ഇ.എം.എസ്. - എ.കെ.ജി. അനുസ്മരണവും വികസന സെമിനാറും
Posted on: 01 Apr 2015
മസ്‌കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മസ്‌കറ്റ് കേരളവിഭാഗം ഇ.എം.എസ്. - എ.കെ.ജി. അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഏപ്രില്‍ മൂന്നിനു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദാര്‍സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന അനുസ്മരണ പരിപടിയില്‍ 'കേരള വികസനം സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തെ ആസ്പദമാക്കി തൃശ്ശൂര്‍ പുതുക്കാട് എം.എല്‍.എ. പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തുമെന്ന് കണ്‍വീനര്‍ രജിലാല്‍ കോക്കാടന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
from kerala news edited
via IFTTT