121

Powered By Blogger

Tuesday, 31 March 2015

കുടിവെള്ളക്ഷാമം: ബി.ജെ.പി സമരത്തിന്‌











Story Dated: Wednesday, April 1, 2015 02:13


ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഭാരതപ്പുഴയിലെ തടയണ പദ്ധതി പുനരാരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബി.ജെ.പി മൂന്നാംഘട്ട സമരത്തിന്‌. ഷൊര്‍ണൂര്‍, വള്ളത്തോള്‍ നഗര്‍ യൂണിറ്റുകളുടെ സംയുക്‌താഭിമുഖ്യത്തില്‍ അഞ്ചിനാണ്‌ സമരം. അന്നേ ദിവസം സമരത്തിന്റെ ഭാഗമായി മനുഷ്യതടയണ നിര്‍മിക്കും. ഇരുകരയിലുള്ള പ്രവര്‍ത്തകര്‍ പുഴയിലെത്തി മനുഷ്യതടയണ തീര്‍ക്കും. ബി.ജെ.പി സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്‌ണന്‍ സമരം ഉദ്‌ഘാടനം ചെയ്യും.


അതസമയം, നിലവില്‍ മേഖലയില്‍ ഒന്നിടവിട്ടാണ്‌ കുടിവെള്ള വിതരണം നടക്കുന്നത്‌. പുഴയില്‍ ചാലുകീറി വെള്ളം ശേഖരിച്ച്‌ പമ്പ്‌ ചെയ്‌താണ്‌ ഇപ്പോള്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്‌. കഠിനമായ വേനല്‍ അനുഭവപ്പെടുന്നതു മൂലം പുഴയില്‍ വെള്ളം വറ്റികൊണ്ടിരിക്കുകയാണ്‌. ഒഴുകിപോകുന്ന വെള്ളം തടഞ്ഞു നിര്‍ത്താന്‍ ഉപകരിക്കുന്ന മണല്‍ചാക്ക്‌ കൊണ്ട്‌ ഭിത്തി നിര്‍മിക്കുന്ന താല്‍ക്കാലിക ജോലിയും തുടങ്ങിയിട്ടില്ല.










from kerala news edited

via IFTTT