121

Powered By Blogger

Tuesday, 31 March 2015

ടാര്‍ കടത്തല്‍: മൂന്നു പേര്‍ പിടിയില്‍











Story Dated: Wednesday, April 1, 2015 02:11


മൂവാറ്റുപുഴ: കരിഞ്ചന്തയില്‍ വില്‍പനയ്‌ക്ക് എത്തിച്ച ടാര്‍ പിടികൂടിയ സംഭവത്തില്‍ മൂന്നുപേരെ മൂവാറ്റുപുഴ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. വാഹന ഡ്രൈവര്‍ ഈസ്‌റ്റ് മാറാടി ഇലവുങ്കല്‍ രാജു (37), സഹായികളായ തൊടുപുഴ പട്ടാണിക്കുന്ന്‌ കടിക്കന്‍പറമ്പില്‍ നിസാര്‍ (47), മൂവാറ്റുപുഴ പേട്ട കിഴക്കേവട്ടത്ത്‌ പുത്തന്‍പുരയില്‍ അഷ്‌റഫ്‌ (44) എന്നിവരാണ്‌ പിടിയിലായത്‌.


ലക്ഷങ്ങള്‍ വിലമതിക്കുന്ന 350 ബാരല്‍ ടാറാണ്‌ ജില്ലാ പോലീസ്‌ മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ മൂവാറ്റുപുഴ ഉന്നക്കുപ്പയിലുള്ള രഹസ്യ കേന്ദ്രത്തില്‍ നിന്നും നെല്ലാട്‌ കിന്‍ഫ്രാ പാര്‍ക്കിന്‌ സമീപത്ത്‌ നിന്നുമായി പിടികൂടിയത്‌. സംഭവത്തില്‍ കരാറുകാരനും ഗോഡൗണ്‍ ഉടമയുമടക്കം നിരവധി പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ്‌ പറഞ്ഞു.


കൊച്ചി റിഫൈനറിയില്‍ നിന്നും തൊടുപുഴയിലേക്കും ഇന്‍ഫോ പാര്‍ക്കിലേക്കും പോകേണ്ട ടാങ്കറാണ്‌ സംഘം പിടികൂടിയത്‌. കൂടാതെ ഉന്നക്കുപ്പയില്‍ സൂക്ഷിച്ചിരുന്ന 230 ബാരല്‍ ടാറും പിടികൂടിയിട്ടുണ്ട്‌. മൂവാറ്റുപുഴ മേഖലയില്‍ വന്‍തോതില്‍ ടാര്‍ കടത്തല്‍ നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ്‌ ജില്ലാ പോലീസ്‌ മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്‌.










from kerala news edited

via IFTTT

Related Posts:

  • എം.എം.എ. വനിതാദിനം ആഘോഷിച്ചു എം.എം.എ. വനിതാദിനം ആഘോഷിച്ചുPosted on: 11 Mar 2015 മാഞ്ചസ്റ്റര്‍: എം.എം.എയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ വുമന്‍സ് ഡെ ആഘോഷം മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ വെച്ച് നടന്നു. പ്രസി.പോള്‍സണ്‍ തോട്… Read More
  • ലാലേട്ടന്‍ ഒരു മാന്ത്രികക്കണ്ണാടി: മഞ്ജുവാര്യര്‍ ലാലേട്ടന്‍ ഒരു മാന്ത്രികക്കണ്ണാടിയാണെന്ന് മഞ്ജുവാര്യര്‍. ലാലിനൊപ്പം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം എന്നും എപ്പോഴും എന്ന സിനിമയുടെ ഷൂട്ടിങ് വേളയിലെ അനുഭവങ്ങള്‍ വിവരിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ലാലേട്ടന്‍… Read More
  • ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സമാപനം ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സമാപനംPosted on: 11 Mar 2015 ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ചു ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം കോസ്റ്റല്‍ ഗ്രൂപ്പുമായി സഹകരിച്ചു നടത്തിയ ഒരു മാസം നീണ്ടു നിന്ന 'ഹെല്‍ത്തി… Read More
  • പിക്കറ്റ് 43 വിവാദം: നിര്‍മ്മാതാവിനെ തള്ളി മേജര്‍ രവി കൊച്ചി: പിക്കറ്റ് 43 വിവാദത്തില്‍ നിര്‍മ്മാതാവ് ഒ.ജി. സുനിലിനു സംവിധായകന്‍ മേജര്‍ രവിയുടെ മറുപടി. ചിത്രത്തിന്റെ നിര്‍മ്മാണത്തിന് കരാറില്‍ പറഞ്ഞതില്‍ കൂടുതല്‍ പണം ചെലവാക്കിയെന്ന പ്രചാരണം തെറ്റാണ്. സിനിമയുടെ നിര്‍മ്മാണഘട്ട… Read More
  • ഇവന്‍ തങ്കപ്പനല്ല തങ്കമ്മയാണ്‌ സിനിമയില്‍ നീരജ് മാധവിന് ഇത് നല്ല സമയമാണ്. മെമ്മറീസ്, ദൃശ്യം മുതല്‍ സപ്തമശ്രീ തസ്‌കരയിലെത്തുമ്പോള്‍ നിഷ്‌കളങ്കനായ ക്രിമിനല്‍ നാരായണന്‍കുട്ടിയായി പ്രേക്ഷകരുടെ കൈയടി നേടി. നീരജിന്റെ അടുത്ത വരവ് തങ്കമ്മയായിട്ടാണ്. വിനീത് ശ്… Read More