121

Powered By Blogger

Thursday, 23 September 2021

സംസ്ഥാനത്ത് സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 34,560 ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി.ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. പവന് 320 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,320 രൂപയിലെത്തി.ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1758 ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,015ഡോളറാണ്.ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് വിലയെ ബാധിച്ചത്. Content Highlights: gold price in kerala shows decline, decrease by 320 ruppees

from money rss https://bit.ly/3zFi9rL
via IFTTT

ചരിത്രനേട്ടംകുറിച്ച് വിപണി: 60,000 പിന്നിട്ട് സെൻസെക്‌സ്, നിഫ്റ്റി 17,900വും

മുംബൈ: മറ്റൊരുനാഴികക്കല്ലുകൂടി പിന്നിട്ട് സെൻസെക്സ് ഇതാദ്യമായി 60,000 കടന്നു. നിഫ്റ്റിയാകട്ടെ 17,900വും പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 325 പോയന്റ് നേട്ടത്തിൽ 60,211ലും നിഫ്റ്റി 93 പോയന്റ് ഉയർന്ന് 17,916ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. പലിനിരക്ക് ഉയർത്തൽ, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസർവിന്റെ നിലപാടിൽ നിക്ഷേപകർ ആത്മവിശ്വാസംപുലർത്തിയതാണ് ആഗോളതലത്തിൽ വിപണികൾക്ക് കരുത്തായത്. ഡൗ ജോൺസ് സൂചിക 1.48ശതമാനവും എസ്ആൻഡ്പി 500 1.21ശതമാനവും നേട്ടത്തിലായിരുന്നു ക്ലോസ്ചെയ്തത്. നാസ്ദാക്ക് സൂചിക 1.04ശതമാനവും ഉയർന്നു. വിപണിയിൽ കാളകൾ പിടിമുറുക്കിയതിന്റെ സൂചനയായാണ് കഴിഞ്ഞ ദിവസം 950 പോയന്റിലേറെ നേട്ടമുണ്ടായത്. മിക്കവാറും ഏഷ്യൻ സൂചികകളിലും നേട്ടംപ്രകടമാണ്. ജപ്പാന്റെ ടോപിക്സ് ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. എവർഗ്രാൻഡെ ഭീഷണി നിലനിൽക്കുന്നതിനാൽ ചൈനീസ് വിപണികൾ നഷ്ടത്തിൽ തുടരുകയാണ്. ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഇൻഫോസിസ്, വിപ്രോ, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തിൽ . Sensex crosses 60k for the first time, Nifty at fresh record high.

from money rss https://bit.ly/3o27OE5
via IFTTT

റെക്കോഡ് നേട്ടത്തിൽ വീണ്ടും: സെൻസെക്‌സ് 958 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: അനുകൂലമായ ആഗോള സാഹചര്യങ്ങൾ സൂചികകൾ നേട്ടമാക്കി. റെക്കോഡ് ക്ലോസിങ് നിലവാരത്തിലാണ് വിപണി വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 958.03 പോയന്റ് നേട്ടത്തിൽ 59,885.36ലും നിഫ്റ്റി 276.30 പോയന്റ് ഉയർന്ന് 17,823ലുംതൊട്ടു. ബജാജ് ഫിൻസർവ്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, എൽആൻഡ്ടി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. നിഫ്റ്റി റിയാൽറ്റി സൂചികയിൽ കുതിപ്പ് തുടർന്നു. ഒമ്പത് ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ഐടി, ലോഹം, ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. Content Highlights: sensex close in record high, nifty 276 points up

from money rss https://bit.ly/3kASi00
via IFTTT

മ്യൂച്വൽ ഫണ്ട് ഇടപാടിന് പൊതു പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു: എംഎഫ് സെൻട്രൽ

