Story Dated: Wednesday, April 1, 2015 02:12
കണ്ണൂര്‍: വേങ്ങാട് സ്വാന്തനത്തിന്റെ ദശവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിര്‍ധനര്‍ക്കും രോഗികള്‍ക്കുമായി വസ്‌ത്രങ്ങളും പുതപ്പും സൗജന്യമായി നല്‍കുന്ന പദ്ധതിയായ കാരുണ്യ ഹസ്‌തത്തിന് തുടക്കമായി.തെരുവ് കുട്ടികളെ സംരക്ഷിക്കുന്ന ചാലാട് ഡ്രീംസ് ഹോസ്‌റ്റലില്‍ നടന്ന പരിരാടി കെ എം ഷാജി എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. ബി, കെ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. ഷാഹുല്‍ ഹമീദ് മുഖ്യാതിഥിയായിരുന്നു. സാന്ത്വനം ചെയര്‍മാന്‍ പ്രദീപന്‍ തൈക്കണ്ടി, സനോജ് നെല്യാടന്‍, ടി കെ അസ്‌കര്‍ അലി എന്നിവര്‍ സംസാരിച്ചു.
from kerala news edited
via IFTTT