മണിയോടെ വടകര പുതിയ സ്‌റ്റാന്‍ഡ് പരിസരത്തുനിന്നാണ് കേസ് അന്വേഷിക്കുന്ന വടകര സി.ഐ. പി.എം.മനോജ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
ഈ മാസം പതിനെട്ടിനു രാത്രി ഒന്‍പതര മണിക്കാണു വേണുഗോപാല്‍ അക്രമിക്കപ്പെടുന്നത്. മേപ്പയൂരിലെ കട അടച്ചു വീട്ടിലേക്കു പോവും വഴി മഠത്തുംഭാഗത്ത്‌വച്ചാണു ഇദ്ദേഹത്തെ ബൈക്കിലെത്തിയ സംഘം അക്രമിക്കുന്നത്. കൈയ്‌ക്കും കാലിനും വെട്ടേറ്റ വ്യാപാരിയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വെട്ടേറ്റ ഇടത് കാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മുറിച്ച് മാറ്റിയിരുന്നു.
സംഭവം നടന്ന് പത്ത് ദിവസത്തിലധികമായിട്ടും പോലീസിന് ആരെയും പിടികൂടാന്‍ കഴിയാതിരുന്നത് വിമര്‍ശനമുയര്‍ത്തിയിരുന്നു. വ്യക്‌തി വിരോധമാണ് സംഭവത്തിന് പന്നിലെന്നാണ് വിവരം. ആക്രമണ സ്‌ഥലത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പയേ്ോളി പോലീസ് അറിയിച്ചു.
from kerala news edited
via IFTTT