121

Powered By Blogger

Tuesday, 26 November 2019

10 വര്‍ഷംമുമ്പ് ഒരു ലക്ഷം നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 1.17 കോടി ലഭിക്കുമായിരുന്നു

നിങ്ങൾക്ക് ക്ഷമയുണ്ടോ? എങ്കിൽ ഓഹരി വിപണിയിൽ കോടികൾ സ്വന്തമാക്കാം. സഫാരി ഇൻഡസ്ട്രീസിനെ നോക്കൂ. 10 വർഷംകൊണ്ട് നിക്ഷേപകന് സമ്മാനിച്ചത് 10,000 ശതമാനത്തിലേറെ നേട്ടം. 2009ൽ അഞ്ചുരൂപയുണ്ടായിരുന്ന സഫാരിയുടെ ഓഹരി വില ഇപ്പോൾ(2019 നവംബർ 27, 11.15 എ.എം) 562.10 രൂപയാണ്. പത്തുവർഷ കാലയളവിൽ 11,600 ശതമാനത്തിലേറെയാണ് കമ്പനിയുടെ ഓഹരി വില കുതിച്ചത്. 2009ൽ ഒരു ലക്ഷം രൂപ നിങ്ങൾ നിക്ഷേപിച്ചിരുന്നെങ്കിൽ 2019ൽ 1.17 കോടി രൂപ നിങ്ങൾക്ക് സ്വന്തമാക്കാമായിരുന്നു. 1263 കോടിയിലേറെ രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം. വിഐപി, സ്കൈബാഗ്സ്, സാംസോണൈറ്റ്, അമേരിക്കൻ ടൂറിസ്റ്റർ തുടങ്ങിയവയാണ് സഫാരിയുമായി മത്സരിക്കുന്ന പ്രധാന കമ്പനികൾ. ഇതിൽ വിഐപിയുടെ ഓഹരിയാകട്ടെ കഴിഞ്ഞ 10 വർഷത്തിനിടെ 1,500 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കഴിഞ്ഞ ഒരുവർഷത്തിനിടെ സഫാരിയുടെ ഓഹരിയിൽ ഇടിവുണ്ടായിട്ടുപോലും ദീർഘകാലയളവിൽ മികച്ച നേട്ടം നിക്ഷേപകന് നൽകാൻ കമ്പനിക്കായി. ഒരുവർഷത്തിനിടെ 30 ശതമാനമാണ് ഓഹരിവില ഇടിഞ്ഞത്. 2018 ഡിസംബർ 21നാണ് 52 ആഴ്ചയിലെ ഉയർന്നവില രേഖപ്പെടുത്തിയത്. ഓഹരിയൊന്നിന് 829 രൂപ. 2019 ഓഗസ്റ്റ് 9ന് 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 481 രൂപയിലുമെത്തി. തുടർന്നങ്ങോട്ട് നൂറുരൂപയോളം കൂടുകയും ചെയ്തു. കമ്പനിയുടെ പ്രകടനത്തിലും കഴിഞ്ഞ 10 വർഷം നിർണായകമായിരുന്നു. ഈകാലയളവിൽ അറ്റാദായം 1300ശതമാനത്തിലേറെ ഉയർന്നു. 2009-2010 സാമ്പത്തിക വർഷത്തിൽ 1.93 കോടിയായിരുന്ന ലാഭം 2019 മാർച്ചിലെത്തിയപ്പോൾ 27 കോടിയായി. വില്പന വരുമാനത്തിലും സമാനമായ വർധനവുണ്ടായി. 62.01 കോടി രൂപയിയിൽനിന്ന് 572.63 കോടിയായാണ് വർധിച്ചത്. പ്രതിഓഹരി വരുമാനം 6.46 രൂപയിൽനിന്ന് 12.20 രൂപയായി വർധിക്കുകയും ചെയ്തു. ബാഗ് നിർമാണമേഖലയിൽ രാജ്യത്തെതന്നെ മൂന്നാമത്ത വലിയ കമ്പനിയാണ് സഫാരി. 2012ൽ മാനേജുമെന്റ് തലത്തിലുണ്ടായ മാറ്റമാണ് കമ്പനിയുടെ കുതിപ്പിന് വഴിതുറന്നത്. ബായ്ക്ക്പാക്ക്, സ്കൂൾ ബാഗ് തുടങ്ങിയ ഉത്പന്നങ്ങളുടെ കാറ്റഗറിയിൽ മുന്നേറാൻ കമ്പനിയ്ക്കുകഴിഞ്ഞു. വിതരണശൃംഖലയും കരുത്തുറ്റതായി. If one lakh were invested 10 years ago, they would have got Rs 1.17 crore