മ്യൂച്വൽ ഫണ്ടുകളിൽ എളുപ്പത്തിൽ നിക്ഷേപിക്കാനുള്ള പൊതുപ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. എംഎഫ് സെൻട്രൽ എന്നപേരിലുള്ള ഓൺലൈൻ പ്ലാറ്റ്ഫോംവഴി ആദ്യഘട്ടത്തിൽ സാമ്പത്തികേതര ഇടപാടുകളാകും നടത്തനാകുക. ഡിസംബർ 31നുമുമ്പായി നിക്ഷേപിക്കാനും പണംപിൻവലിക്കാനുമുൾപ്പടെയുള്ള സൗകര്യങ്ങളോടെ മൊബൈൽ ആപ്പും വെബ്സൈറ്റും പൂർണമായും സജ്ജമാകും. മ്യൂച്വൽ ഫണ്ട് രജിസ്ട്രാർമാരായ കംപ്യൂട്ടർ ഏജ് മാനേജുമെന്റ് സർവീസസ്(കാംസ്), കെഫിൻടെക്നോളജീസ് എന്നിവയുടെ സംയുക്തസംരംഭമാണ് എംഎഫ് സെൻട്രൽ. നിലവിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുള്ളവർക്കാണ് ആദ്യഘട്ടത്തിൽ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താൻ കഴിയുക. എൻആർഐക്കാർക്ക് തൽക്കാലം ഉപയോഗിക്കാനാവില്ല. ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റാനും സ്റ്റേറ്റ്മെന്റുകൾ ലഭിക്കാനും ആദ്യഘട്ടത്തിൽ പ്ലാറ്റ്ഫോമിലൂടെ കഴിയും. മൊത്തംനിക്ഷേപം, ഒരോദിവസത്തെയുംമൂല്യം, വാർഷിക ആദായം എന്നിവയും കാണാനാകും. രണ്ടാംഘട്ടത്തിൽ മൊബൈൽ ആപ്പ് പുറത്തിറക്കും. നിക്ഷേപം, പിൻവലിക്കൽ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ മൂന്നാംഘട്ടത്തിലാകും സാധ്യമാകുക. എങ്ങനെ രജിസ്റ്റർ ചെയ്യാം? പെർമനെന്റ് അക്കൗണ്ട് നമ്പർ(പാൻ), മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് എംഎഫ് സെൻട്രൽ വെബ്സൈറ്റിൽ രജിസ്റ്റർചെയ്യാം. മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി കൂടി ചേർത്താൽ രജിസ്ട്രേഷൻ പൂർത്തിയാകും. സൈൻ ഇൻ പൂർത്തിയായാൽ എല്ലാ മ്യൂച്വൽ ഫണ്ടുകളിലെയും നിക്ഷേപം ഒരിടത്ത് കാണാൻകഴിയും. പാൻ അടിസ്ഥാനമാക്കി എല്ലാ ഫണ്ടുകളുടെ വിവരങ്ങളും ഒരിടത്ത് കാണിക്കുകയാണ്ചെയ്യുക. പ്ലാറ്റ് ഫോം ഉപയോഗം സൗജന്യമായിരിക്കും. മറ്റ് സാധ്യതകൾ പ്രയോജനപ്പെടുത്തിയാകും പ്ലാറ്റ്ഫോമിൽനിന്ന് രജിസ്ട്രാർമാർ വരുമാനംനേടുക. ഫണ്ടുകമ്പനികളുടെ പരസ്യങ്ങളുംമറ്റും ഉൾപ്പെുടത്താൻ ഇതിന് സെബി അനുമതി നൽകിയിട്ടുണ്ട്. ഇതുവരെ കൈപ്പറ്റാത്ത ലാഭവിഹിതത്തെക്കുറിച്ചുള്ളവിവരങ്ങളും സൈറ്റിലുണ്ടാകും. കഴിഞ്ഞ ജൂലായിലാണ് ഇതുംബന്ധിച്ച നിർദേശം മ്യൂച്വൽ ഫണ്ട് രജിസ്ട്രാർമാർക്ക് സെബി നൽകിയത്.

