Story Dated: Tuesday, March 31, 2015 03:56
വടകര: വടകര മുനിസിപ്പാലിറ്റിയിലെ സാന്‍ഡ് ബാങ്ക്‌സില്‍ പണിതുയര്‍ത്തിയ തീരദേശ പോലീസ് സ്‌റ്റേഷന്‍ കടലാക്രമണ ഭീഷണിയില്‍. കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ കടല്‍ഭിത്തി തകര്‍ന്നുകിടക്കുന്നതാണ് ആശങ്കയ്‌ക്ക് കാരണം. കാലവര്‍ഷം കനക്കുന്നതോടെ ഭിത്തി കടന്നു തീരത്തേക്കു കടല്‍ കയറും.
ഈ സാഹചര്യത്തില്‍ കരിങ്കല്ലിട്ട് കടല്‍ഭിത്തി നേരെയാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും നടപടികളൊന്നുമായിട്ടില്ല. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് താഴെ അങ്ങാടി കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ കരുതല്‍ 2015 പരിപാടിയില്‍ നിവേദനം നല്‍കാനും തീരുമാനിച്ചു. 50 ലക്ഷം രൂപ ചെലവിലാണ് പോലീസ് സ്‌റ്റേഷന്‍ നിര്‍മിച്ചത്.
എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ഉദ്‌ഘാടനം നടത്താനാണ് അധികൃതരുടെ തീരുമാനം. യോഗത്തില്‍ കെ.പി. സുബൈര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ചൊക്രന്റവിട ചന്ദ്രന്‍, കെ.വി. അഹമ്മദ്, മനീലകത്ത് അബൂബക്കര്‍, എന്‍.സി. ഇബ്രാഹീം, കെ.പി. അബ്ബാസ്, ചിറക്കല്‍ അബൂബക്കര്‍, സി.കെ. കോയമോന്‍, വി.വി. ജലീല്‍, കെ.എം.പി. ഹാരിസ്, മീത്തല്‍ നാസര്‍, പെരിങ്ങാടി മുഹമ്മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT