ആര്‍.ടി.എ. സുരക്ഷാഅവാര്‍ഡുള്‍ വിതരണംചെയ്തു
Posted on: 01 Apr 2015
ദുബായ്: ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കഴിഞ്ഞ വര്‍ഷത്തെ സുരക്ഷാഅവാര്‍ഡുകള്‍ വിതരണംചെയ്തു. വിവിധ മേഖലകളില്‍ ജനോപകാരപ്രദവും സുരക്ഷിതവുമായ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി വ്യക്തികള്‍ക്കും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് അവാര്‍ഡ് നല്‍കുക. സുരക്ഷിത മേഖലകളില്‍ ആര്‍.ടി.എ.യ്‌ക്കൊപ്പം പ്രവര്‍ത്തിച്ച ദുബായ് പോലീസ് ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദേവ) എന്നിവയുടെ പ്രതിനിധികള്‍ക്കും ആര്‍.ടി.എ. ചെയര്‍മാന്‍ മാത്തര്‍ അല്‍ തയാര്‍ അവാര്‍ഡുകള്‍ വിതരണംചെയ്തു. ആര്‍.ടി.എ.യുടെ ദുബായ് അല്‍ വാസല്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്.
ഐക്കോം മിട്ടില്‍ ഈസ്റ്റ് കമ്പനിയാണ് മികച്ച കണ്‍സള്‍ട്ടന്റിനുള്ള ആര്‍.ടി.എ. അവാര്‍ഡ് നേടിയത്. കരാറുകാര്‍ക്കുള്ള വിഭാഗത്തില്‍ വാദാ അദാംസ് ഒന്നാമതും എമിറേറ്റ്‌സ് നാഷണല്‍ പെട്രോളിയം കമ്പനിയില്‍ (ഇനോക്ക്)അഫിലിയേറ്റ് ചെയ്ത തസ്ജീല്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. മികച്ച മീഡിയം കോണ്‍ട്രാക്ടര്‍ 'തമാം ടെസ്റ്റിങ് സെന്റര്‍', 'ഷിറാവി ഫെസിലിറ്റീസ് മാനേജ്‌മെന്റ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ജോലിയിലേര്‍പ്പെടുമ്പോള്‍ സുരക്ഷിതത്വത്തിനായി മുന്‍കരുതലുകള്‍ എടുക്കുന്നതിന് സ്വകാര്യ കമ്പനി ജീവനക്കാരായ പി. ജഗദീഷ്, മുഹമ്മദ് സല്‍മാന്‍ എന്നിവര്‍ക്ക് ഒന്നും രണ്ടും അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി, ട്രാഫിക്ക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി എന്നിവര്‍ക്ക് മികച്ച സുരക്ഷിതത്വത്തിനായി സാങ്കേതിക സഹകരണം നല്‍കുന്നതില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ദുബായ് ടാക്‌സി, പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി എന്നിവര്‍ക്കാണ് അറ്റകുറ്റപ്പണികള്‍ കൃത്യമായി നിര്‍വഹിച്ചതിന് അവാര്‍ഡ് ലഭിച്ചവര്‍. സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതിന് ട്രാഫിക്ക് ആന്‍ഡ് റോഡ്‌സ് എജന്‍സിക്കും ഇഫ്തിക്കാര്‍ അലി സര്‍ദാര്‍, (മികച്ച കാര്‍ ടാക്‌സി ഡ്രൈവര്‍), മുഹമ്മദ് റാഫി, (ബസ് ഡ്രൈവര്‍), ഹെര്‍നാന്‍ സി. ജോലോം (മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് ) എന്നിവര്‍ക്കും വ്യക്തിഗത അവാര്‍ഡുകള്‍ ലഭിച്ചു.
from kerala news edited
via IFTTT