121

Powered By Blogger

Tuesday, 31 March 2015

കുട്ടിക്ക്‌ ഉപ്പുമാവിനൊപ്പം മലം പൊതിഞ്ഞുനല്‍കിയ സംഭവം: ജീവനക്കാരെ പുറത്താക്കി











Story Dated: Wednesday, April 1, 2015 02:12


കോട്ടയം: അംഗന്‍വാടിയില്‍ മലവിസര്‍ജനം നടത്തിയ കുട്ടിയ്‌ക്ക്‌ ഉപ്പുമാവിനൊപ്പം മലം പൊതിഞ്ഞുനല്‍കി കൊടുത്തുവിട്ട സംഭവത്തില്‍ അധ്യാപികയെയും ആയയെയും ജോലിയില്‍നിന്നു മാറ്റിനിര്‍ത്താന്‍ ഉത്തരവ്‌.


നിരുത്തരവാദപരമായി പെരുമാറിയ പള്ളം പത്തൊന്‍പതാം നമ്പര്‍ അംഗന്‍വാടി ജീവനക്കാര്‍ക്കെതിരേയാണു സാമൂഹ്യനീതിവകുപ്പ്‌ ഡയറക്‌ടറുടെ നടപടി. കൂടാതെ അംഗന്‍വാടിയുടെ ചുമതല ഇനിയൊരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ 106-ാം നമ്പര്‍ അംഗന്‍വാടി ജീവനക്കാരെ ഏല്‍പ്പിച്ചു. ഫെബ്രുവരി ഇരുപത്തിയെട്ടിനു പള്ളം വാലേക്കടവ്‌ രാജേഷ്‌ ഭവനില്‍ പി.വി. രാജേഷിന്റെ കുട്ടിക്കാണു ദുരനുഭവം ഉണ്ടായത്‌. രാജേഷിന്റെ ഇളയകുട്ടി അംഗന്‍വാടിയില്‍ മലവിസര്‍ജനം നടത്തിയിരുന്നു.


വൈകിട്ട്‌ കുട്ടിയെ കൂട്ടികൊണ്ടുവരാന്‍ എത്തിയ മൂത്തകുട്ടിയുടെ കൈയില്‍ ജീവനക്കാര്‍ പാത്രത്തില്‍ ഉപ്പുമാവും പ്ലാസ്‌റ്റിക്‌ കവറില്‍ മറ്റൊരു പൊതിയും കൊടുത്തുവിട്ടു. വീട്ടില്‍വന്നു നോക്കിയപ്പോഴാണ്‌ ഉപ്പുമാവിനൊപ്പം നല്‍കിയ കവറില്‍ മലമാണെന്നു തിരിച്ചറിഞ്ഞത്‌. തുടര്‍ന്നു ടീച്ചറെ വിളിച്ചു അന്വേഷിച്ച വീട്ടുകാര്‍ക്കു കുട്ടി മലവിസര്‍ജനം നടത്തിയെന്നും ഇവിടെ ഇങ്ങനെയാണെന്നുമുള്ള മറുപടിയാണു ലഭിച്ചത്‌. അംഗന്‍വാടി ടീച്ചറുടെയും ആയയുടെയും പ്രവൃത്തിക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‌ ഉള്‍പ്പെടെ രാജേഷ്‌ പരാതിനല്‍കിയിരുന്നു.










from kerala news edited

via IFTTT