Story Dated: Tuesday, March 31, 2015 03:56
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ ഊരോക്കാട് മേഖലയില്‍ സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പില്‍ പുള്ളിമാനെ ചത്തനിലയിലും മറ്റൊരു പറമ്പിലെ കിണറ്റില്‍ കാട്ടുപന്നികള്‍ വീണ നിലയിലും കണ്ടെത്തി. ഊരോക്കാട് പാലിശേരി വത്സല ദേവദാസിന്റെ പറമ്പിലാണ് പുള്ളിമാനെ ചത്തനിലയില്‍ കണ്ടെത്തിയത്. അമ്പലപ്പാട് കറുകയില്‍ താഴത്ത് നാരായണന്റെ വീട്ടുകിണറ്റിലാണ് കാട്ടുപന്നികളെ കണ്ടെത്തിയത്. കിണറ്റില്‍ വീണ പന്നികളെ വനപാലകര്‍ എത്തി കരയ്ക്കുകയറ്റി വനത്തില്‍ വിട്ടയച്ചു. ചത്ത മാനിനെ ഓട്ടുപാറ ഗവ. മൃഗാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടംചെയ്ത് വനത്തില്‍ സംസ്കരിച്ചു. കഴിഞ്ഞ ദിവസം മച്ചാട് വനമേഖലയില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചിരുന്നു. തീയില്‍നിന്നു രക്ഷപ്പെടാന്‍ ഓടിയ വന്യമൃഗങ്ങളാണ് കിണറ്റില്‍ വീണ നിലയിലും ചത്തനിലയിലും കണ്ടെത്തിയതെന്ന് സംശയിക്കുന്നു.
from kerala news edited
via
IFTTT
Related Posts:
പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനംചെയ്ത് തട്ടിപ്പ്: മൂന്നംഗസംഘം പിടിയില്‍ Story Dated: Sunday, December 28, 2014 02:03കുന്നംകുളം: പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിപ്പ് നടത്തുന്ന മൂന്നംഗസംഘം കുന്നംകുളം പോലീസ് പിടിയിലായി. വടക്കാഞ്ചേരി പരുത്തിപ്ര പള്ളിപ്പുറത്ത് വീട… Read More
ദക്ഷിണേന്ത്യന്‍ ശാസ്ത്ര മേളയ്ക്ക് തിങ്കളാഴ്ച തുടക്കം : തൃശൂര്‍ നഗരം ഒരുങ്ങി Story Dated: Friday, January 2, 2015 03:30തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയത്തിന്റെ നിയന്ത്രണത്തിലുള്ള ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നോളജിക്കല്‍ മ്യൂസിയവ… Read More
കേരള ലളിതകലാ അക്കാദമി കെ. കരുണാകരന് സ്മാരക സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു Story Dated: Friday, January 2, 2015 03:30തൃശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ 2014 -2015 വര്‍ഷത്തെ കലാവിദ്യാര്‍ഥികള്‍ക്കുള്ള കെ. കരുണാകരന് സ്മാരക സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. എം.എഫ്.എ/എം.വി.എ. വിദ്യാര്‍ഥികളായ ല… Read More
നിയന്ത്രണംവിട്ട ലോറി ബസ് കാത്തിരിപ്പുകേന്ദ്രവും മരങ്ങളും ഇടിച്ചുതകര്‍ത്തു Story Dated: Sunday, December 28, 2014 02:03പുന്നയൂര്‍ക്കുളം: ദേശീയപാത പാലപ്പെട്ടിയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി ബസ് കാത്തിരിപ്പു കേന്ദ്രവും നാല് മരങ്ങളും ഇടിച്ചു തകര്‍ത്തു. അപകടം പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്ത… Read More
മാധ്യമപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ എസ്.ഐ. പിടിച്ചുവാങ്ങി Story Dated: Sunday, December 28, 2014 02:03പുതുക്കാട്: ജനയുഗം പത്രത്തിന്റെ പുതുക്കാട് ലേഖകനും പുതുക്കാട് പ്രസ് ക്ലബ് സെക്രട്ടറിയുമായ സിജു സ്നേഹപുരത്തിന്റെ ഫോണാണ് പുതുക്കാട് സി.ഐ. പിടിച്ചുവാങ്ങിയത്. വെള്ളിയാഴ്… Read More