121

Powered By Blogger

Tuesday, 31 March 2015

യു.എ.ഇ.യില്‍ ഇന്ന് സ്‌കൂളുകള്‍ തുറക്കും








യു.എ.ഇ.യില്‍ ഇന്ന് സ്‌കൂളുകള്‍ തുറക്കും


Posted on: 01 Apr 2015


അബുദാബി: അവധിക്കാലം കഴിഞ്ഞ് യു.എ.ഇ.യിലെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു. വാര്‍ഷികപരീക്ഷ കഴിഞ്ഞുള്ള അവധിദിനങ്ങളുടെ ഉല്ലാസങ്ങള്‍ക്കുശേഷം കുരുന്നുകള്‍ വീണ്ടും ബാഗും തൂക്കി സ്‌കൂളിലേക്ക്. അധ്യയന വര്‍ഷത്തിലെ ആദ്യ പ്രവൃത്തിദിനമായ ഏപ്രില്‍ ഒന്നിന് പുതിയ പുസ്തകങ്ങളും യൂണിഫോമുകളുമൊക്കെയായാണ് കുട്ടികള്‍ എത്തുക. ഒരാഴ്ചമുന്‍പുതന്നെ ഒട്ടുമിക്ക എല്ലാ വിദ്യാലയങ്ങളിലും പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പരീക്ഷാഫലമറിഞ്ഞ് അടുത്ത ക്ലാസുകളിലേക്കുള്ള ഫീസടയ്ക്കാനും പുസ്തകളും യൂണിഫോമുകളും വാങ്ങാനുമായെത്തിയ രക്ഷിതാക്കളില്‍നിന്ന് പുസ്തക ഇനത്തില്‍ വമ്പന്‍ തുകയാണ് വിദ്യാലയങ്ങള്‍ ഈടാക്കുന്നത്. ഇന്ത്യയില്‍ ആകെ ആയിരം രൂപയില്‍താഴെമാത്രം വിലവരുന്ന പുസ്തകങ്ങള്‍ക്ക് പല വിദ്യാലയങ്ങളിലും ഏഴായിരത്തോളം രൂപയാണ് രക്ഷിതാക്കള്‍ മുടക്കേണ്ടത്.

ട്യൂഷന്‍ ഫീസ് കൂടാതെ ബുക്ക് ഫീസ്, കമ്പ്യൂട്ടര്‍ ഫീസ്, ബസ് ഫീസ്, മെഡിക്കല്‍ ഫീസ് എന്നിവയാണ് യു.എ.ഇ.യിലെ ചില വിദ്യാലയങ്ങള്‍ അധ്യയനവര്‍ഷാരംഭത്തില്‍ കുട്ടികളില്‍നിന്നുമീടാക്കുന്നത്. അബുദാബിയില്‍ ഇന്ത്യന്‍ സ്‌കൂളിലും മോഡല്‍ സ്‌കൂളിലുമാണ് താരതമ്യേന ഫീസ് കുറവുള്ളത്. മറ്റ് വിദ്യാലയങ്ങളില്‍ 12,000 ദിര്‍ഹത്തിന് മുകളിലാണ് ഫീസ് നിരക്ക്. ചില സ്‌കൂളുകളില്‍ മാത്രമാണ് മെഡിക്കല്‍ ഫീസ് ഇനത്തില്‍ വിദ്യാര്‍ഥികളില്‍നിന്ന് കാശ് ഈടാക്കുന്നത്. ഇത് കുറഞ്ഞത് 100 ദിര്‍ഹം വരും. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാലയത്തില്‍ നിന്ന് ലക്ഷക്കണക്കിന് ദിര്‍ഹമാണ് മെഡിക്കല്‍ ഫീസ് ഇനത്തില്‍ മാത്രം ഈടാക്കുന്നത്. ബസ് ഫീസിന്റെ പേരിലും വലിയ തുകയാണ് രക്ഷിതാക്കള്‍ മുടക്കേണ്ടിവരുന്നത്.

കുട്ടികള്‍ക്ക് സ്‌കൂള്‍ അഡ്മിഷന്‍ ലഭിക്കാന്‍ വലിയ പ്രയാസങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി വന്‍ തുക മുടക്കാന്‍ നിര്‍ബന്ധിതരാവുകയാണ് യു.എ.ഇ.യിലെ രക്ഷിതാക്കള്‍.











from kerala news edited

via IFTTT