from money rss http://bit.ly/2pT1Idu
via IFTTT

പാഠം 49: എന്‍ഡോവ്‌മെന്റ് പ്ലാനിനോടും യുലിപിനോടും 'നോ' പറയാം

യുലിപുകളും എൻഡോവ്മെന്റ് പ്ലാനുകളും മലയാളികൾക്കിടയിൽ ജനകീയമായ നിക്ഷേപ പദ്ധതികളാണ്. അറിഞ്ഞോ അറിയാതെയോഈ രണ്ട് പദ്ധതികളിലും പണംമുടക്കുന്നു. ഇതിനുപകരമായി മികച്ച നിക്ഷേപ പദ്ധതികൾ നിലവിലുള്ളപ്പോൾത്തന്നെ. കാരണം, ഏജന്റുമാർ വൻതോതിൽ നേട്ടംപെരുപ്പിച്ചുകാണിച്ച് നിക്ഷേപകരെ പദ്ധതിയിലേയ്ക്ക് ആകർഷിക്കുന്നതുതന്നെ. രണ്ടുപ്ലാനുകളെക്കുറിച്ചും അറിയാം ഒറ്റവാചകത്തിൽ പറഞ്ഞാൽ നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്തിയിട്ടുള്ള പദ്ധതിയാണ് എൻഡോവ്മെന്റ് പ്ലാനും യുലിപും. അതുകൊണ്ടുതന്നെ നിങ്ങൾ അടയ്ക്കുന്ന പണകൊണ്ട് പരമാവധി സമ്പത്ത് വർധിപ്പിക്കുന്നതിനോ ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനോ കഴിയാതെ പോകുന്നു. വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഇൻഷുറൻസ് പദ്ധതിയാണ്(മാർക്കറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം)യുലിപ്. ഈ പദ്ധതിവഴി ഓഹരിയിലും ഡെറ്റിലും നിക്ഷേപം നടത്താം. കാലാവധിയെത്തുമ്പോൾ നിശ്ചിത തുക വാഗ്ദാനം ചെയ്യുന്നവയാണ് എൻഡോവ്മെന്റ് പ്ലാനുകൾ. എന്തുകൊണ്ട് ഇവ ജനകീയമായി? പദ്ധതിയുടെ വിശദാംശങ്ങൾ അറിയാതെ നികുതിയിളവ് ലക്ഷ്യമാക്കി പലരും ഇത്തരം പദ്ധതികളിൽ ചേർന്നു. ഇൻഷുറൻസ് ഏജന്റ് നിങ്ങളുടെ സുഹൃത്തോ, അയർക്കാരനോ, ബന്ധുവോ ആയിക്കാം. അവരോട് നോ പറയാൻ നിങ്ങൾക്ക് കഴിയില്ല. അതുകൊണ്ടുതന്നെ അധികം ആലോചിക്കാതെതന്നെ നിങ്ങൾ പദ്ധതിയിൽ ചേർന്നിട്ടുണ്ടാകും. ആകർഷകമായ കമ്മീഷൻ ലഭിക്കുന്നതിനാലാണ് ഏജന്റുമാർ ഈ പദ്ധതികൾ വിറ്റഴിക്കാൻ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നത്. നിങ്ങൾ കേട്ടിട്ടില്ലേ, കോടിപതികളാകുന്ന ഏജന്റുമാരെക്കുറിച്ച്! ഒരു അനാവശ്യ പദ്ധതിയായാണ് ഇൻഷുറൻസിനെ പലരും കാണുന്നത്. അതുകൊണ്ടുതന്നെ അതിൽനിന്ന് വരുമാനവും ലഭിക്കുമല്ലോയെന്ന് കരുതി ഇത്തരം പ്ലാനിൽ ചേരുന്നവരും ഏറെയാണ്. എന്നാൽ വിലക്കയറ്റ(പണപ്പെരുപ്പം)ത്തോട് ഏറ്റുമുട്ടുമ്പോൾ ഈ പദ്ധതികൾ അമ്പേ പരാജയമാണെന്ന് അറിയാതെ പോകുന്നവരുണ്ട്. എന്തുകൊണ്ട് ഈ പദ്ധതികൾ യോജിച്ചതല്ല? ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയോ നിങ്ങളുടെ നിക്ഷേപ ലക്ഷ്യമോ പൂർത്തീകരിക്കാൻ യോജിച്ചതല്ല ഈ പദ്ധതികൾ. അതുകൊണ്ടുതന്നെ ഇൻഷുറൻസും നിക്ഷേപവും രണ്ടായികാണണം. പകരം മികച്ച നേട്ടംനൽകുന്ന നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കണം. അതുപോലെതന്നെ കുറഞ്ഞ തുകയിൽ കൂടുതൽ തുക പരിരക്ഷ നൽകുന്ന ഇൻഷുറൻസ് പ്ലാനുകളും ഉൾപ്പെടുത്തണം. ഇൻഷുറൻസ് ആവശ്യത്തിന് ഇൻഷുറൻസ് കവറേജുണ്ടോയെന്ന് പലർക്കും അറിയില്ല. ഉദാഹരണത്തിന്, നാലംഗങ്ങളുള്ള കുടുംബത്തിലെ വരുമാനദാതാവായ നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, കുടുംബാംഗങ്ങളുടെ ഭാവി ജീവിതത്തിന് അഞ്ചുലക്ഷം രൂപ മതിയോ? വായ്പയടക്കമുള്ള ബാധ്യതകൾ കുടുംബത്തിന്റെ ചുമലിൽവരും. കുടുംബാംഗങ്ങളുടെ മുന്നോട്ടുള്ള ജീവിതം വഴിമുട്ടും. അതിന് പരിഹാരമാണ് ടേം പ്ലാൻ. 50 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കാൻ വർഷംതോറും ശരാശരി അടയ്ക്കേണ്ടിവരിക 7000 രൂപയാണ്. ഇത്രയും തുകയ്ക്കുള്ള പരിരക്ഷ ലഭിക്കണമെങ്കിൽ യുലിപ് പ്ലാനിൽ നിങ്ങൾക്ക് പ്രതിവർഷം അഞ്ചുലക്ഷം രൂപയെങ്കിലും മുടക്കേണ്ടിവരും. കമ്മീഷൻ ഇത്തരം പദ്ധതികൾക്കുള്ള വിവിധ ചാർജുകളാണ് നിങ്ങളുടെ നിക്ഷേപത്തിന് ഭീഷണിയാകുന്നത്. നിങ്ങൾ അടയ്ക്കുന്ന പ്രീമിയത്തിൽനിന്ന് ഈ തുകകൾ കിഴിവുചെയ്ത് ബാക്കിയുള്ള ഭാഗമാണ് നിക്ഷേപത്തിനായി പരിഗണിക്കുന്നത്. പ്രത്യേകിച്ച് ആദ്യവർഷങ്ങളിൽ ഈ നിരക്കുകൾ കൂടുതലായിരിക്കും. വിവിധ നിരക്കുകളും ഫീസുകളുമായി നല്ലൊരുതുക കമ്പനികൾ ഈടാക്കുന്നു. ഏജന്റുമാരുടെ കമ്മീഷനാണ് ഇതിൽ പ്രധാനം. ഇങ്ങനെ കിഴിവുചെയ്തശേഷം നിക്ഷേപിക്കുന്നതുകയിൽനിന്നുള്ള ആദായം സ്വാഭാവികമായും കുറവായിരിക്കും. ദീർഘകാലയളവിൽ നിങ്ങളുടെ നിക്ഷേപ ലക്ഷ്യം പൂർത്തിയാക്കാൻ അതുകൊണ്ടുതന്നെ കഴിയാതെവരും. യുലിപ്-ഒരു ഉദാഹരണം വയസ്സ്-35 വാർഷിക പ്രീമിയം-50,000 രൂപ സം അഷ്വേഡ്-5 ലക്ഷം യുലിപിന് ഈടാക്കുന്ന വിവിധ ചാർജുകളാണ് താഴെയുള്ള പട്ടികയിൽ നൽകിയിട്ടുള്ളത്. ഈചാർജുകളൊന്നും രഹസ്യമായി ഈടാക്കുന്നതല്ല. എങ്കിലും പോളിസി പേപ്പറുകളിൽ വേണ്ടത്ര പാധാന്യം ഇവയ്ക്ക് നൽകികാണാറില്ല. ഈ നിരക്കുകളെല്ലാം ഉൾപ്പടെ7 ശതമാനത്തോളം തുക കഴിഞ്ഞ് ബാക്കിയുള്ളതാണ്നിക്ഷേപത്തിനായി പരിഗണിക്കുന്നത്. യുലിപ്-ഈടാക്കുന്നചാർജുകൾ ചാർജുകൾ ആദ്യവർഷം 2-3 വർഷം 4-5 വർഷം 6-10 വർഷം 11 വർഷം മുതൽ പ്രീമിയം അലോക്കേഷൻ ചാർജ് 5-6(%) 4-5(%) 3-4 (%) 1-2 (%) ഇല്ല ഫണ്ട് മാനേജുമെന്റ് ചാർജ് 1.35 ശതമാനം പോളിസി അഡ്മിൻ ചാർജ് മാസംതോറും 50 രൂപ മോർട്ടാലിറ്റി ചാർജ് ഇൻഷുർ ചെയ്യുന്നഓരോ 1000 രൂപയ്ക്കും 1.43 ശതമാനം അടച്ചപ്രീമിയം വർഷം 50,000 രൂപ ബാക്കി നിക്ഷേപിക്കുന്നതുക 45,510 46010 46510 47510 48010 ഇതിൽനിന്ന് വ്യക്തമാകുന്നത്: 10 വർഷംകൊണ്ട് നിങ്ങൾ അടയ്ക്കുന്നത് 5 ലക്ഷം. ചാർജുകളെല്ലാം കിഴിച്ച് നിക്ഷേപിക്കുന്നതാകട്ടെ 4.68 ലക്ഷവും. പകരം എന്ത്? എപ്പോഴും ഇൻഷുറൻസിനെയും നിക്ഷേപത്തെയും രണ്ടായി കാണുന്നതാണ് നല്ലത്. ആശ്രിതരായി കുടുംബമുണ്ടെങ്കിൽ ആവശ്യമുള്ള പരിരക്ഷ(വാർഷിക വരുമാനത്തിന്റെ 20 ഇരട്ടിയെങ്കിലും)യ്ക്കായി ടേം പ്ലാൻ എടുക്കുക. ഭാക്കിയുള്ള തുക മികച്ച മൾട്ടിക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കുക. അതുമല്ല, നിങ്ങൾക്ക് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ താൽപര്യമില്ലെങ്കിൽ ടേം പ്ലാനിൽ ചേർന്നശേഷം പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ(പിപിഎഫ്)നിക്ഷേപിക്കുക. എൻഡോവ്മെന്റ് പ്ലാനിനേക്കാൾ ആദായം ഇങ്ങനെ ചെയ്താൽ ലഭിക്കും. ശ്രദ്ധിക്കാൻ: മ്യൂച്വൽ ഫണ്ടാണെന്നുപറഞ്ഞ് യുലിപ് പ്ലാനുകളിൽ ചേർത്തുന്ന ഏജന്റുമാർ നിരവധിയുണ്ട്. ഫീഡ്ബാക്കായി ലഭിക്കുന്ന ഇ-മെയിലുകളിൽ പലരും പറയുന്നത് അവർ നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്വൽ ഫണ്ടിലെന്നാണ്. ഏജന്റ് അവരെ ചേർത്തിയിരിക്കുന്നത് യുലിപിലാണെന്നകാര്യം പോലും പല നിക്ഷേപകർക്കും അറിയില്ല. മ്യൂച്വൽ ഫണ്ടിന് ദോഷപ്പേര് മിച്ചം. ഏജന്റുമാർ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന പദ്ധതിയെക്കുറിച്ചറിയാൻ നെറ്റിൽ പരതുക. എളുപ്പമാർഗം അതാണ്. അപ്പോഴറിയാം അത് ഏതുതരത്തിലുള്ള നിക്ഷേപ പദ്ധതിയാണെന്ന്. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള പദ്ധതിയാണെങ്കിൽ പറയുക നോ. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2slnOX2
via IFTTT