from money rss https://bit.ly/3u5wc8H
via IFTTT

ഈ ഐടി കമ്പനിയിലെ 500ലധികം ഇന്ത്യൻ ജോലിക്കാർ നിമിഷനേരംകൊണ്ട് കോടീശ്വരന്മാരായി

500ലേറെ ഇന്ത്യൻ ജീവനക്കാരാണ് നിമിഷനേരംകൊണ്ട് കോടീശ്വരന്മാരായത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനിയായ ഫ്രഷ് വർക്സിന്റെ ഓഹരി വിപണിയിലേക്കുള്ള ചുവടുവെപ്പാണ് ഈനേട്ടത്തിന്റെ കഥപറയുന്നത്. ബില്യൺ ഡോളർ ഐപിഒയുമായിവന്ന് നാസ്ദാക്ക് സ്റ്റോക്ക് എക്സചേഞ്ചിൽ ലിസ്റ്റ് ചെയ്തയുടെനെ ഓഹരി വില 32ശതമാനമാണ് കുതിച്ചത്. ഐടി കമ്പനിയുടെ ഓഹരികൾ ബുധനാഴ്ച ക്ലോസ് ചെയ്തത് 47.55 ഡോളർ നിലവാരത്തിലാണ്. വിപണിമൂല്യമാകട്ടെ 13 ബില്യൺ ഡോളറായി ഉയരുകയുംചെയ്തു. കോടീശ്വരന്മാരായ ഇന്ത്യൻ ജീവനക്കാരിൽ 70ഓളംപേർ 30വയസ്സിന് താഴെയുള്ളവരാണ്. ഫ്രഷ് വർക്സിന്റെ സിഇഒയും സ്ഥാപകനുമായ ഗിരീഷ് മാതൃഭൂതം നാസ്ദാക്കിലെ അരങ്ങേറ്റത്തെ സ്വപ്ന സാക്ഷാത്കാരമെന്നാണ് ട്വിറ്ററിൽ വിശേഷിപ്പിച്ചത്. തമിഴ്നാട്ടിലെ ട്രിച്ചിയിൽ ചെറിയതോതിൽ ആരംഭിച്ച സ്ഥാപനമാണ് 11 വർഷംകൊണ്ട് ഈനേട്ടം സ്വന്തമാക്കിയത്. 2010ൽ ആരംഭിച്ച സ്ഥാപനം സിലിക്കൺ വാലിയിലേക്ക് മാറിയെങ്കിലും ചെന്നൈയിലും ഓഫീസ് പ്രവർത്തിച്ചിരുന്നു. ആഗോളതലത്തിൽ കമ്പനിക്ക് 4,300 നിലവിൽ ജീവനക്കാരുണ്ട്. ജീവനക്കാരിൽ 76ശതമാനംപേരും കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സോഫ്റ്റ് വെയർ സ്ഥാപനം യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ്ചെയ്യുന്നത്. സെക്വേയ ക്യാപിറ്റൽ, ക്യാപിറ്റൽ ജി എന്നീ സ്ഥാപനങ്ങളിൽനിന്ന് 150 മില്യൺ ഡോളർ നിക്ഷേപം കമ്പനി നേരത്തെ സമാഹരിച്ചിരുന്നു. Today is a dream come true for me - from humble beginnings in #Trichy to ringing the bell at @Nasdaq for the FreshWorks IPO. Thank you to our employees, customers, partners, and investors for believing in this dream. #Freshworks #IPO #NASDAQ pic.twitter.com/fXz73YxXXR — Girish Mathrubootham (@mrgirish) September 22, 2021

from money rss https://bit.ly/2XH9jMG
via IFTTT

എൽഐസിയെ ചൈന ഹൈജാക്ക് ചെയ്യുമോ? തടയാൻ സർക്കാർ നീക്കംതുടങ്ങി

പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസിയിലേക്ക് ചൈനീസ് നിക്ഷേപകരെ അടുപ്പിക്കാതിരിക്കാൻ സർക്കാർ നീക്കംതുടങ്ങി. നടപ്പ് സാമ്പത്തിക വർഷം ഐപിഒയുമായെത്തുന്ന എൽഐസിയിൽ ചൈനയിൽനിന്നുള്ള നിക്ഷേപകർക്ക് വിലക്കേർപ്പെടുത്തിയേക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങൾ സൂചിപ്പിച്ചു. ഇരുരാജ്യങ്ങളുംതമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. ചൈനീസ് മൊബൈൽ ആപ്പുകൾ പലതും രാജ്യത്ത് നിരോധിച്ചതും അതിന്റെ ഭാഗമായാണ്. രാജ്യത്തെ തന്ത്രപ്രധാന മേഖലകളിലും കമ്പനികളിലും ചൈനീസ് നിക്ഷേപംതടയുന്നതിന് ഇതിനകം സർക്കാർ നടപടികളെടുത്തിരുന്നു. രാജ്യത്തെ ഏറ്റവുംവലിയ ഇൻഷുറൻസ് സ്ഥാപനമായ എൽഐസിക്കാണ് രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ 60ശതമാനം വിപണിവിഹിതവുമുള്ളത്. മൊത്തം ആസ്തിയാകട്ടെ 500 ബില്യൺ ഡോളറിലേറെയുമാണ്. നിലവിലെ നിയമപ്രകാരം വിദേശികൾക്ക് എൽഐസിയിൽ നിക്ഷേപിക്കാനാവില്ല. അതേസമയം നിയമഭേദഗതിയിലൂടെ വിദേശ നിക്ഷേപകരെക്കൂടി പങ്കാളികളാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഐപിഒയുടെ 20ശതമാനംവരെ നിക്ഷേപമാകും ഇവർക്ക് പരമാവധി അനവദിക്കുക. നടപ്പ് സാമ്പത്തികവർഷം എൽഐസിയുടെ 5 മുതൽ 10ശതമാനംവരെ ഓഹരികൾ വിറ്റഴിച്ച് 90,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒന്നിലധികം ഘട്ടമായിട്ടായിരിക്കും ഓഹരി വില്പനയെന്നറിയുന്നു. നിർദിഷ്ട ഭേദഗതിയനുസരിച്ച് ആദ്യ അഞ്ചുവർഷം കമ്പനിയുടെ 75ശതമാനം ഓഹരി കൈവശംവെക്കാനും പിന്നീട് ഇത് 51ശതമാനമായി കുറക്കാനുമാണ് ശ്രമം. ഐപിഒയുടെ 10ശതമാനം പോളിസി ഉടമകൾക്കായി നീക്കിവെക്കാനും പദ്ധതിയുണ്ട്.

from money rss https://bit.ly/3zKs1kd
via IFTTT