Story Dated: Wednesday, April 1, 2015 02:13
പാലക്കാട്: രണ്ടെണ്ണം വീശണമെന്ന് തോന്നിയാല്‍ പാലക്കാട്ടുകാര്‍ സംസ്‌ഥാന അതിര്‍ത്തി താണ്ടണം. കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ ഫോര്‍ സ്‌റ്റാറുകള്‍ക്കും ബാര്‍ ലൈസന്‍സ് നഷ്‌ടമായതോടെ പാലക്കാട് ബാര്‍ രഹിത ജില്ലയായി. പുതിയ ഉത്തരവിന്റെ പശ്‌ചാത്തലത്തില്‍ ഇന്നലെ രാത്രി പത്തുമണിയോടെ ജില്ലയില്‍ 23 ബാറുകള്‍ക്കുകൂടി പൂട്ടുവീണു.
നേരത്തെ 36 ബാറുകളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 13 എണ്ണം ആദ്യഘട്ടത്തില്‍ പൂട്ടിയിരുന്നു. ഇവ ഇപ്പോള്‍ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ജില്ലയിലുള്ള എട്ടെണ്ണം കൂടി ചേരുമ്പോള്‍ ആകെ 21 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളാണ് ജില്ലയിലുണ്ടാവുക. ജില്ലയില്‍ പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലില്ല. മൂന്നു ഹോട്ടലുകള്‍ക്കാണ് ഫോര്‍ സ്‌റ്റാര്‍ പദവിയുള്ളത്. വാളയാറിലെ സൂര്യ സ്വാഗത്, കൊടുവായൂരിലെ ശ്രീവത്സം, പാലക്കാട് നഗരത്തിലെ എ.ടി.എസ് എന്നിവയാണവ. ഇതില്‍ സൂര്യ സ്വാഗതിന് മാത്രമാണ് ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നത്. മറ്റ് രണ്ടെണ്ണവും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളാണ്.
കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ ഇന്നലെ രാത്രി പത്തുമണി കഴിഞ്ഞ് ജില്ലയിലെ മുഴുവന്‍ ബാറുകളും എക്‌സൈസ് അധികൃതര്‍ പൂട്ടി സീല്‍ ചെയ്‌തു. ഇന്ന് മുതല്‍ ഓരോ ബാറിലും സ്‌റ്റോക്കിന്റെ കണക്കെടുപ്പ് നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. നഗരത്തില്‍ ആറ് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളാണ് പ്രവര്‍ത്തിക്കുക. സൂര്യ സിറ്റി, കൈരളി, കല്യാണ്‍, രേവതി, ഫോര്‍ട്ട് പാലസ്, എ.ടി.എസ് എന്നിവയാണ് നിലവില്‍ നഗരത്തില്‍ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളായി പ്രവര്‍ത്തിക്കുന്നത്.
from kerala news edited
via IFTTT