Story Dated: Monday, March 30, 2015 01:51
കല്‍പ്പറ്റ: അക്ഷര ലക്ഷം സാക്ഷരത പരീക്ഷ ജില്ലയില്‍ 3680 പേര്‍ എഴുതി. അതുല്യം പ്രാധമിക വിദ്യാഭ്യാസ പരിപാടിയുടെ മുന്നോടിയായിട്ട് എഴുത്തും വായനയും അിറയാത്തവര്‍ക്ക് വേണ്ടി സംസ്‌ഥാന വ്യാപകമായി നടത്തിയ അക്ഷരലക്ഷം സാക്ഷരത പരീക്ഷയാണ് ജില്ലയില്‍ നിന്നും 3680 പേര്‍ എഴുതിയത്.
ആദിവാസി കോളനികളിലും ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളുകളിലും അംഗണ്‍ വാടികളിലും സാംസ്‌കാരിക നിലയങ്ങളിലും തുടര്‍ വിദ്യാ കോന്ദ്രങ്ങളിലും വെച്ചാണ് പരീക്ഷ നടത്തിയത്. അതത് കേന്ദ്രങ്ങളില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍, സാക്ഷരതമിഷന്റെ കെ.ആര്‍.ടി, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സാക്ഷരതസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പഞ്ചായത്തുകള്‍ വിട്ടുകൊടുത്ത വാഹനങ്ങളിലാണ് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ പഠിതാക്കളെ കോളനികളിലും സാംസ്‌കാരിക നിലയങ്ങളിലും എത്തിച്ചത്. സംസ്‌ഥാന സാക്ഷരതമിഷനാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയത്.
ജില്ലയില്‍ നടന്ന പരീക്ഷക്ക് ജില്ലാ കോഡിനേറ്റര്‍, അസിസ്‌റ്റന്റ് കോഡിനേറ്റര്‍, വികസന വിദ്യാകേന്ദ്ര പ്രേരക്‌മാര്‍, ഇന്‍സ്‌പെക്‌ടര്‍മാര്‍ തുടങ്ങിയവര്‍ മോണിറ്ററിംഗ് നടത്തി. പനമരം പഞ്ചായത്ത് മാതോത്ത് പൊയില്‍ കോളനിയിലെ ഊര്‌മൂപ്പത്തി കൊച്ചിയമ്മയ്‌ക്ക്(74) സാക്ഷരതമിഷന്‍ മേഖലാകോഡിനേറ്റര്‍ ഷാജു ജോണ്‍ ആദ്യ ചോദ്യപേപ്പര്‍ നല്‍കി. പനമരം പഞ്ചായത്തിലെ 28-ാം വാര്‍ഡ് മെമ്പര്‍ പുഷ്‌പ മാനിയില്‍ ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. സാക്ഷരതമിഷന്‍ കോഡിനേറ്റര്‍ സ്വയനാസര്‍ അധ്യക്ഷത വഹിച്ചു. ശാസ്‌താപ്രസാദ്, അഷ്‌റഫ്, ബിന്ദുകുമാരി, സല്‍മ, സൗമ്യ, ബിന്‍സി, പ്രേമലത എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT