പട്ടണത്തില്‍ സുന്ദരനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ രാധാമണിയുടെ ജോലി തെറിപ്പിക്കാന്‍ നോക്കുന്ന കിഴക്കേതില്‍ സുന്ദരേശന്‍ എന്ന കഥാപാത്രം ദിലീപിന്റെ സ്വാഭാവിക നര്‍മ്മത്തിന്റെ സാധ്യതകള്‍ പരിശോധിച്ച ചിത്രമായിരുന്നു. റേഷന്‍കടക്കാരനായ സുന്ദരേശന്‍ ഭാര്യ തന്നോടൊപ്പം നാട്ടില്‍ തന്നെ കഴിയണമെന്ന ആഗ്രഹത്താലാണ് അവരുടെ തലസ്ഥാനത്തെ ജോലി കളയാന്‍ നോക്കുന്നത്.
12 വര്‍ഷത്തിനിപ്പുറം പട്ടണത്തില്‍ സുന്ദരന് വിപരീതമായ മറ്റൊരു കഥാപാത്രമാകുകയാണ് ദിലീപ്. സിദ്ധാര്‍ഥ് ഭരതന്‍ ഒരുക്കുന്ന ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ചന്ദ്രമോഹന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. നിയമസഭാ മന്ദിരത്തിലെ ക്ലാര്‍ക്കാണ് ചന്ദ്രമോഹന്‍. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥയായ സുഷമയാണ്(അനുശ്രീ) ചന്ദ്രമോഹന്റെ ഭാര്യ. ഭര്‍ത്താവ് എപ്പോഴും അടുത്തുവേണം എന്ന് ആഗ്രഹിക്കുന്ന സുഷമയ്ക്ക് എന്നും പരാതിയാണ്. ഭര്‍ത്താവിന്റെ സാമീപ്യം എപ്പോഴും ആഗ്രഹിക്കുകയും അമിത സ്‌നേഹവുമായി കൂടുന്ന ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക് ശല്യമാകുമോ. ആകുമെന്നാണ് സിനിമ പറയുന്നത്.
ഭാര്യ അടുത്തില്ലാത്തത് ആസ്വദിക്കുകയാണ് ചന്ദ്രമോഹന്‍. മാധ്യമപ്രവര്‍ത്തകനായ ചന്ദ്രശേഖരമേനോന്‍(മുകേഷ്) ലോഡ്ജിലെ സഹമുറിയന്‍ സുമീഷ്, ജ്യോതിഷി ഇളയത്(സുരാജ്) എന്നിവരാണ് ചന്ദ്രമോഹന്റെ സുഹൃത്തുക്കള്‍. തലസ്ഥാന നഗരയില്‍ ജീവിതം ആഘോഷിക്കുന്ന ചന്ദ്രമോഹന്റെ ജീവിതത്തിലേക്ക് നര്‍ത്തകിയായ ഗീതാഞ്ജലി(നമിത പ്രമോദ്) കടന്നുവരുന്നു. ഒരു പ്രത്യേക ആവശ്യവുമായാണ് ഗീതാഞ്ജലി ചന്ദ്രമോഹനെ കാണാനെത്തിയത്. ഭാര്യയും ഭര്‍ത്താവും രണ്ട് സ്ഥലങ്ങളില്‍ ജോലിചെയ്യുന്നത് കുടുംബത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും അങ്ങനെ ജീവിക്കുന്ന ഒരു പുരുഷന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി വന്നാലുണ്ടാകാവുന്ന കുഴപ്പങ്ങള്‍.
നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ തുടങ്ങുന്ന സിനിമ ഒരു കുടുംബചിത്രത്തിന്റെ എല്ലാ ചേരുവകളും അടങ്ങുന്നതാണ്. സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ് തിരക്കഥ. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ഹാന്‍ഡ് മേഡ് ഫിലിംസിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
from kerala news edited
via IFTTT