സെന്‍സെക്‌സില്‍ 156 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 156 പോയന്റ് നേട്ടത്തിൽ 40977ലും നിഫ്റ്റി 49 പോയന്റ് ഉയർന്ന് 12086ലുമെത്തി. ബിഎസ്ഇയിലെ 426 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 154 ഓഹരികൾ നഷ്ടത്തിലുമാണ്. 32 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, യുപിഎൽ, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എംആന്റ്എം തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സിപ്ല, എൽആന്റ്ടി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ബിപിസിഎൽ, എസ്ബിഐ, റിലയൻസ്, ഒഎൻജിസി, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മിക്കവാറും സെക്ടറൽ സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.4 ശതമാനം ഉയർന്നു. യുസ്-ചൈന വ്യാപാര യുദ്ധത്തിന് താൽക്കാലിക വിരമാമായി ഇടക്കാല കരാർ വരുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണികളെ സ്വാധീനിച്ചത്.

from money rss http://bit.ly/2OLlboU
via IFTTT

ലാഭമെടുപ്പ്: റെക്കോഡ് നേട്ടത്തില്‍നിന്ന് വിപണി താഴെപ്പോയി

മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ 200 പോയന്റ് ഉയർന്ന് 41,000 കടന്ന സെൻസെക്സ് വൈകാതെ നഷ്ടത്തിലായി. 67.93 പോയന്റ് താഴ്ന്ന് 40,821.30ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 36.10 പോയന്റ് താഴ്ന്ന് 12037.70ലെത്തി. ലാഭമെടുപ്പിനെതുടർന്നുണ്ടായ കനത്ത വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 1097 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1403 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, ഗെയിൽ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സീ എന്റർടെയൻമെന്റ്, ഭാരതി ഇൻഫ്രടെൽ, ഭാരതി എയർടെൽ, ഗ്രാസിം, ബിപിസിഎൽ, പവർഗ്രിഡ്, സൺ ഫാർമ, എംആന്റ്എം, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. Profit-booking: Markets slip from record gains

