Story Dated: Wednesday, April 1, 2015 02:13
കോഴിക്കോട്: രാഷ്‌ട്രീയപ്രേരിതമായി ഗണേഷ്‌കുമാര്‍ പൊതുമരാമത്ത് മന്ത്രിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ അതേ രീതിയില്‍ തന്നെ നേരിടുമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡന്റ് പി.എം. സാദിഖലിയും ജനറല്‍ സെക്രട്ടറി സി.കെ. സുബൈറും പറഞ്ഞു. യു.ഡി.എഫിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ യു.ഡി.എഫിന് അകത്തോ പുറത്തോ ഉന്നയിക്കാത്ത കാര്യമാണ് ഗണേഷ് കുമാര്‍ ഇപ്പോള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ സര്‍വ്വരാലും അംഗീകരിക്കപ്പെടുകയും പ്രശംസപിടിച്ചു പറ്റുകയും ചെയ്‌തിട്ടുള്ളതാണ്. നിലനില്‍പ്പിന് വേണ്ടി എല്ലാ അടവും പയറ്റുകയാണ് ഗണേഷ് കുമാര്‍. ഗണേഷിന്റെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ജനം അര്‍ഹിക്കുന്ന അവജ്‌ഞയോടെ തള്ളിക്കളയുമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
from kerala news edited
via IFTTT