121

Powered By Blogger

Tuesday, 31 March 2015

സി.പി.എം. പ്രവര്‍ത്തകരുടെ വീടിനു നേരെ ആക്രമണം











Story Dated: Wednesday, April 1, 2015 02:13


കോഴിക്കോട്‌: സി.പി.എം. പ്രവര്‍ത്തകരുടെ വീടിനു നേരെ ആക്രമണം. കുണ്ടൂപ്പറമ്പിലെ സി.പി.എം. കോഴിക്കോട്‌ നോര്‍ത്ത്‌ ഏരിയാക്കമ്മിറ്റിയംഗം പി.പി. കുട്ടികൃഷ്‌ണന്‍, പുതിയങ്ങാടി ലോക്കലിലെ കുണ്ടൂപ്പറമ്പ്‌ ബ്രാഞ്ച്‌ അംഗങ്ങളായ കേളച്ചന്‍കണ്ടി ശ്രീധരന്‍, ഡി.വൈ.എഫ.്‌ഐ. പുതിയങ്ങാടി മേഖലാ കമ്മിറ്റിയംഗമായ മകന്‍ ബൈജു, വള്ളില്‍താഴം സുധീര്‍ എന്നിവരുടെ വീടുകളാണ്‌ ആക്രമിച്ചത്‌. തിങ്കളാഴ്‌ച പുലര്‍ച്ചെ രണ്ടോടെയാണ്‌ അക്രമം. കുട്ടികൃഷ്‌ണന്റെയും ശ്രീധരന്റേയും വീടിന്റെ ജനാലകളാണ്‌ തകര്‍ത്തത്‌. സുധീറിന്റെ വീടിന്റെ ഏഴ്‌ ജനാലകളും ഓട്ടോറിക്ഷയും അക്വേറിയവും തകര്‍ത്തു. നാലുപേര്‍ വീതമടങ്ങുന്ന സംഘമാണ്‌ അക്രമം നടത്തിയതെന്ന്‌ വീട്ടുകാര്‍ പറഞ്ഞു.എലത്തൂര്‍ പോലീസ്‌ അന്വേഷണമാരംഭിച്ചു.










from kerala news edited

via IFTTT