വധശിക്ഷ എന്നന്നേക്കുമായി റദ്ദാക്കണമെന്ന ചര്‍ച്ച സജീവമാകുന്നകാലത്ത് ഒരു സ്വതന്ത്ര-ജനാധിപത്യ സമൂഹത്തില്‍ വധശിക്ഷയുടെ ആവശ്യകത ചര്‍ച്ചചെയ്യുകയാണ് പുറമ്പോക്ക് എന്ന തമിഴ് ചിത്രം. ഇയര്‍കൈ, ഇ, പെരാണ്മെ തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ വഴിയില്‍ സഞ്ചരിക്കുന്ന എസ്.പി ജനാനാഥന്‍ ഒരുക്കുന്ന ചിത്രമാണ് പുറമ്പോക്ക്. ആര്യയും വിജയ് സേതുപതിയും നായകന്മാരാകുന്ന സിനിമയില്‍ കാര്‍ത്തികയാണ് നായിക.
ജനാനാഥന്റെ ബിനാരി പിക്‌ചേഴ്‌സും യു.ടി.വി മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജീവയേയും ജയം രവിയേയും നായകന്മാരാക്കിയാണ് ഈ ചിത്രം ആദ്യം പ്രഖ്യാപിച്ചത്. നവാഗതനായ വര്‍ഷനാണ് സംഗീത സംവിധാനം.
രാഷ്ട്രീയ ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ സാമൂഹിക നേതാവായിട്ടാണ് ആര്യ അഭിനയിക്കുന്നത്. റെയില്‍വെ ഖലാസിയായിട്ടാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ഭഗത് സിങ്ങിനെ അനുസ്മരിപ്പിക്കുന്ന ഗെറ്റപ്പിലുള്ള ആര്യയുടെ പോസ്റ്ററുകളാണ് പുറത്തുവന്നിരിക്കുന്നത്.
സ്റ്റണ്ട് സീനുകളിലൊക്കെ കാര്‍ത്തിക ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹിമാചല്‍, രാജസ്ഥാന്‍, ചെന്നൈ എന്നിവടങ്ങളിലായിരുന്നു ഷൂട്ടിങ്. മെയ് ഒന്നിന് ചിത്രം റിലീസ് ചെയ്യും.
from kerala news edited
via IFTTT