from money rss http://bit.ly/34mtxdj
via IFTTT

തൃശ്ശൂരിൽ ഉത്സവമാകും രാത്രിഷോപ്പിങ്‌

ക്രിസ്മസ്-പുതുവർഷ രാത്രികളിലെ കുളിർ കാറ്റേറ്റ്, വാഹനത്തിരക്കൊഴിഞ്ഞ നഗരവീഥികളിലൂടെ അലസമായ നടത്തം. ഒപ്പം നിങ്ങൾക്കായി തുറന്നു വെച്ചിരിക്കുന്ന ഷോപ്പിങ് ഇടങ്ങളിൽനിന്ന് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങിക്കൂട്ടാം. വിദേശരാജ്യങ്ങളിലേയും ബെംഗളൂരുവിലേയും നൈറ്റ് ഷോപ്പിങ്ങുകളെക്കുറിച്ച് കേട്ട് ഹരം കൊണ്ടിട്ടില്ലേ. കോഴിക്കോട് മിഠായിത്തെരുവിലെ പെരുന്നാൾ രാത്രികളിലെ കച്ചവടത്തിരക്കും ചിലരെങ്കിലും അനുഭവിച്ചിരിക്കും. കേട്ടുകേട്ട് ഹരം കൊണ്ട ഈ ഷോപ്പിങ് രാവുകൾ നമ്മുടെ തൃശ്ശൂരിലേയ്ക്കുമെത്തുന്നു. സന്ധ്യയോടെ കടയടച്ച് കൂടണയുക എന്ന തൃശ്ശൂർ നഗര സംസ്കാരത്തിന് ബദലൊരുങ്ങുന്നു. ചേംബർ ഓഫ് കൊമേഴ്സും തൃശ്ശൂർ കോർപ്പറേഷനും തൃശ്ശൂരിലെ വ്യാപാരിവ്യവസായി സംഘടനകളും ചേർന്നാണ് ഷോപ്പിങ് രാവുകളൊരുക്കുന്നത്. ഡിസംബർ 15 മുതൽ ജനുവരി 15 വരെയാണ് നഗരത്തിൽ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവൽ നടക്കുന്നത്. നഗരത്തിന്റെ രണ്ടരകിലോമീറ്റർ പരിധിക്കുള്ളിൽപ്പെടുന്ന കിഴക്കേക്കോട്ട, പടിഞ്ഞാറെക്കോട്ട, പൂങ്കുന്നം, ശക്തൻ മാർക്കറ്റ്, കൊക്കാല, വഞ്ചിക്കുളം, പാട്ടുരായ്ക്കൽ എന്നിവിടങ്ങളിലെ ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങൾ രാത്രി 11 വരെ തുറന്ന് പ്രവർത്തിക്കും. വൈകീട്ട് ആറുമുതലാണ് നൈറ്റ് ഷോപ്പിങ് ഉത്സവം സജീവമാവുക. രാത്രി തുറന്നിരിക്കുമെങ്കിലും ഈ കച്ചവടസ്ഥാപനങ്ങളെല്ലാം പകലും സാധാരണപോലെ തുറന്ന് പ്രവർത്തിക്കും. അതേസമയം നൈറ്റ് ഷോപ്പിങ് സമയമായ ആറുമുതൽ കടകളിൽ പ്രത്യേക ഓഫറുകളുണ്ടായിരിക്കും. ചെറുകിട, വൻകിട എന്നീ വ്യത്യാസമില്ലാതെ വ്യാപാരരംഗത്ത് മാറ്റം സൃഷ്ടിക്കാനുള്ള ചുവടുവെപ്പാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലെന്നതിനാൽ വ്യാപാരികളും പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖസ്ഥാപനങ്ങളുടെ ഉടമകളും രാഷ്ട്രീയ നേതാക്കളുമായി സംവദിക്കാനുള്ള ബിസിനസ്സ് ലോഞ്ചും ഇതോടൊപ്പം ഒരുക്കുന്നുണ്ട്. സീറോ വേയ്സ്റ്റ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലെന്ന നൂതന ആശയം നടപ്പാക്കാനുള്ള നടപടിക്രമങ്ങളിലാണ് ചേംബർ ഓഫ് കൊമേഴ്സും വ്യാപാരി വ്യവസായി സംഘടനകളും. കടകളും പരിസരങ്ങളും റോഡുകളും ശുചീകരിച്ച് നഗരം വൃത്തിയാക്കുകയാണ് പ്രാരംഭനടപടി. ശുചീകരണത്തിന് കടക്കാരും സന്നദ്ധസംഘടനകളും യുവജന പ്രസ്ഥാനങ്ങളും നേതൃത്വം നൽകും. മാലിന്യ നിക്ഷേപത്തിന് ഡസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. ഉപഭോക്താക്കളിൽ ശുചിത്വശീലം വളർത്താനാണിത്. ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കും. ഇ-ടോയ്ലറ്റുകളും സ്ഥാപിക്കും. വർണവെളിച്ചവും കലാപരിപാടികളും ഷോപ്പിങ്ങിനെത്തുന്നവരെ സ്വീകരിക്കാൻ സ്വാഗതകമാനങ്ങളും അലങ്കാരങ്ങളും തയ്യാറാക്കും. കടകളും കെട്ടിടങ്ങളും റോഡുകളും ദീപാലംകൃതമാക്കും. ചിത്രരചന, കഥ, കവിത, സംഗീതം, നടത്തം, ഷൂട്ടൗട്ട് തുടങ്ങിയ മത്സരങ്ങൾ ഉപഭോക്താക്കൾക്കായി നടത്തും. വിവിധ വേദികളിൽ കലാപരിപാടികൾ അരങ്ങേറും. പുഴയ്ക്കൽ പാടത്ത് മഡ് റേസ് നടത്തും. ഓഫറുകളാൽ സമൃദ്ധം കടകളിൽ വിലക്കിഴിവ് ലഭിക്കും. ആകർഷകമായ ഓഫറുകൾ ഒരുക്കും. നിശ്ചിതതുകയിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്ക് ഗിഫ്റ്റ് വൗച്ചറുകൾ നൽകും. ഓപ്പൺ ബിൽഡിങ്ങിൽ കടക്കാർ തങ്ങളുടെ ഓഫറുകൾ പ്രദർശിപ്പിക്കാനും ലേലം വിളിച്ച് സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കും. വാഹനങ്ങളിൽ സൗജന്യയാത്ര നൈറ്റ് ഷോപ്പിങ്ങിനായി പ്രധാന വ്യാപാരകേന്ദ്രങ്ങളിലേയ്ക്ക് സൗജന്യ വാഹനസൗകര്യം ഏർപ്പെടുത്താനും ആലോചനയുണ്ട്. നഗരത്തിലെ പേ ആൻഡ് പാർക്ക് സംവിധാനം ഇതിനായി ഉപയോഗിക്കും. നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളും പുത്തൻപള്ളി, ലൂർദ് പള്ളി, തേക്കിൻകാട് മൈതാനം തുടങ്ങി ലഭ്യമായ സ്ഥലങ്ങളിലെല്ലാം വാഹന പാർക്കിങ്ങിന് സൗകര്യമുണ്ടാകും. ഷോപ്പിങ്ങിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് വാഹനസൗകര്യം ഏർപ്പെടുത്താനും പദ്ധതിയുണ്ട്. രാത്രി ഓൺലൈൻ അത്താഴത്തിന് നിയന്ത്രണം ഗുണനിലവാരമുള്ള സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങി പ്രത്യേക ആകർഷണങ്ങളുമൊരുക്കും. ഷോപ്പിങ് ദിവസങ്ങളിൽ വൈകീട്ട് ആറിന് ശേഷം ഓൺലൈൻ വ്യാപാരം വഴിയുള്ള അത്താഴമെത്തിക്കൽ നിയന്ത്രിക്കും. ഇതിനായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനുമായി സംസാരിച്ച് തീരുമാനത്തിലെത്തിയിട്ടുണ്ട്. റൗണ്ടിൽ നിറയും കേക്ക് സമാപനദിവസമായ ജനുവരി 15-ന് ബേക്കറി മാനുഫാക്ചറിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വരാജ് റൗണ്ടിൽ രണ്ടേമുക്കാൽ കിലോമീറ്റർ നീളത്തിൽ കേക്ക് തയ്യാറാക്കും. ഷോപ്പിങ് ഫെസ്റ്റിവലിനെത്തുന്നവർക്ക് കേക്ക് മുറിച്ച് കഴിക്കാനാവും. ഗിന്നസ് റെക്കോഡിനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. പുൽക്കൂടുകളും കരോളും ക്രിസ്മസ് കാലമായതിനാൽ പല പള്ളികളിലെയും സ്ഥാപനങ്ങളിലെയും പുൽക്കൂടുകൾ നഗരത്തിൽ സ്ഥാപിക്കും. ഷോപ്പിങ്ങിനെത്തുന്നവർക്ക് ഒരു മാസം മുഴുവൻ ഇത് കാണാനുള്ള സൗകര്യമൊരുക്കും. ക്രിസ്മസ് കരോളുകൾ റൗണ്ടിലെത്തി നഗരത്തിലാകെ കറങ്ങും. ബെല്ലി ഡാൻസ് കാണാം, ഫ്ളാഷ് മോബിൽ മത്സരിക്കാം ബെല്ലി ഡാൻസ് തുടങ്ങിയ യുവാക്കളെ ത്രസിപ്പിക്കുന്ന നൃത്തരൂപങ്ങൾ ഷോപ്പിങ് ഫെസ്റ്റിവൽ നടക്കുന്ന തെരുവുകളിൽ അരങ്ങേറും. ഫ്ളാഷ് മോബ് മത്സരങ്ങളും നടത്തുമെന്ന് ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് പ്രതിനിധി പി.എസ്. ജെനീഷ് പറഞ്ഞു. കച്ചവടം കുറഞ്ഞ് സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കുന്ന അവസ്ഥയിൽ വ്യാപാരരംഗം സജീവമാക്കി നിർത്തുകയാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രധാനലക്ഷ്യം. ഓൺലൈൻ വഴിയുള്ള ഭക്ഷ്യസംസ്കാരം പൊടിപൊടിക്കുമ്പോൾ വിപണി പലപ്പോഴും വമ്പന്മാരിലേയ്ക്ക് മാത്രമായി ചുരുങ്ങുന്ന സാഹചര്യമുണ്ട്. പ്രളയത്തിനും വെള്ളക്കെട്ടിനും ശേഷം വ്യാപാരമേഖല വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. അതിനെ മറികടക്കാനുള്ള ശ്രമം കൂടിയാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റ്. ടി.ആർ. വിജയകുമാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നൈറ്റ് ലൈഫാണ് ആസ്വാദ്യം എല്ലാവരും ജോലിയുടെ ഭാഗമായി പകൽസമയങ്ങളിൽ വലിയ തിരക്കിലാണ്. അവർക്കൊന്നിനും സമയം കിട്ടുന്നില്ല. ആകെ ഒഴിവുള്ളസമയം രാത്രിയാണ്. മിക്കവരും ഇപ്പോൾ നൈറ്റ് ലൈഫാണ് ആസ്വദിക്കുന്നത്. നൈറ്റ് ഷോപ്പിങ് ഫെസ്റ്റ് അതുകൊണ്ടുതന്നെ എല്ലാവരും ഇഷ്ടപ്പെടും. സരസ്വതി വിശ്വനാഥൻ, പാചകവിദഗ്ധ, കോട്ടപ്പുറം ഗ്രീൻ ഗാർഡൻ സ്ത്രീസൗഹൃദമാവണം ഫെസ്റ്റിവൽ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലെന്നത് മികച്ച ആശയം തന്നെയാണ്. സ്ത്രീസൗഹാർദമായിരിക്കണം ഇത്. സ്ത്രീകൾക്ക് രാത്രിയിൽ പുറത്തിറങ്ങി നടക്കാനുള്ള സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കണം. അത് തൃശ്ശൂർ കോർപ്പറേഷനും പോലീസ് വകുപ്പും ചേർന്ന് ഉറപ്പാക്കണം. അഭിലാഷ് ഗോവിന്ദ് സിനിമാ സംവിധായകൻ, തൃശ്ശൂർ അടിസ്ഥാനസൗകര്യമൊരുക്കും നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിനാവശ്യമായ കുടിവെള്ളം, പ്രാഥമികസൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ കോർപ്പറേഷൻ ഒരുക്കും. കിഴക്കേക്കോട്ട, പടിഞ്ഞാറേക്കോട്ട തുടങ്ങിയ ജങ്ഷനുകളിൽ സ്റ്റാളുകൾ കെട്ടാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കും. അജിതാ വിജയൻ മേയർ

from money rss http://bit.ly/2DjZ4AO
via IFTTT